കെവിൻ കൊലക്കേസ‌്: 8 പ്രതികളെ ലോഡ‌്ജ‌് മാനേജർ തിരിച്ചറിഞ്ഞു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 28, 2019

കെവിൻ കൊലക്കേസ‌്: 8 പ്രതികളെ ലോഡ‌്ജ‌് മാനേജർ തിരിച്ചറിഞ്ഞു

കോട്ടയം> കെവിൻ പി ജോസഫിന്റെ ദുരഭിമാന കൊലക്കേസിൽ ഒന്നാം പ്രതിയടക്കം എട്ട‌് പ്രതികളെ ഇവർ താമസിച്ച ലോഡ‌്ജിന്റെ മാനേജർ കോടതിയിൽ തിരിച്ചറിഞ്ഞു. കോട്ടയം പ്രിൻസിപ്പൽ  സെഷൻസ‌് കോടതിയിൽ ശനിയാഴ‌്ച നടന്ന വിസ‌്താരത്തിലാണ‌് 23-ാം സാക്ഷിയായ ലോഡ‌്ജ‌് മാനേജർ അനിൽകുമാർ പ്രതികളെ തിരിച്ചറിഞ്ഞത‌്. സംഭവം നടന്ന രാത്രിയിൽ ഗാന്ധിനഗറിലെത്തിയ പ്രതികൾ “കേരള ടൂറിസ‌്റ്റ‌് ഹോമി’ൽ മുറിയെടുത്ത‌ിരുന്നു.

രാത്രി 1.30 ന‌് സുഹൃത്ത‌് മരിച്ചെന്നുപറഞ്ഞ‌് ഇവർ പോയതായി മാനേജർ കോടതിയിൽ മൊഴിനൽകി. ഒന്നാം പ്രതി ഷാനു, മറ്റു പ്രതികളായ നിയാസ‌്, ഇഷാൻ, റിയാസ‌്, ഷിബിൻ, ഫസൽ, ഷിനു, റമീസ‌് എന്നിവരെയാണ‌് സാക്ഷി തിരിച്ചറിഞ്ഞത‌്. 13 പ്രതികളും കോടതിയിൽ ഹാജരായിരുന്നു. കെവിനോടൊപ്പം പ്രതികൾ തട്ടിക്കൊണ്ടുപോയ അനീഷിന്റെ വീടിനു സമീപം കാറും വാളേന്തിയ സംഘത്തെയും കണ്ടതായി രണ്ടാംസാക്ഷിയായ പി സി ജോസഫ‌് (ബേബി) മൊഴിനൽകി. രാത്രി 2.30നാണ‌് സംഭവം. ഉടൻ തന്നെ അനീഷിന്റെ സഹോദരൻ സിബിയെ ഫോണിൽ വിളിച്ച‌് വിവരമറിയിച്ചതായും ജോസഫ‌് മൊഴിനൽകി. 

നാലാം സാക്ഷിയായ പത്രവിതരണക്കാരൻ ജോൺ ജോസഫിനെയും വിസ‌്തരിച്ചു. വിസ‌്താരം തിങ്കളാഴ‌്ച തുടരും. കെവിന്റെ അച്ഛൻ ജോസഫ‌ിനെയും ഭാര്യ നീനുവിനെയും ചൊവ്വാഴ‌്ച വിസ‌്തരിക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2VuolCV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages