ഇടതുപക്ഷത്തിന് രാഹുല്‍ ഗാന്ധിയുടെ സൗജന്യം ആവശ്യമില്ല; പറയാനുള്ളത് എന്തും പറയാം: പിണറായി വിജയന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

ഇടതുപക്ഷത്തിന് രാഹുല്‍ ഗാന്ധിയുടെ സൗജന്യം ആവശ്യമില്ല; പറയാനുള്ളത് എന്തും പറയാം: പിണറായി വിജയന്‍

ഇ വാർത്ത | evartha
ഇടതുപക്ഷത്തിന് രാഹുല്‍ ഗാന്ധിയുടെ സൗജന്യം ആവശ്യമില്ല; പറയാനുള്ളത് എന്തും പറയാം: പിണറായി വിജയന്‍

സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടത്പക്ഷത്തിന് രാഹുല്‍ ഗാന്ധിയുടെ സൗജന്യം ആവശ്യമില്ല, പറയാനുള്ളത് എന്തും രാഹുല്‍ ഗാന്ധിക്ക് പറയാമെന്നും പിണറായി പറഞ്ഞു.

രാജ്യം മുഴുവന്‍ ബിജെപിക്കെതിരെ പോരാട്ടം നടത്തുന്ന രാഹുല്‍ ഗാന്ധിയെ ഉപദേശിക്കാന്‍ പിണറായി മുതിരരുത് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണിയും പറഞ്ഞു. രാഹുല്‍ ഗാന്ധി സിപിഎമ്മിനെതിരെ ഒന്നും പറയാതിരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്.

കേരളത്തില്‍ നിന്നും രാഹുല്‍ മത്സരിക്കാന്‍ തീരുമാനിച്ചത് സി പി എമ്മിനും ബി ജെ പിക്കും ഒരു പോലെ തലവേദനയുണ്ടാക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. വയനാട്ടില്‍ മുഖ്യശത്രു രാഹുല്‍ ഗാന്ധി ആണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha http://bit.ly/2WPJfcx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages