കൊളത്തൂർ അദ്വൈതാശ്രമം ക്രിമിനലുകളുടെ താവളം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

കൊളത്തൂർ അദ്വൈതാശ്രമം ക്രിമിനലുകളുടെ താവളം



കോഴിക്കോട‌്
ക്രിമിനലുകൾക്ക‌് ഒളിത്താവളം ഒരുക്കി കുപ്രസിദ്ധമായ കൊളത്തൂർ അദ്വൈതാശ്രമം വീണ്ടും വാർത്തകളിൽ നിറയുന്നു. ആർഎസ‌്എസിന്റെയും സംഘപരിവാറിന്റെയും ക്രിമിനലുകളെ ഒളിവിൽ താമസിപ്പിക്കാനും സംരക്ഷിക്കാനും ആശ്രമത്തിന്റെ ചുമതലക്കാരടക്കം മുൻകൈ എടുക്കുന്നതായാണ‌് വിവരം.
മുഖ്യമന്ത്രിയെ  വധിക്കുമെന്ന‌് ഭീഷണിമുഴക്കിയ ആൾ ആശ്രമത്തിൽ ഒളിവിൽ കഴിയവെ പിടിയിലായത‌് കഴിഞ്ഞ നവംബറിലാണ‌്. ആർഎസ‌്എസിന്റെയും സംഘപരിവാറിന്റെയും ശക്തനായ പ്രചാരകനായ സ്വാമി ചിദാനന്ദപുരിയെന്ന കൊയിലാണ്ടി പിഷാരികാവ‌് സ്വദേശി സത്യനാഥനാണ‌് മുഖ്യ ചുമതലക്കാരൻ.

ലോക‌്‌സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ വോട്ട‌് ചെയ്യാൻ  കഴിഞ്ഞദിവസം ചിദാനന്ദപുരി ആഹ്വാനം ചെയ‌്തതോടെയാണ‌് കൊളത്തൂർ ആശ്രമത്തിന്റെയും ‘സ്വാമി’യുടെയും ബിജെപി –-സംഘപരിവാർ ബന്ധം മറനീക്കി പുറത്തുവരുന്നത‌്. ശബരിമല പ്രശ‌്നം രൂക്ഷമാക്കാൻ വർഗീയ വിഷം ചീറ്റുന്ന പ്രസംഗം നിരവധി സ്ഥലങ്ങളിലാണ‌് ശബരിമല കർമസമിതി മുഖ്യരക്ഷാധികാരിയായിരുന്ന ഇയാൾ നടത്തിയത‌്.

മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെയും ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനനെയും വധിക്കുമെന്ന‌് ഭീഷണിപ്പെടുത്തിയ ആർഎസ‌്എസുകാരനെ കൊളത്തൂർ ആശ്രമത്തിലാണ‌് ഒളിപ്പിച്ചത‌്. ചെറുതാഴം മണ്ടൂർ കൊവ്വൽകളരിയിലെ പരത്തി ഹൗസിൽ വിജേഷിനെ പൊലീസ‌് പിടികൂടാതിരിക്കാൻ എല്ലാ സഹായവും നൽകിയത‌് ചിദാനന്ദപുരിയായിരുന്നു. നാളുകളോളം ഇയാൾ കൊളത്തൂർ ആശ്രമത്തിൽ ഒളിവിലായിരുന്നു.
മൊബൈൽ ടവർ കേന്ദ്രീകരിച്ച‌് നടത്തിയ അന്വേഷണത്തിലൊടുവിലാണ‌് കണ്ണൂർ ടൗൺ എസ‌്ഐ ശ്രീജിത‌് കൊടേരി കഴിഞ്ഞ നവംബർ രണ്ടിന‌് ഇയാളെ അറസ‌്റ്റ‌്ചെയ‌്തത‌്.  ചിദാനന്ദപുരിയുടെ അറിവോടെയാണ് ആശ്രമത്തിൽ പാർപ്പിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. സംസ്ഥാനത്തിന്റെ  പല ഭാഗങ്ങളിലും ക്രിമിനൽ പ്രവർത്തനം നടത്തുന്ന ആർഎസ്എസ് പ്രവർത്തകരെ ഒളിവിൽ പാർപ്പിക്കുന്നതും ആശ്രമത്തിലാണെന്ന‌് വിവരമുണ്ട‌്.

ദുരൂഹതകൾ നിറഞ്ഞതാണ‌് ചിദാനന്ദപുരിയുടെ ജീവിതം. 25 വർഷങ്ങൾക്ക‌് മുമ്പാണ‌് സ്വന്തം നാടായ കൊയിലാണ്ടി ഉപേക്ഷിച്ച‌് നന്മണ്ട പഞ്ചായത്തിലെ കൊളത്തൂരിൽ എത്തുന്നത‌്. സ്വയം സ്വാമിയായി അവകാശപ്പെട്ട‌് ചിദാനന്ദപുരി എന്ന പേരും സ്വീകരിച്ചു. കൊളത്തൂരിൽ ആശ്രമവും തുടങ്ങി.



from Kerala || Deshabhimani ​Online ​News http://bit.ly/2IDzTwN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages