അഞ്ചുനാട‌് നെഞ്ചോടുചേർത്ത‌്; ആശീർവാദ അനുഗ്രഹങ്ങളോടെ തോട്ടം മേഖല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

അഞ്ചുനാട‌് നെഞ്ചോടുചേർത്ത‌്; ആശീർവാദ അനുഗ്രഹങ്ങളോടെ തോട്ടം മേഖല

മറയൂർ
വിജയവെളിച്ചം അലയടിച്ച അഞ്ചുനാട‌്, ആശീർവാദ അനുഗ്രഹങ്ങളോടെ തോട്ടം മേഖല,  കടുത്ത വേനൽച്ചൂടിന‌് ആശ്വാസമായി പെയ‌്ത കുളിർമഴ ശുഭ സൂചനയാണെന്ന‌് വോട്ടർമാർ. 

എൽഡിഎഫ‌് സ്വതന്ത്ര സ്ഥാനാർഥി ജോയ‌്സ് ജോർജിന് ബുധനാഴ‌്ച ലഭിച്ചത‌്  സമാനതകളില്ലാത്ത സ‌്നേഹ സ്വീകരണം. ഒരു പാർലമെന്റ് പ്രതിനിധി തങ്ങളോടൊപ്പം ഏതു പ്രതിസന്ധിയിലും ഒപ്പം ഉണ്ടെന്ന് നൂറ്റാണ്ടുകളുടെ പാരമ്പര്യ പശ‌്ചാത്തലമുള്ള അഞ്ചുനാട് ജനതയ‌്ക്ക് അനുഭവപ്പെട്ട കാലയളവായിരുന്നു കഴിഞ്ഞ അഞ്ചുവർഷം. എന്നും തങ്ങൾക്കൊപ്പം നിന്നവനോടുള്ള സ്നേഹം ഓരോ സ്വീകരണ കേന്ദ്രത്തിലും പ്രകടമായിരുന്നു. ഗാഡ്ഗിൽ–- കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ പിന്തുണയോടെ അഞ്ചുനാടിനെ ഒന്നടങ്കം വേട്ടയാടിയപ്പോൾ അന്നത്തെ പാർലമെന്റ് അംഗമായിരുന്ന പി ടി തോമസ് വേട്ടക്കാർക്ക് ഒപ്പം ചേർന്നതും കുഞ്ഞുകുട്ടികൾ ഒന്നടങ്കം തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വന്നതും ഇന്നും അഞ്ചുനാട്ടുകാർക്ക് ഓർക്കുമ്പോൾ തന്നെ ഭീതിയാണ്.

പിറന്ന മണ്ണിൽനിന്നും കുടിയിറങ്ങേണ്ടി വരുമെന്ന ഭീതി നിലനിന്നിരുന്ന അഞ്ചുനാടൻ ജനതയ‌്ക്കുവേണ്ടി പോരാട്ടം നയിച്ച് തങ്ങളിൽ ഒരാളായി മാറിയ ജോയ‌്സ് ജോർജ് വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ വിജയത്തിനായി നാടൊരുമിച്ച കാഴ്ചയാണ‌് സ്വീകരണ കേന്ദ്രങ്ങളിൽ കാണാൻ കഴിഞ്ഞത്.
അഞ്ചുനാട് പ്രദേശത്തെ ഹൃദയത്തോട് ചേർത്ത് പിടിച്ചായിരുന്നു ജോയ്സ് ജോർജിന്റെ മുന്നേറ്റം. മറയൂർ കാന്തല്ലൂർ മേഖലകളിലായിരുന്നു ചൊവ്വാഴ്ച പര്യടനം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മറയൂർ, കാന്തല്ലൂർ മേഖലകളിൽ ഉജ്വല വരവേൽപ്പാണ്  സ്ഥാനാർഥിക്ക് ലഭിച്ചത്. തോട്ടം തൊഴിലാളികളും കർഷകരും ഗോത്ര ജനവിഭാഗങ്ങളും അധിവസിക്കുന്ന അഞ്ചുനാട്ടിൽ വൻ ജനാവലിയാണ് സ്ഥാനാർഥിയെ കാണാൻ എത്തിയത്. ഉച്ചയോടെ സ്ഥാനാർഥിയും സംഘവും അഞ്ചുനാട്ടിലെത്തി.

രാവിലെ ഏലം കാർഷിക മേഖലയായ ബൈസൺവാലിയിലായിരുന്നു പര്യടനം. ഏഴിന‌് മുട്ടുകാടിൽനിന്നും പര്യടനം തുടങ്ങി. തൊഴിലാളികൾ ഉൾപ്പെടെ നിരവധിയാളുകൾ ജോയ‌്സിനെ സ്വീകരിക്കാൻ പഴങ്ങളും പച്ചക്കറി വിഭവങ്ങളുമായി സ്വീകരണ കേന്ദ്രത്തിൽ എത്തി. ആരതി ഉഴിഞ്ഞും പരമ്പരാഗത രീതിയിൽ സ്വീകരണം ഒരുക്കിയുമാണ് അവർ സ്ഥാനാർഥിയെ വരവേറ്റത‌്. കടുത്ത വേനൽച്ചൂടിന‌് ആശ‌്വാസമായി എത്തിയ മഴയും സ‌്വീകരണത്തിന‌് കുളിർമയേകി. മഴ നല്ല സൂചനയാണെന്നും വിജയം സുനശ്ചിതമാണെന്നും കർഷകർ ഒന്നടങ്കം പറഞ്ഞു. പാമ്പാർ പുഴയുടെ തീരത്തുള്ള കോവിൽക്കടവിൽ ഓട്ടോ ടാക്സി തൊഴിലാളികളും വ്യാപാരികളും ചെറുകിട കച്ചവടക്കാരും ചേർന്ന് ഉജ്വല സ്വീകരണമാണ‌് ഒരുക്കിയത‌്.


 

മണ്ഡലത്തെ ഇളക്കിമറിച്ച വിജയഭേരി ,പൊതു പര്യടനത്തിന് വീരോചിത സമാപനം
ഇടുക്കി
പാർലമെന്റ‌് മണ്ഡലത്തെയാകെ ഇളക്കിമറിച്ചും വിജയ തരംഗം സൃഷ്ടിച്ചും ജോയ്സ് ജോർജിന്റെ പൊതു പര്യടനത്തിന് വീരോചിത സമാപനം. അഞ്ച് ഘട്ടങ്ങളിലായി ഒന്നര മാസത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് അവസാന ഘട്ടത്തിലേക്ക‌് എത്തിയത്. ഇനിയങ്ങോട്ട് സ്ഥാനാർഥിയുടെ നിശബ്ദ പ്രചാരണങ്ങളും വ്യക്തിഗത സന്ദർശനങ്ങളും കലാശക്കൊട്ടും മാത്രം. അഞ്ച് ഘട്ടങ്ങളിലായാണ് പര്യടനങ്ങൾ പൂർത്തിയാകുന്നത്. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം വൻ ജനക്കൂട്ടമായിരുന്നു. യുവാക്കളുടെ ബൈക്ക് റാലികൾ നാടിനും പര്യടന പരിപാടിക്കും കൊഴുപ്പേകി. സ്ത്രീ പങ്കാളിത്തം കൊണ്ടും സ്വീകരണ കേന്ദ്രങ്ങൾ ശ്രദ്ധേയമായി‌.

പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളും പഴങ്ങളും പൂക്കളുമായാണ‌്  സ്വീകരണത്തിന‌് ആബാലവൃദ്ധവും എത്തിയത‌്. ഏഴ് മണ്ഡലങ്ങളിലും വ്യക്തമായ മേധാവിത്വം പുലർത്തിയാണ് എൽഡിഎഫിന്റെ മുന്നേറ്റം. വിജയം ഉറപ്പിച്ച ജനത്തിന‌് നന്ദി പറഞ്ഞാണ് ജോയ്സ് മറയൂരിൽ സമാപന പ്രസംഗം നടത്തിയത്. ഒറ്റ വോട്ടുകൊണ്ട് ഉത്തരമെഴുതി ‘എന്തുകൊണ്ട് വീണ്ടും ജോയ്സ് ജോർജ്’ എന്ന് തെളിയിക്കുമെന്ന‌് എൽഡിഎഫ് ചിട്ടയായ പ്രവർത്തനം വ്യക്തമാക്കുന്നു. ‘മാറുന്ന നാടിന് മാറ്റത്തിന്റെ കാവലാൾ’ എന്ന മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തു. വികസനമായിരുന്നു അജൻഡ. 4750 കോടിയുടെ വികസനം മണ്ഡലത്തിലെ ഓരോ വീടുകളിലും ചർച്ച ചെയ്തു. ഗാഡ്ഗിലിനെയും കസ്തൂരിരംഗനെയും കോൺഗ്രസ് കൊണ്ടുവന്നതാണെന്ന‌് ജനങ്ങൾക്കറിയാം. അന്തിമവിജ്ഞാപനം ഇറങ്ങാൻ ജോയ്സ് ജോർജ് ഡൽഹിയിൽ ഉണ്ടാകണമെന്നും ഓരോ വോട്ടർമാരെയും പഠിപ്പിച്ചു. മണ്ഡലത്തിലെ സ്ഥിരം സാന്നിധ്യവും പ്രളയകാലത്തെ ഇടപെടലുകളും ഓർമപ്പെടുത്തി. വരുംദിനങ്ങൾ ഭൂരിപക്ഷം വർധിപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർഥിയും പ്രവർത്തകരും.

ജോയ്സ് ജോര്‍ജിന്റെ ശബ്ദം ഇനിയും ലോക‌്‌സഭയില്‍ മുഴങ്ങണം: യെച്ചൂരി
സ്വന്തം ലേഖകന്‍
തൊടുപുഴ
ലോക‌്‌സഭയിൽ അഡ്വ. ജോയ്സ് ജോർജിന്റെ ശബ്ദം വീണ്ടും മുഴങ്ങാൻ ഇടുക്കിയിലെ ജനങ്ങൾ അവസരം ഒരുക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തൊടുപുഴയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ രക്ഷിക്കുക എന്നതുമാത്രമല്ല, രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാനുള്ള തെരഞ്ഞെടുപ്പു കൂടിയാണിത്. പരിസ്ഥിതി സംബന്ധമായ കാര്യങ്ങളിലും കാർഷിക പ്രശ്നങ്ങളിലും ലോക‌്‌സഭയിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട ശബ്ദമാണ് ജോയ്സ് ജോർജിന്റേത്. ഇത്തരം വിഷയങ്ങൾ ലോക‌്സഭയിൽ ഉന്നയിക്കപ്പെടുമ്പോൾ ഇടതുപക്ഷത്തെ അംഗങ്ങൾ ഏറ്റവുമധികം ആശ്രയിച്ചിരുന്നതും ജോയ്സിനെയാണെന്ന് യെച്ചൂരി ഓർമിച്ചു. ജോയ്സിന്റെ ശബ്ദം ലോക‌്‌സഭയിൽ വളരെ പ്രധാനപ്പെട്ടതായിരിക്കും. അദ്ദേഹത്തിന്റെ വിജയം അനിവാര്യവുമാണ്. പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അവഗാഹവും പാർലമെന്ററി രംഗത്തെ ഇടപെടലുകളും ലോക‌്‌സഭയ്ക്ക് മുതൽക്കൂട്ടാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

എൽഡിഎഫ് തൊടുപുഴ അസംബ്ലി മണ്ഡലം പ്രസിഡന്റ് കെ സലിംകുമാർ അധ്യക്ഷനായി. എൻസിപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി പി പീതാംബരൻ മാസ്റ്റർ, ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എന്നിവർ സംസാരിച്ചു. സെക്രട്ടറി വി വി മത്തായി സ്വാഗതവും സിപിഐ എം തൊടുപുഴ ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ നന്ദിയും പറഞ്ഞു. എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ, എൽഡിഎഫ് ഇടുക്കി പാർലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കൽ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, ജോർജ് അഗസ്റ്റിൻ, ഡോ. കെ രാജഗോപാൽ, എൻ സദാനന്ദൻ, എം എം സുലൈമാൻ, പി പി ജോയി, പി കെ വിനോദ്, അനിൽ കൂവപ്ലാക്കൻ, പോൾസൺ മാത്യു, ബാബു മഞ്ഞള്ളൂർ, മിഥുൻ സാഗർ, പി പി അനിൽകുമാർ, എം എ ജോസഫ്, സി ജയകൃഷ്ണൻ, അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു



from Kerala || Deshabhimani ​Online ​News http://bit.ly/2IHDUAj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages