ബംഗളൂരു റൂട്ട‌ിൽ പുതിയ 100 ബസ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 28, 2019

ബംഗളൂരു റൂട്ട‌ിൽ പുതിയ 100 ബസ‌്

തിരുവനന്തപുരം> അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ള അവസാനിപ്പിക്കാൻ കേരള–-ബംഗളൂരു റൂട്ടിൽ 100 സർവീസ‌് ആരംഭിക്കാൻ ഗതാഗതവകുപ്പ‌് തീരുമാനിച്ചു. ഇരുസംസ്ഥാനങ്ങളിലെയും ഗതാഗതസെക്രട്ടറിമാർ നടത്തിയ ചർച്ചയിലാണ‌് ഇക്കാര്യത്തിൽ ധാരണയായത‌്. തുടർനടപടി സ്വീകരിക്കാൻ കെഎസ‌്ആർടിസി എംഡിയെ ചുമതലപ്പെടുത്തിയതായി ഗതാഗതമന്ത്രിയുടെ ഓഫീസ‌് അറിയിച്ചു. കേരളവും കർണാടകവും 50 സർവീസ‌് വീതം നടത്തും.

ഇതിനായി താൽക്കാലിക പെർമിറ്റ‌് അനുവദിക്കും. മൾടി ആക‌്സിൽ ബസുകളാകും സർവീസിനായി നിരത്തിലിറങ്ങുക. കെഎസ‌്ആർടിസിയുടെ കൈവശം ആവശ്യത്തിന‌് ബസില്ലാത്ത സാഹചര്യത്തിൽ പാട്ടത്തിന‌് വണ്ടിയെടുക്കും. ബസ‌് നൽകാൻ സന്നദ്ധതയുള്ളവരിൽനിന്ന‌് ഉടൻ താൽപ്പര്യപത്രം ക്ഷണിക്കും. എറണാകുളം, തൃശൂർ, കോഴിക്കോട‌്, തിരുവനന്തപുരം കേന്ദ്രീകരിച്ച‌് പത്തുദിവസത്തിനകം സർവീസ‌് ആരംഭിക്കും. 20 പെർമിറ്റ‌് സംസ്ഥാനത്തിന്റെ കൈവശമുണ്ട‌്.

പുതുതായി ആരംഭിക്കുന്ന സർവീസുകൾ പര്യാപ‌്തമല്ലെങ്കിൽ കോൺട്രാക്ട‌് ക്യാരേജുകളും ഏർപ്പെടുത്തും. നിലവിൽ കർണാടകത്തിലേക്ക‌് 52 സർവീസുണ്ട‌്. ബംഗളൂരു സർവീസിനുപുറമേ ചെന്നൈയിലേക്കും ആവശ്യമെങ്കിൽ അധിക സർവീസ‌് തുടങ്ങും.
 

ചരക്കുകടത്ത‌് പാടില്ല


സ്വന്തം ലേഖിക
തിരുവനന്തപുരം> അന്തർ സംസ്ഥാന  സ്വകാര്യ ബസുകളുടെ നിയമലംഘനം തടയാൻ കർശന വ്യവസ്ഥകളുമായി ഗതാഗതവകുപ്പ‌്. യാത്രക്കാരുടെ ലഗേജല്ലാതെ  ചരക്കുകടത്ത‌് പാടില്ല, ലൈസൻസിന‌് അപേക്ഷിക്കുന്നവർക്ക‌് ക്രിമിനൽ കേസുണ്ടാകരുത‌് എന്നതടക്കമുള്ള  നിബന്ധനകളടങ്ങിയ ഉത്തരവ‌് പുറത്തിറക്കി.

സർവീസ‌് അപേക്ഷകർക്ക‌് പൊലീസ‌് ക്ലിയറൻസ‌് സർട്ടിഫിക്കറ്റ‌ും നിർബന്ധമാക്കി. കെഎസ‌്ആർടിസി, സ്വകാര്യ ബസ‌്സ്‌റ്റാൻഡുകളുടെ 500 മീറ്റർ പരിധിയിൽ ബുക്കിങ‌് ഓഫീസോ പാർക്കിങ്ങോ പാടില്ല. സർവീസ‌് നടത്താൻ ആവശ്യമായ സാമ്പത്തിക പശ്ചാത്തലം ഏജൻസിക്ക‌് ഉണ്ടോയെന്നും പരിശോധിക്കും. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുത‌്. മൂന്നുമാസത്തിലൊരിക്കൽ സർവീസ് വിവരങ്ങൾ ആർടിഒക്ക‌് നല്‍കണം.


പ്രധാന നിബന്ധനകൾ


ബുക്കിങ‌്  ഓഫീസുകളിൽ കുറഞ്ഞത‌് പത്ത‌് യാത്രക്കാർക്ക‌് വിശ്രമിക്കാനുള്ള സൗകര്യവും ശൗചാലയവും വേണം
സിസിടിവി സംവിധാനം ഉറപ്പാക്കണം

യാത്രക്കാരുടെ വിവരമടങ്ങിയ രജിസ്റ്റർ ഒരുവർഷം സൂക്ഷിക്കണം

ടിക്കറ്റിൽ വാഹനം, യാത്രക്കാർ,  ജീവനക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ ഉൾപ്പെടുത്തണം

വാഹനങ്ങൾ എവിടെ എത്തിയെന്ന‌് ഡിജിറ്റൽ സംവിധാനത്തിലൂടെ കാണിക്കണം

ഓരോ 50 കിലോമീറ്ററിനുള്ളിലും യാത്രക്കാര്‍ക്ക് പ്രാഥമിക സൗകര്യങ്ങളേര്‍പ്പെടുത്തണം.

വാഹനം ബ്രേക്ക‌് ഡൗണായാൽ പകരം സംവിധാനമുണ്ടാകണം.



from Kerala || Deshabhimani ​Online ​News http://bit.ly/2L8wmcP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages