കോഴിക്കോട‌്
രാജ്യത്തെ കർഷകർക്കായി ആറായിരം രൂപ വാഗ‌്ദാനം ചെയ‌്തത‌് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ‌് മുന്നിൽ കണ്ടുള്ള മോഡിയുടെ രാഷ‌്ട്രീയക്കളിയാണെന്ന‌് കിസാൻസഭാ അഖിലേന്ത്യാ ജോയിന്റ‌് സെക്രട്ടറിയും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഡോ. വിജു കൃഷ‌്ണൻ പറഞ്ഞു. സാംസ‌്കാരിക ഉന്നത സമിതി കോഴിക്കോട്ട‌് സംഘടിപ്പിച്ച ‘സത്യാനന്തര കാലത്തെ നവമാധ്യമവും ജനാധിപത്യവും ’ എന്ന ദേശീയ സെമിനാറിൽ ‘നവ മാധ്യമങ്ങളും കൂട്ടായ പ്രവർത്തനങ്ങളും ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട‌് നിരോധന കാലത്ത‌് 15ലക്ഷം ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക‌് നൽകുമെന്ന‌് പറഞ്ഞ‌് ജനങ്ങളെ കബളിപ്പിച്ചത‌് ആരും മറന്നിട്ടില്ല. കഴിഞ്ഞ അഞ്ച‌് വർഷമായി പെരുങ്കള്ളമാണ‌് രാജ്യം കേട്ടത‌്. ഇതിൽ പ്രധാനമന്ത്രിക്ക‌് പ്രധാന പങ്കുണ്ട‌്. കള്ളങ്ങൾ ആവർത്തിക്കപ്പെടുകയാണ‌്. ഒട്ടും ഭയം കൂടാതെയാണ‌് കള്ളങ്ങൾ പ്രചരിക്കപ്പെടുന്നത‌്. ഇതൊരു രാഷ‌്ട്രീയ അജൻഡയാണ‌്.
നിരവധി കർഷക ആത്മഹത്യകൾ നിറഞ്ഞ രാജ്യത്ത‌് കാർഷിക ഉൽപ്പന്നങ്ങൾക്ക‌് താങ്ങുവില ലഭിക്കുന്നില്ല. പ്രതിമാസം 30, 000 രൂപവരെ കർഷകർക്ക‌് നഷ്ടം സംഭവിക്കുന്നു. ഇത‌് ബിഹാറിൽ ഇരട്ടിയാണ‌്. ഉൽപ്പന്ന സംഭരണം കാര്യക്ഷമമാകുന്നില്ല. നാസിക്കിൽ നിന്നും മുംബൈയിലേക്കുള്ള കർഷകരുടെ ലോങ‌് മാർച്ച‌് രാജ്യത്ത വലിയ കർഷക മുന്നേറ്റമാണുണ്ടാക്കിയത‌്.
ആദ്യത്തെ രണ്ട‌് ദിവസങ്ങൾ രാജ്യത്തെ പ്രധാന മാധ്യമങ്ങൾ ഇതിനെ അവഗണിച്ചു. എന്നാൽ നവമാധ്യമങ്ങളിൽ നിന്നും നല്ല പിന്തുണ ലഭിച്ചു. പിന്നീട‌് ദേശീയ മാധ്യമങ്ങൾക്കും കർഷക മുന്നേറ്റത്തെ എഴുതി ത്തള്ളാനായില്ല. റിപ്പബ്ലിക്ക‌് ടി വിക്ക‌് പോലും വാർത്ത നൽകേണ്ടി വന്നു. മുറിവേറ്റ കാലിൽ ചോരയൊലിപ്പിച്ച‌് നീങ്ങുന്ന കർഷകരുടെ ചിത്രങ്ങൾ വൈറലായി. ഇതിൽ നവമാധ്യമങ്ങൾ പ്രധാന പങ്കുവഹിച്ചു.
ജനങ്ങൾ ഭക്ഷണവും വെള്ളവുമെത്തിച്ച‌് കർഷകർക്ക‌് പിന്തുണ അറിയിച്ചു–-വിജുകൃഷ‌്ണൻ പറഞ്ഞു. തുടർന്ന‌് എം ജെ ശ്രീചിത്തനും സ‌്കൈപ്പിലൂടെ മിസ‌്‌രിയ അലിയും സംസാരിച്ചു. നന്ദകുമാർ നാറാത്ത‌് മോഡറേറ്ററായി.
from Kerala || Deshabhimani Online News https://ift.tt/2HZthIG
via IFTTT
No comments:
Post a Comment