പ്രളയം തകർത്ത മണ്ണിന്റെ വരവേൽപ്പ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

പ്രളയം തകർത്ത മണ്ണിന്റെ വരവേൽപ്പ്‌

തിരുവല്ല> പ്രളയം തകർത്ത തിരുവല്ലയിലെ അപ്പർകുട്ടനാടൻ വയലേലകളിലൂടെ വീണയുടെ മുന്നേറ്റം. രാവന്തിയോളം പണിയെടുക്കാറുള്ള അപ്പർ കുട്ടനാടൻ ജനത വെള്ളിയാഴ‌്ച അതൊന്നു മാറ്റിവെച്ചു. ഞങ്ങളുടെ സ്ഥാനാർഥി വരുന്നു. നെല്ല‌് കൊയ‌്ത‌് കൂട്ടിയ വയൽ വരമ്പുകളിലൂടെ തങ്ങളെ കാണാനും വോട്ടഭ്യർഥിക്കാനും. അതിനായി അവർ പണിസ്ഥലങ്ങളിൽ നിന്ന‌് നേരത്തെ മടങ്ങിയെത്തി കാത്തിരിന്നു. ചുവന്ന മാലകളും നെൽകതിരുമായി.

അപ്പർകുട്ടനാട്ടിൽ കൊയ്ത്ത് സമയമാണ്. വിസ്തൃതിയേറിയ പാടങ്ങൾക്ക് നടുവിൽ കൊയ്തും മെതിച്ചും നെല്ല് കയറ്റിയും നിലകൊണ്ട കർഷകർ കർഷക തൊഴിലാളികൾ, തുറന്ന ജീപ്പിൽ അഭിവാദ്യം ചെയ്തു മുന്നേറിയ വിണാ ജോർജിനെ പ്രത്യഭിവാദ്യം ചെയ്യാൻ ഓടി എത്തുന്നുണ്ടായിരുന്നു. സ്ത്രീകൾ, കുട്ടികൾ, തൊഴിലുറപ്പു തൊഴിലാളികൾ യുവതീയുവാക്കൾ ജീവനക്കാർ അങ്ങനെ നാടിന്റെ നാനാതുറയിലുള്ളവർ വീണാ ജോർജിനെ സ്വീകരിക്കുന്നത് കാണാമായിരുന്നു.

വെള്ളിയാഴ്ച രാവിലെ പരുമല ദീപാ ജങ‌്ഷനിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.കടപ്ര, നിരണം, നെടുംബ്രം, പെരിങ്ങര, കുറ്റൂർ പഞ്ചായത്തുകളിലും തിരുവല്ല നഗരസഭാ പ്രദേശങ്ങളിലുമാണ് വീണാ ജോർജിന് ഗംഭീര വരവേൽപ്പ് ലഭിച്ചത്. ഒരോ സ്വീകരണ കേന്ദ്രങ്ങളിലും വൻ ജനപങ്കാളിത്തം അതിൽ ഏറെയും സ്ത്രീകളായിരുന്നു. പാട്ടുകൾ പാടിയും അലങ്കാരങ്ങൾ തീർത്തും ന്യത്തം വച്ചും അവർ സ്വീകരണ പരിപാടികൾ ആഘോഷങ്ങളാക്കി. ജനപങ്കാളിത്ത സ്വീകരണങ്ങൾ നൽകാൻ പ്രവർത്തകർ മൽസരിക്കുന്നത് കാണാമായിരുന്നു.

രാത്രി ഓതറ അമ്പലത്തിങ്കൽ ജംഗ്ഷ നിലാണ് പര്യടനം സമാപിച്ചത്. മാത്യു ടി തോമസ് എംഎൽഎ, അഡ്വ. അർ സനൽകുമാർ, അഡ്വ. ഫ്രാൻസിസ് വി ആന്റണി, അഡ്വ. കെ പ്രകാശ് ബാബു,  അലക്സാണ്ടർ കെ ശാമുവൽ, അഡ്വ. രജീഷ് കുമാർ, പ്രേംജിത് ശർമ്മ , അഡ്വ. എം ബി നൈനാൻ, പ്രഫ. ലോപ്പസ്, തങ്കമണി നാണപ്പൻ, സുരേഷ് പരുമല , എം ജെ അച്ചൻകുഞ്ഞ്, പി ഡി മോഹനൻ, ബിനിൽകുമാർ, കെ ബാലചന്ദ്രൻ , പി ജി കുഞ്ഞുമോൻ, സുശീലാമണി, പ്രമോദ് ഇളമൺ, സന്ദീപ് കുമാർ, ടി ഡി മോഹൻ ദാസ് , സി കെ പൊന്നപ്പൻ, എം എൻ വാസവൻ, ജനു മാത്യു, രവി പ്രസാദ്, അഡ്വ. ആർ മനു, എം പി ഗോപാലകൃഷ്ണൻ, സി എൻ രാജേഷ്, ടി ബി ശശി, അഡ്വ. സുധീഷ് വെൺപാല, വിശാഖ് കുമാർ, എ കെ ഗോപിദാസ് എന്നിവർ സ്വീകരണ യോഗങ്ങളിൽ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2Vr4jpx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages