കണ്ണൂർ
വിഷു, ഈസ്റ്റർ ആഘോഷത്തിനും തെരഞ്ഞെടുപ്പിനും നാട്ടിലെത്താൻ മറുനാടൻ മലയാളികൾ ബുദ്ധിമുട്ടും. അവധി–-ആഘോഷക്കാലമായതിനാൽ ദീർഘ
ദൂര ട്രെയിനുകളിലെ ടിക്കറ്റുകളിലെല്ലാം റിസർവേഷൻ പൂർത്തിയായി. സ്പെഷ്യൽ ട്രെയിൻ മുൻകൂട്ടി അനുവദിക്കണമെന്ന ആവശ്യത്തോട് റെയിൽവേ
മുഖം തിരിക്കുന്നു. ഇതോടെ മറുനാട്ടിലെ മലയാളികൾ ഇക്കുറിയും യാത്രാദുരിതംപേറേണ്ടിവരും.
ഏപ്രിൽ 15 വിഷു, 18 പെസഹ വ്യാഴം, 19 ദുഃഖവെള്ളി, 21 ഈസ്റ്റർ, 23 പൊതു തെരഞ്ഞെടുപ്പ് എന്നിവ അടുത്തടുത്ത ദിവസങ്ങളിലായതോടെ മറുനാട്ടിൽ ജോലി ചെയ്യുന്ന മലയാളികളെല്ലാം നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുകയാണ‌്. വേനൽക്കാല അവധി കൂടിയായതോടെ കുടുംബസമേതമാണ് എല്ലാവരും നാട്ടിലേക്ക് വരിക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്താനും തിരികെ പോകാനും നിലവിലെ ട്രെയിൻ സർവീസുകളെ മാത്രം ആശ്രയിക്കാനാവില്ല . സാധാരണ തുടർച്ചയായ അവധിയും ഉത്സവ കാലവും വരുമ്പോൾ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച‌് കൂടുതൽ ട്രെയിനുകൾ ദില്ലി, മുംബൈ, ചെന്നൈ, ബംഗളൂരു നഗരങ്ങളിൽനിന്ന‌് അനുവദിക്കാറുണ്ട‌്.
ദീർഘദൂര ട്രെയിനുകൾ മാത്രമല്ല കേരളത്തിൽനിന്ന് മംഗളൂരു–-തിരുവനന്തപുരം റൂട്ടിലും വലിയ തിരക്കാണ് അനുഭവപ്പടുന്നത്. ഈ റൂട്ടിൽ രാത്രികാല സ്പെഷ്യൽ ട്രെയിനിന് പുറമെ പകൽ വണ്ടിയും വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. തെരഞ്ഞെടുപ്പ് ഉത്തരവാദിത്തം ഇല്ലാത്ത ഉദ്യോഗസ്ഥർക്കെല്ലാം 13 മുതൽ തുടർച്ചയായ അവധിയാണ്. 16, 17 തിയതികളിൽ അവധി എടുത്താൽ തെരഞ്ഞെടുപ്പ് ഉൾപ്പെടെ 10 ദിവസം തുടർച്ചയായ അവധി ലഭിക്കും. വേനലവധിക്ക‌് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചതോടെ കുടുംബസമേതം പല ഭാഗത്തും യാത്ര ചെയ്യുന്നവരുടെ എണ്ണവും വർധിച്ചു. മുംബൈ, ദില്ലി, ചെന്നൈ ഭാഗത്തുനിന്നുള്ള മലയാളികൾക്ക് പുറമെ ഉത്തരേന്ത്യയിൽനിന്ന് കേരളത്തിലെത്തി തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളും തെരഞ്ഞെടുപ്പിന് നാട്ടിലേക്ക് പോകും. അവർക്കും ടിക്കറ്റ് ലഭിക്കാത്തത് ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കനത്ത ചൂടിൽ ജനറൽ കോച്ചിൽ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുക എന്നുള്ളത് കുടുംബസമേതം ആരും താൽപര്യപ്പെടുന്നില്ല. തിരക്ക് കൂടുന്നതോടെ
സാമൂഹ്യ വിരുദ്ധരുടെ എണ്ണവും വർധിക്കുന്നു. സാധാരണ ശക്തമായ ആവശ്യം ഉയരുമ്പോൾ സ്പെഷ്യൽ ട്രെയിനുകൾ ഏപ്രിൽ പത്തോടെയാണ് പ്രഖ്യാപിക്കുക. ഇത് യാത്രക്കാർക്ക‌് ഗുണകരമാകില്ല. മാത്രമല്ല പെട്ടെന്ന് പ്രഖ്യാപിക്കുന്നതിനാൽ പല ട്രെയിനുകളും യാത്രക്കാരില്ലാതെ സർവീസ് നടത്തേണ്ടിയും വരാറുണ്ട‌്. ഏപ്രിൽ ആദ്യവാരംമുതൽ സർവീസുകൾ അനുവദിക്കണമന്നാണ‌് യാത്രക്കാരുടെ ആവശ്യം.
from Kerala || Deshabhimani Online News https://ift.tt/2uCEoQ4
via IFTTT
No comments:
Post a Comment