കുഞ്ഞിനായി മിടിച്ച്‌ കേരളം; നില ​അതീവ ഗുരുതരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

കുഞ്ഞിനായി മിടിച്ച്‌ കേരളം; നില ​അതീവ ഗുരുതരം

കൊച്ചി/ തിരുവനന്തപുരം > പതിനഞ്ചു ദിവസം പ്രായമുള്ള കുഞ്ഞുഹൃദയം ഇനിയും സ്പന്ദിക്കണമെന്ന ആഗ്രഹം നാടിനൊപ്പം സർക്കാരും നെഞ്ചേറ്റിയപ്പോൾ വഴിയിലെ തടസങ്ങളെല്ലാം മാറി. ജന്മനാ ഹൃദയതകരാറുള്ള കുഞ്ഞുമായി മംഗളൂരുവിൽനിന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് അഞ്ചരമണിക്കൂറിനുള്ളിൽ ആംബുലൻസ് പറന്നെത്തി. 453 കിലോമീറ്റർ ദൂരം  താണ്ടി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കാസർകോട് വിദ്യാനഗർ പാറക്കട്ടയിലെ മിഷ്ത്താഹ്–- - ഷാനിയ ദമ്പതികളുടെ  പെൺകുഞ്ഞിനെയും കൊണ്ടാണ് മംഗളൂരുവിലെ ഫാദർ മുള്ളേഴ‌്സ‌് ആശുപത്രിയിൽനിന്ന‌് ആംബുലൻസ് കൊച്ചി അമൃത ആശുപത്രിയിലേക്കെത്തിയത്. പകൽ 11.15ഓടെ മംഗളൂരുവിൽനിന്ന് പുറപ്പെട്ട കെഎൽ- 60 ജെ 7739 നമ്പർ ആംബുലൻസ് വൈകിട്ട് 4.30ഓടെ അമൃതയിലെത്തി. മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയിൽ പെട്രോൾ നിറയ‌്ക്കാൻ 10 മിനിറ്റ‌് ചെലവഴിച്ചതൊഴിച്ചാൽ സമയനഷ്ടമുണ്ടായിട്ടില്ല. ഉദുമ മുക്കുന്നോത്തെ ഹസനാണ‌് ആംബുലൻസ‌് ഓടിച്ചത‌്.  ഇതിനുമുമ്പും ഹസൻ ഇതുപോലുള്ള  ദൗത്യം ഏറ്റെടുത്തിട്ടുണ്ട‌്. 

ചികിത്സാ ചെലവ‌് സർക്കാർ ഏറ്റെടുത്തു
കുട്ടിയുടെ ചികിത്സാച്ചെലവ‌് പൂർണമായും സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഇടപെടലിനെത്തുടർന്നാണ‌് സമയനഷ്ടമില്ലാതെ ചികിത്സ ലഭ്യമാക്കാൻ കുട്ടിയെ അമൃത ആശുപത്രിയിൽ എത്തിച്ചത‌്. കുട്ടിയെ വഹിച്ചുകൊണ്ടുള്ള ആംബുലൻസിന്റെ യാത്ര സുഗമമാക്കാൻ രാവിലെ മുതൽ മുഖ്യമന്ത്രി പിണറായി വിജയനും ക്രമീകരണങ്ങൾക്ക‌് നേതൃത്വം നൽകി. ജനങ്ങളോട‌് സഹകരിക്കാൻ ആവശ്യപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ‌്ബുക്ക‌് പോസ‌്റ്റ‌് ആയിരങ്ങൾ ഷെയർ ചെയ്തു.

തിരുവനന്തപുരം ശ്രീചിത്ര ഇൻസ‌്റ്റിറ്റ്യൂട്ടിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ‌് ആംബുലൻസ‌് പുറപ്പെട്ടത‌്. നവമാധ്യമങ്ങളിൽനിന്ന‌് വിവിരമറിഞ്ഞയുടൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ഉന്നത പൊലിസ‌് ഉദ്യോഗസ്ഥർ കൂടിയാലോചിച്ച‌് ആംബുലൻസിന‌്  ആവശ്യമായ ട്രാഫിക‌് ക്രമീകരണങ്ങൾ  ഏർപ്പെടുത്തി. ആരോഗ്യമന്ത്രിയുടെ ഓഫീസ‌് കുട്ടിയുമായി വരുന്ന ചൈൽഡ‌് പ്രൊട്ടക്ഷൻ ടീം, ആംബുലൻസ‌് സ‌്റ്റാഫ‌് എന്നിവരുമായും ബന്ധപ്പെട്ടു. തുടർന്ന‌് കുട്ടിയെ  കൊഴിക്കോട‌് മിംസിൽ പ്രവേശിപ്പിക്കണമെന്ന‌് ആവശ്യപ്പെട്ടെങ്കിലും  അവിടം പിന്നിട്ടതിനാൽ  മന്ത്രി കെ കെ ശൈലജ നേരിട്ട‌് കുട്ടിയുടെ ബന്ധുക്കളും ചൈൽഡ‌് പ്രൊട്ടക്ഷൻ ടീമുമായി ബന്ധപ്പെട്ട‌് കുട്ടിയെ അമൃത ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിലെ ഡോ. ബ്രിജേഷ്, കൃഷ്ണകുമാർ എന്നിവരുമായി സംസാരിച്ച‌്  ചികിത്സ ആശുപത്രിയിൽ ലഭ്യമാണെന്ന‌്  ഉറപ്പുവരുത്തി. കുട്ടിയെ ശ്രീചിത്രയിൽത്തന്നെ കൊണ്ടുവരണമെന്ന‌് ചൈൽഡ‌് പ്രൊട്ടക്ഷൻ ടീം നിർബന്ധം പുലർത്തിയത‌് ചെറിയ ആശയക്കുഴപ്പമുണ്ടാക്കി. എന്നാൽ രക്ഷിതാക്കൾ ആരോഗ്യമന്ത്രിയുടെ നിർദേശം അംഗീകരിച്ചതിനാൽ കുട്ടിയെ അമൃതയിൽത്തന്നെ പ്രവേശിപ്പിച്ചു.

നില ​അതീവ ഗുരുതരം

കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അമൃത ആശുപത്രിയിലെ ഡോ. ആർ കൃഷ്ണകുമാർ പറഞ്ഞു.  കുഞ്ഞിന്റെ ഹൃദയത്തിൽ ദ്വാരവും വാൽവിന് തകരാറുമുണ്ട്. 24 മണിക്കൂർ  നിരീക്ഷിച്ചശേഷമേ ശസ്ത്രക്രിയയെക്കുറിച്ചും തുടർ ചികിത്സാനടപടികളെക്കുറിച്ചും പറയാനാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി.



from Kerala || Deshabhimani ​Online ​News http://bit.ly/2Xjh4Tz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages