ആന്റണിയുടെ തിരൂരങ്ങാടി മോഡൽ രാഹുലിനെ കെണിയിലാക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

ആന്റണിയുടെ തിരൂരങ്ങാടി മോഡൽ രാഹുലിനെ കെണിയിലാക്കി


കെ ശ്രീകണ‌്ഠൻ > കെ കരുണാകരനെ താഴെ ഇറക്കി 1995ൽ മുഖ്യമന്ത്രി പദവിയിലെത്തിയ എ കെ ആന്റണി  മുസ്ലിംലീഗിന്റെ തണലിൽ  ഉപതെരഞ്ഞെടുപ്പ‌് ജയം നേടാൻ  പയറ്റിയ അതേ തന്ത്രമാണ‌്  രാഹുൽ ഗാന്ധിയുടെ വയനാട‌് സ്ഥാനാർഥിത്വത്തിലും പുറത്തെടുത്തത‌്. മുസ്ലിംലീഗ‌് കോട്ടയായ തിരൂരങ്ങാടിയിലാണ‌്  ആന്റണി അന്ന‌്  ഉപതെരഞ്ഞെടുപ്പ‌് നേരിട്ടത‌്. രാഹുലിന്റെ വയനാട‌് സ്ഥാനാർഥിത്വം വഴി മോഡിക്കും സംഘപരിവാറിനും പ്രചാരണോപാധി സമ്മാനിച്ചിരിക്കുകയാണ‌് കോൺഗ്രസ‌്.

‘സുരക്ഷിത’ സീറ്റിൽ ആന്റണിയും തിരിഞ്ഞുനോക്കിയില്ല

വിവാദമായ ചാരക്കേസിനെത്തുടർന്ന‌് കോൺഗ്രസിൽ എതിർ ഗ്രൂപ്പ‌് ഉയർത്തിയ കലാപമാണ‌് കരുണാകരന്റെ രാജിയിൽ കലാശിച്ചത‌്. എ ഗ്രൂപ്പും മുസ്ലിംലീഗും കെ എം മാണിയും ചേർന്ന‌് നടത്തിയ നീക്കങ്ങളെത്തുടർന്ന‌് ആന്റണി മുഖ്യമന്ത്രിയായി. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലീഗിന്റെ സിറ്റിങ‌് സീറ്റായ തിരൂരങ്ങാടി വിട്ടുകൊടുത്തു. അന്ന‌് വിജയിച്ച ആന്റണി ഒരുവർഷം കഴിഞ്ഞ‌് നടന്ന തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിലേക്ക‌് തിരിഞ്ഞുനോക്കിയില്ല.
സ്വന്തം തട്ടകമായ  അമേഠിയിൽ കടുത്ത ഭീഷണി നേരിടുന്ന രാഹുലിന‌് സുരക്ഷിത മണ്ഡലമെന്നു കരുതിയാണ‌് കോൺഗ്രസ് വയനാട‌് പരിഗണിച്ചത‌്. ഇതിനു മുഖ്യചരടുവലി നടത്തിയത‌് ആന്റണിയും കുഞ്ഞാലിക്കുട്ടിയും ഉമ്മൻചാണ്ടിയുമാണ‌്. ലീഗിന്റെ പിന്തുണയിൽ രാഹുലിന‌് വിജയം നേടിക്കൊടുക്കാനുള്ള  നീക്കം കോൺഗ്രസിന്റെ പരാജയഭീതിയുടെ തെളിവാണ‌്.

കാത്തിരിക്കുന്നത‌് കനത്ത രാഷ്ട്രീയ വെല്ലുവിളി

രാഹുലിന്റെ സ്ഥാനാർഥിത്വം യുഡിഎഫ‌് കേന്ദ്രങ്ങളിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കനത്ത രാഷ്ട്രീയ വെല്ലുവിളിയാണ‌് അദ്ദേഹത്തെ വയനാട്ടിൽ കാത്തിരിക്കുന്നത‌്. അതിനുള്ള തീവ്രപരിശ്രമമാണ‌് ചിട്ടയായ പ്രവർത്തനത്തിലൂടെ എൽഡിഎഫ‌് മുന്നോട്ടുവച്ചത‌്. 24 ദിവസംമുമ്പ‌് രംഗത്തെത്തിയ സ്ഥാനാർഥി പി പി സുനീർ പ്രചാരണത്തിന്റെ പലഘട്ടം പൂർത്തിയാക്കി. 1995ലെ തിരൂരങ്ങാടി തെരഞ്ഞെടുപ്പ‌ിൽനിന്ന‌് വയനാട്ടിലെയും മലപ്പുറത്തെയും രാഷ്ട്രീയചിത്രം ഏറെ മാറിയെന്നതും കാണേണ്ടതാണ‌്. കോൺഗ്രസിനെയും ബിജെപിയെയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായി കണ്ട‌് പ്രചാരണം ശക്തിപ്പെടുത്താനാണ‌് എൽഡിഎഫ‌് തീരുമാനം. രാഹുലിന്റെ  സാന്നിധ്യത്തിലൂടെ തെരഞ്ഞെടുപ്പ‌് രംഗം യുഡിഎഫിന‌് അനുകൂലമാക്കാൻ കഴിയുമെന്നാണ‌് കോൺഗ്രസ‌് പ്രതീക്ഷ. എന്നാലിത‌് ഏശില്ലെന്ന‌് വ്യക്തമാക്കുന്നതാണ‌് പ്രചാരണരംഗത്തെ എൽഡിഎഫ‌് മുന്നേറ്റം. 

ഉത്തരംമുട്ടി കോൺ. നേതാക്കൾ

രാഹുലിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച‌് സൂചന പുറത്തുവന്ന നിമിഷംതന്നെ ‘ഇടതുപക്ഷത്തിനെതിരെ മത്സരിച്ച‌് എന്ത‌് സന്ദേശമാണ‌് നൽകുന്നതെന്ന‌്’  മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചതാണ‌്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ ചോദ്യം ആവർത്തിച്ചു. ‘ആർക്കെതിരെയാണ‌് രാഹുലിന്റെ മത്സരം’ എന്ന ചോദ്യം തിങ്കളാഴ‌്ചയും മുഖ്യമന്ത്രി  ഉയർത്തി. പക്ഷേ, മറുപടി നൽകാൻ കോൺഗ്രസിനായിട്ടില്ല. രാഹുലിനെ പരാജയപ്പെടുത്തുക എൽഡിഎഫിന്റെ ഉത്തരവാദിത്തമാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ നിലപാട‌് വ്യക്തമാക്കിയിട്ടുണ്ട‌്. ശക്തമായ മത്സരം കാഴ‌്ചവയ‌്ക്കാനുള്ള തയ്യാറെടുപ്പിന്റെ ദിശാ സൂചനയാണിത‌്. വയനാട്ടിൽ കോൺഗ്രസിനെക്കാൾ സ്വാധീനം മുസ്ലിംലീഗിനാണെന്നും ജമാഅത്തെ ഇസ‌്ലാമി, എസ‌്ഡിപിഐ ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളുമായി ലീഗ‌് സഖ്യത്തിലാണെന്ന‌ും കോടിയേരി ആരോപിച്ചു. ഇതിനും വ്യക്തമായ മറുപടിനൽകാൻ കോൺഗ്രസിനായിട്ടില്ല. 

പൂത്തുലയുന്നു സാമ്പത്തിക മോഹങ്ങൾ

കോൺഗ്രസിന്റെ കർഷകദ്രോഹ നടപടികളും മൃദുഹിന്ദുത്വ സമീപനവും ഉൾപ്പെടെയുള്ള വിഷയങ്ങളും പ്രചാരണ വിഷയമാകും. രാഹുലിന്റെ സ്ഥാനാർഥിത്വത്തിലൂടെ സംസ്ഥാനത്തെ കോൺഗ്രസ‌് നേതൃത്വത്തിന്റെ സാമ്പത്തിക മോഹങ്ങളും പൂത്തുലയാൻ തുടങ്ങി. പ്രചാരണത്തിന‌് ചെലവിടാൻ വൻകിട കോർപറേറ്റുകളും കോടികൾ ഒഴുക്കുമെന്ന‌് ഉറപ്പാണ‌്. അത‌് മുഴുവൻ സംസ്ഥാന നേതൃത്വത്തിന്റെ കൈകളിലൂടെയായിരിക്കും താഴെത്തട്ടിലേക്കെത്തുക. ഇതിന്റെ ആത്മഹർഷവും ചില നേതാക്കളിലുണ്ട‌്. ഇടതുപക്ഷത്തിനെതിരെ നിലയുറപ്പിക്കുന്നതിലൂടെ രാഹുലിന്റെ സ്ഥാനാർഥിത്വം രാജ്യത്തിനകത്തും പുറത്തുമുള്ള വൻകുത്തകകൾക്ക‌് ആവേശം പകരും.



from Kerala || Deshabhimani ​Online ​News https://ift.tt/2U7LN9f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages