ഏഷ്യാനെറ്റ‌് സർവേയിൽ അടിമുടി പൊരുത്തക്കേട‌്; രണ്ടുമാസം മുമ്പത്തെ സർവ്വേ ഫലം വിഴുങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

ഏഷ്യാനെറ്റ‌് സർവേയിൽ അടിമുടി പൊരുത്തക്കേട‌്; രണ്ടുമാസം മുമ്പത്തെ സർവ്വേ ഫലം വിഴുങ്ങി

തിരുവനന്തപുരം > അടിമുടി പൊരുത്തക്കേട‌് കുത്തിനിറച്ച‌്  ഏഷ്യാനെറ്റ‌് ന്യൂസ‌്  അഭിപ്രായ സർവേ ഫലം. രണ്ടുമാസംമുമ്പ‌് നടത്തിയ സർവേ ഫലം വിഴുങ്ങിയാണ‌് രണ്ടാമത്തെ പ്രവചനവുമായി ചാനൽ രംഗത്തെത്തിയത‌്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോളിങ‌് ശതമാനം അടിസ്ഥാനമാക്കി യുഡിഎഫിനും ബിജെപിക്കും കുഴലൂത്തുമായി തട്ടിക്കൂട്ടിയ സർവേ ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ‌്.

2019 ഫെബ്രുവരിയിൽ ഏഷ്യാനെറ്റ‌് ന്യൂസും ബംഗളൂരു ആസ്ഥാനമായ എ ഇസഡ‌് റിസർച്ച‌് പാർട‌്ണേഴ‌്സുമായി ചേർന്ന‌ാണ‌് ആദ്യ അഭിപ്രായ സർവേ പ്രവചിച്ചത‌്. ഫെബ്രുവരി 13‌ന‌് നടത്തിയ പ്രവചനത്തിൽ യുഡിഎഫ‌് 14 മുതൽ 16 വരെ സീറ്റുകൾ നേടുമെന്ന‌്  അവകാശപ്പെട്ടു. എൽഡിഎഫിന‌് മൂന്ന‌ുമുതൽ അഞ്ചുവരെ സീറ്റും പ്രവചിച്ചു. ബിജെപിക്ക‌് ഒരു സീറ്റും കുറിച്ചു. ഞായറാഴ‌്ച പുറത്തുവിട്ട രണ്ടാമത്തെ അഭിപ്രായസർവേ പ്രകാരം എൽഡിഎഫിന‌് ആറുവരെ സീറ്റ‌് ലഭിക്കുമെന്നാണ‌് പ്രഖ്യാപനം. യുഡിഎഫിന‌് മേൽക്കൈയും നൽകിയിട്ടുണ്ട‌്. ബിജെപിക്ക‌് ആദ്യസർവേയിൽ നൽകിയ ഒരു സീറ്റിന‌ു പുറമെ രണ്ടുസീറ്റിൽ കൂടി സാധ്യതയുണ്ടെന്ന പ്രവചനവും നടത്തി. ഒരു ലോക‌്സഭാ മണ്ഡലത്തിൽ 500 പേർ എന്ന തോതിൽ 20 മണ്ഡലത്തിൽനിന്ന‌് മൊത്തം 10,000 പേരിൽനിന്ന‌് അഭിപ്രായം സ്വരൂപിച്ചെന്നാണ‌് ചാനലിന്റെ അവകാശവാദം. മണ്ഡലാടിസ്ഥാനത്തിൽ 500 പേരെ തെരഞ്ഞെടുത്തത‌് ഏത‌് രീതിശാസ‌്ത്രം അടിസ്ഥാനമാക്കിയെന്ന‌് വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോളിങ‌് ശതമാനം കണക്കാക്കി ഇക്കുറി സ്ഥാനാർഥികൾക്ക‌് വോട്ട‌് വിഹിതം നൽകിയതും സംശയമുണർത്തുന്നു.
2014ലെ തെരഞ്ഞെടുപ്പിൽ 2.42 കോടി വോട്ടർമാരാണ‌് കേരളത്തിലുണ്ടായിരുന്നത‌്. അന്ന‌് 73.98 ശതമാനമാണ‌് വോട്ട‌്ചെയ‌്തത‌്. ഇക്കുറി മൊത്തം വോട്ടർമാരുടെ എണ്ണം 2.61 കോടിയാണ‌്. 20 ലക്ഷത്തോളം വോട്ടർമാർ വർധിച്ചു. ഇക്കാര്യം മറച്ചാണ‌് കഴിഞ്ഞ തവണത്തെ വോട്ടർമാരുടെ എണ്ണവും പോളിങ‌് ശതമാനവും അടിസ്ഥാനമാക്കി സർവേ പ്രവചനം.

സ്ഥാനാർഥികൾക്ക‌് നൽകിയ വോട്ട‌് വിഹിതത്തിന്റെ ശതമാനക്കണക്കിലും അടിമുടി പൊരുത്തക്കേടാണ‌്. കാസർകോട‌് മണ്ഡലത്തിൽ എൽഡിഎഫിന‌് 34 ശതമാനവും യുഡിഎഫിന‌് 33 ശതമാനവും ബിജെപിക്ക‌് 17 ശതമാനവും വോട്ട‌് ലഭിക്കുമെന്നാണ‌് പ്രവചനം. ബാക്കിയുള്ള 16 ശതമാനം പേരെക്കുറിച്ച‌് മിണ്ടാട്ടമില്ല. ഇവർ പിന്തുണയ‌്ക്കുന്ന സ്ഥാനാർഥി വിജയിക്കുമെന്ന‌് പറയാനുള്ള സാമാന്യമര്യാദപോലും പുലർത്താതെയാണ‌് ‘ഇഞ്ചാടിഞ്ച‌് പോരാട്ടം’ ‘ഫിനിഷിങ‌് പോയിന്റ‌് ’എന്നൊക്കെ വിശേഷണം ചാർത്തിയത‌്. കാസർകോട‌് മണ്ഡലത്തിൽ അഭിപ്രായം ശേഖരിച്ച 500 പേരിൽ 420 പേർ മാത്രമാണ‌് തങ്ങൾ പിന്തുണയ‌്ക്കുന്ന സ്ഥാനാർഥിയുടെ വിവരം വെളിപ്പെടുത്തിയത‌്. ഇത‌് മണ്ഡലത്തിന്റെ സാധ്യതാ സൂചികയായി അവതരിപ്പിച്ചതിലാണ‌് ദുരൂഹത. കണ്ണൂർ മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക‌് വോട്ട‌് വീതംവച്ചത‌് 16 ശതമാനം പേരുടെ അഭിപ്രായം ഇല്ലാതെയാണ‌്. യുഡിഎഫിന‌് 39, എൽഡിഎഫിന‌് 38, ബിജെപിക്ക‌് എട്ട‌് ശതമാനമാണ‌് വോട്ട‌് വിഹിതമായി സർവേയിൽ നൽകിയത‌്. ഇത‌് മൊത്തം കൂട്ടിയാൽ 84 ശതമാനമേ വരൂ. ബാക്കിയുള്ള 16 ശതമാനം പേർ ആർക്ക‌് വോട്ട‌് ചെയ്യുമെന്ന‌് വെളിപ്പെടുത്തിയിട്ടില്ലത്രേ.
അതേസമയം, വയനാട്ടിലെ വോട്ട‌ുവിഹിതം 100 ശതമാനം എന്നതാണ‌് അതിശയിപ്പിക്കുന്നത‌്. യുഡിഎഫിന‌് 45 ശതമാനം എൽഡിഎഫിന‌് 39 ശതമാനം  എൻഡിഎയ‌്ക്ക‌് -16 ശതമാനം.  തൃശൂരിൽ മൂന്ന‌് സ്ഥാനാർഥികൾക്കുമായി 94 ശതമാനം വോട്ട‌് വീതംവച്ചു. ഭൂരിപക്ഷം മണ്ഡലങ്ങളിലും സർവേയിൽ പങ്കെടുത്ത അഞ്ച‌് ശതമാനംമുതൽ 20 ശതമാനംവരെ പേരുടെ അഭിപ്രായം കണക്കാക്കിയിട്ടില്ലെന്ന‌് പ്രവചനം വെളിപ്പെടുത്തുന്നു. ഒന്നുകിൽ മുഴുവൻ പേരുടെയും അഭിപ്രായം കണക്കിലെടുത്തിട്ടില്ല. അല്ലെങ്കിൽ അഭിപ്രായം തങ്ങളുടെ ഇംഗിതത്തിന‌് അനുസൃതമായി വളച്ചൊടിച്ചു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2Imafxr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages