പിഎസ‌്എൽവി സി–-45 വിക്ഷേപണം വിജയം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

പിഎസ‌്എൽവി സി–-45 വിക്ഷേപണം വിജയം


ശ്രീഹരിക്കോട്ട > പ്രതിരോധ ആവശ്യങ്ങൾക്കും നിരീക്ഷണത്തിനും സഹായകമാകുന്ന ഇന്ത്യയുടെ എമിസാറ്റ‌് അടക്കമുള്ള 29 ഉപഗ്രഹവുമായുള്ള പിഎസ്എൽവി സി–- 45 വിക്ഷേപണം വിജയകരം. മൂന്ന് വ്യത്യസ്ത ഭ്രമണപഥങ്ങളിൽ എത്തുന്ന ബഹിരാകാശ ദൗത്യം എന്ന പ്രത്യേകതയും ഈ വിക്ഷേപണത്തിനുണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ‌് ധവാൻ സ‌്പെയ‌്യ‌്സ‌് സെന്ററിൽനിന്ന‌് രാവിലെ 9.30നാണ‌്  ഇന്ത്യയുടെ എമിസാറ്റ‌് അടക്കം 29 ഉപഗ്രഹങ്ങളുമായി പിഎസ‌്എൽവി സി–-45 റോക്കറ്റ‌് കുതിച്ചത‌്.
ഇന്ത്യയുടെ എമിസാറ്റ്, അമേരിക്കയിൽനിന്നുള്ള 20 ഉപഗ്രഹം, ലിത്വാനിയയിൽനിന്നുള്ള രണ്ട്, സ്വിറ്റ്സർലൻഡ‌്, സ്പെയിൻ എന്നിവിടങ്ങളിൽനിന്നുള്ള ഓരോ ഉപഗ്രഹം എന്നിവയെയാണ് ഭ്രമണപഥത്തിലെത്തിച്ചത്. 

‘മിഷൻ ശക്തി’യുടെ പേരിൽ അടുത്തിടെ ഉപഗ്രഹവേധ മിസൈൽ തകർത്ത ഉപഗ്രഹത്തിന്റെ മാലിന്യം കടുത്ത ഭീഷണി ഉയർത്തിയെങ്കിലും ദൗത്യം വിജയകരമായ ആശ്വാസത്തിലാണ‌് ശാസ‌്ത്രജ്ഞർ. പൂർണമായി സൈനികാവശ്യത്തിനായുള്ള ഉപഗ്രഹം ഡിആർഡിഒയാണ‌് വികസിപ്പിച്ചത‌്. വിക്ഷേപണത്തിന്റെ പതിനേഴാം മിനിറ്റിൽ ഇന്ത്യയുടെ എമിസാറ്റിനെ 749 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. തുടർന്ന‌് റോക്കറ്റിന്റെ നാലാംഘട്ടത്തെ (പിഎസ‌്–-4) 1.55 മണിക്കൂർ പ്രവർത്തനരഹിതമാക്കി. റീസ്റ്റാർട്ട‌് പ്രക്രിയയിലൂടെ ഭ്രമണപഥം 504 കിലോമീറ്ററിലേക്ക‌് താഴ‌്ത്തിയശേഷം മറ്റ‌് 28 ഉപഗ്രഹത്തെ കൃത്യതയോടെ ഒന്നിനു പുറകെ മറ്റൊന്നായി  ഇറക്കിവിട്ടു. വീണ്ടും റീസ്റ്റാർട്ട‌് പ്രക്രിയവഴി റോക്കറ്റ‌് ഭാഗം 485 കിലോമീറ്ററിലേക്ക‌് താഴ‌്ത്തി. മൂന്ന‌്  ഉപകരണങ്ങൾ ഘടിപ്പിച്ച റോക്കറ്റ‌് ഭാഗം പരീക്ഷണ തട്ടകമായി പ്രവർത്തിക്കും. ഭാവി ബഹിരാകാശ പരീക്ഷണങ്ങൾക്കുവേണ്ടിയാണിത്. കപ്പലുകളിൽനിന്ന‌് സന്ദേശം പിടിച്ചെടുക്കാനുള്ള ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം, റേഡ‍ിയോയുമായി ബന്ധപ്പെട്ട  ഓട്ടോമാറ്റിക‌് പാക്കറ്റ‌് റിപ്പീറ്റിങ‌് സിസ്റ്റം, അന്തരീക്ഷത്തിലെ അയണോസ്ഫിയറിനെ പഠിക്കാനുള്ള ഉപകരണം എന്നിവയാണ‌് തട്ടകത്തിലുള്ളത‌്. സൗരോർജപാനൽ ഘടിപ്പിച്ച ഈ തട്ടകത്തിന‌് ഒരുവർഷമാണ‌് കാലാവധി. ഇവയിൽ അയണോസ്ഫിയറിനെ പഠിക്കാനുള്ള ഉപകരണം വികസിപ്പിച്ചത‌് വലിയമലയിലെ ബഹിരാകാശ സർവകലാശാലാ (ഐഐഎസ‌്ടി) വിദ്യാർഥികളാണ‌്.  തിരുവനന്തപുരം വിഎസ‌്എസ‌്സി വികസിപ്പിച്ച പുതിയ സാങ്കേതികവിദ്യയും ഇക്കുറി റോക്കറ്റിൽ ഉപയോഗിച്ചു.

വിക്ഷേപണത്തിന‌്  ഐഎസ‌്ആർഒ ചെയർമാൻ ഡോ. കെ  ശിവൻ, വിഎസ‌്എസ‌്സി ഡയറക്ടർ ഡോ. എസ‌് സോമനാഥ‌്, എൽപിഎസ‌്സി ഡയറക്ടർ വി  നാരായണൻ, സാറ്റലൈറ്റ‌് സെന്റർ ഡയറക്ടർ പി കുഞ്ഞികൃഷ‌്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. എസ‌് ഡി ബിജുവായിരുന്നു പ്രോജക്ട‌് ഡയറക്ടർ.



from Kerala || Deshabhimani ​Online ​News https://ift.tt/2FUDeEX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages