ഇ വാർത്ത | evartha
കർഷകർ വോട്ട് ബഹിഷ്കരിക്കാൻ തയ്യാറാകണം; ആഹ്വാനവുമായി വയനാട്ടില്‍ മാവോയിസ്റ്റുകളുടെ കത്ത്
കല്‍പ്പറ്റ: വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടില്‍ കർഷകർ വോട്ട് ബഹിഷ്കരിക്കാൻ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് മാവോയിസ്റ്റുകളുടെ കത്ത്. കര്‍ഷകരോട് പണിയായുധങ്ങൾ സമരായുധങ്ങളാക്കാൻ തയ്യാറാകണമെന്നും കത്തിൽ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്യുന്നു.
പശ്ചിമഘട്ടത്തിലെ വയനാട് ഉള്‍പ്പെടുന്ന നാടുകാണി ദളം വക്താവ് അജിതയുടെ പേരിൽ വയനാട് പ്രസ് ക്ലബ്ബിലേക്ക് അയച്ച കത്തിലൂടെയാണ് കർഷകരോട് വോട്ട് ബഹിഷ്കരിക്കാനും പണിയായുധങ്ങൾ സമരായുധമാക്കാനും മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
സർക്കാരിന്‍റെ കാര്‍ഷിക വിരുദ്ധ നിലപാടുകൾ കാരണമാണ് സംസ്ഥാനത്ത് കാർഷിക ആത്മഹത്യകൾ വർധിച്ചത്. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെ വോട്ട് ബഹിഷ്കരിച്ചുകൊണ്ട് വേണം കർഷകർ മറുപടി നൽകേണ്ടതെന്നുംകത്തിലൂടെ ആഹ്വാനം ചെയ്യുന്നു. കത്ത്റെ എത്തിയ ഉറവിടത്തെക്കുറിച്ച് കൽപ്പറ്റ പോലീസ് അന്വേഷണം ആരംഭിച്ചു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha http://bit.ly/2I23rEN
via IFTTT
No comments:
Post a Comment