സമ്മർദം ഫലം കണ്ടു ; തൊഴിലുറപ്പ‌് കുടിശ്ശിക അനുവദിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 10, 2019

സമ്മർദം ഫലം കണ്ടു ; തൊഴിലുറപ്പ‌് കുടിശ്ശിക അനുവദിച്ചു


മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന‌് തൊഴിലുറപ്പ‌ു തൊഴിലാളികളുടെ കൂലി കുടിശ്ശിക കേന്ദ്രം അനുവദിച്ചു. 1511  കോടി രൂപയാണ‌് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അനുവദിച്ചത‌്. ഇതിൽ 1400 കോടി കൈമാറി. രണ്ടു ദിവസത്തിനകം ഈ പണം തൊഴിലാളികളുടെ അക്കൗണ്ടിൽ എത്തും.  മുഖ്യമന്ത്രി പിണറായി വിജയന‌ു പുറമെ മന്ത്രി എ സി മൊയ‌്തീനും  കുടിശ്ശിക അനുവദിക്കുന്നതിന‌് കേന്ദ്രത്തിൽ തുടർച്ചയായി സമ്മർദം ചെലുത്തി.

കഴിഞ്ഞ നവംബർ മുതൽ മാർച്ച‌് 31 വരെയുള്ള അഞ്ചുമാസത്തെയാണ‌് കുടിശ്ശിക. 1511 കോടി രൂപ അനുവദിച്ചതായുള്ള ‘മദർ ഓർഡർ’ ആണ‌് കഴിഞ്ഞദിവസം ഇറങ്ങിയത‌്. തൊട്ടുപിന്നാലെ 12 റിലീസിങ‌് ഓർഡറുകളിലായി 1400 കോടി അനുവദിച്ചു. 

പ്രളയത്തോടനുബന്ധിച്ച‌് 788 കോടി രൂപ അനുവദിച്ച‌തിന‌ുശേഷം കേന്ദ്രം മറ്റു തുകകൾ അനുവദിച്ചിരുന്നില്ല. മുഖ്യമന്ത്രിയും തദ്ദേശ മന്ത്രിയും ഒന്നിലേറെ തവണയാണ‌് പ്രധാനമന്ത്രിക്കും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനും ഇതു സംബന്ധിച്ച‌് കത്തയച്ചത‌്.  അടുത്തദിവസം കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുമ്പിലേക്ക‌് സമരത്തിനു തയ്യാറെടുക്കുകയായിരുന്നു തൊഴിലാളികൾ. 

തൊഴിലുറപ്പു പദ്ധതിയിൽ 2018–-19 സാമ്പത്തികവർഷം അവസാനിക്കുമ്പോൾ കേരളം സൃഷ്ടിച്ചത് 9.64 കോടി തൊഴിൽ ദിനങ്ങളാണ‌്. ഏഴുകോടി തൊഴിൽ ദിനങ്ങളായിരുന്നു കേന്ദ്രം അനുവദിച്ചത‌്. ഈ കണക്ക‌് മറികടന്ന് 2.64 കോടി തൊഴിൽ ദിനങ്ങളാണ‌് കേരളം അധികം സൃഷ്ടിച്ചത‌്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2UJinOg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages