ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം: ഹൈക്കോടതി വിശദീകരണം തേടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം: ഹൈക്കോടതി വിശദീകരണം തേടി



കൊച്ചി
മുസ്ലിം സമുദായത്തിനെതിരെ വർഗീയപരാമർശം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ളയ‌്ക്കെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. ആറ്റിങ്ങൽ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഇലക്ടറൽ ഏജന്റായ വി ശിവൻകുട്ടി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് നടപടി. ഏപ്രിൽ 13ന് ബിജെപി നേതാവായ ശോഭാ സുരേന്ദ്രനുവേണ്ടി പ്രചാരണത്തിനിടെയാണ‌് ശ്രീധരൻപിള്ളയുടെ വർഗീയ പരാമർശം.

‘ഇസ്ലാമാകണമെങ്കിൽ ചില അടയാളങ്ങളൊക്കെയുണ്ടല്ലോ,  ഡ്രസ്സൊക്കെ മാറ്റിനോക്കണ്ടേ’ എന്നായിരുന്നു  ആറ്റിങ്ങലിൽ പ്രസംഗിച്ചത്. ഇത്തരം പ്രസംഗങ്ങൾക്കെതിരെ പൊലീസ് മതിയായ നടപടി സ്വീകരിച്ചില്ലെങ്കിൽ സാമുദായിക സൗഹാർദം തകരുമെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്നും ശിവൻകുട്ടിക്കുവേണ്ടി ഹാജരായ തോമസ് എബ്രഹാം വാദിച്ചു. ഇസ്ലാംമതത്തിന്റെ ആരംഭകാലം മുതലേയുള്ള ചേലാകർമത്തെക്കുറിച്ച് നടത്തിയ വർഗീയപരാമർശം സമൂഹത്തിൽ വർഗീയഭിന്നിപ്പുണ്ടാക്കാനാണ്. പ്രസംഗം ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും മാതൃകാ തെരഞ്ഞെടുപ്പ് ചട്ടപ്രകാരവും കുറ്റകരമാണെന്നും ഹർജിക്കാരൻ വാദിച്ചു.

ജാതി, മത, ഭാഷാ, വിഭാഗങ്ങൾ തമ്മിൽ വിദ്വേഷമുണ്ടാക്കുന്ന രീതിയിലുള്ള പ്രചാരണങ്ങൾ പാടില്ലെന്നാണ് പെരുമാറ്റചട്ടത്തിൽ പറയുന്നത‌്. ഇത്തരം പ്രസംഗങ്ങൾക്കെതിരെ ഐപിസി153എ, 295എ, 298 വകുപ്പുപ്രകാരം കേസെടുക്കാവുന്നതാണ്. നിയമം അറിയാത്തത് നിയമലംഘനത്തിനോ നിഷേധത്തിനോ കാരണമായി ഉന്നയിക്കാൻ സാധാരണക്കാരനുപോലും കഴിയില്ല. ശ്രീധരൻപിള്ള അഭിഭാഷകനാണ്.  കേസെടുക്കാൻ നിർദേശം നൽകണമെന്നും ഹർജിക്കാരൻ വാദിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2GtmUfJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages