കൊച്ചി > വിജയ ബാങ്കിന്റെയും ദേനാ ബാങ്കിന്റെയും ബാങ്ക് ഓഫ് ബറോഡയുടെയും ലയനം പ്രാബല്യത്തിൽ വന്നു. ഇതോടെ രാജ്യത്തെ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറി. രാജ്യത്ത് ആദ്യമായാണ് മൂന്നു ബാങ്കുകൾ ലയിക്കുന്നത്.
ഇതോടെ രാജ്യത്ത് ബാങ്ക് ഓഫ് ബറോഡയ്ക്ക് 9,500 ലധികം ശാഖകളും 13,400 എടിഎമ്മുകളുമുണ്ടാകും. 15 ലക്ഷം കോടിയിലധികമാണ് മൊത്തം ബിസിനസ്. ലയനം സംബന്ധിച്ച് മാർച്ച് 30നാണ് റിസർവ് ബാങ്ക് വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജയ ബാങ്കിന്റെയും ദേനാ ബാങ്കിന്റെയും എല്ലാ ശാഖകളും ഏപ്രിൽ ഒന്നുമുതൽ ബാങ്ക് ഓഫ് ബറോഡ ശാഖകളായി. ഇടപാടുകാരെ ബാങ്ക് ഓഫ് ബറോഡയുടെ ഇടപാടുകാരായാണ‌് പരിഗണിക്കുകയെന്ന‌് ഡെപ്യൂട്ടി ജനറൽ മാനേജർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2FN4q8b
via IFTTT
No comments:
Post a Comment