ആവേശപ്പെയ്‌ത്ത്‌ ; ആവേശത്താൽ ഇളകിമറിഞ്ഞ‌് ആലുവയും പെരുമ്പാവൂരും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

ആവേശപ്പെയ്‌ത്ത്‌ ; ആവേശത്താൽ ഇളകിമറിഞ്ഞ‌് ആലുവയും പെരുമ്പാവൂരും

കൊച്ചി
മൂന്നുതവണ  തുറന്ന വാഹനത്തിൽ പൊതുപ്രചാരണം നടത്തിപ്പോയ ഇന്നസെന്റ‌് നാലാം തവണയെത്തിയപ്പോഴും ആവേശത്താൽ ഇളകിമറിഞ്ഞ‌് ആലുവയും പെരുമ്പാവൂരും. തുറന്ന വാഹനത്തിലെ പര്യടനം അവസാനിച്ചശേഷം പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപനങ്ങളിലും വീടുകളിലും വോട്ടഭ്യർഥനയുമായി എത്തിയതായിരുന്നു ഇന്നസെന്റ‌്.  ആൾക്കൂട്ടം പരിപാടികളെല്ലാം പൊതുപരിപാടികളാക്കി മാറ്റുകയാണ‌്.  പെരുമ്പാവൂർ പട്ടണത്തിൽ കൗതുകവും ആവേശവും വിതച്ച‌് സ‌്ത്രീകൾ അവതരിപ്പിച്ച റോഡ‌്ഷോയിലും ഇന്നസെന്റ‌്  പങ്കെടുത്തു.

ബുധനാഴ‌്ച രാവിലെ ചെങ്ങമനാട് അത്താണിയിലുള്ള കാംകോ ഫാക്ടറിയും കേരള ആയുർവേദ ഫാക്ടറിയും സന്ദർശിച്ചുകൊണ്ടായിരുന്നു പര്യടനത്തിന്റെ തുടക്കം. ചുറ്റിക അരിവാൾ നക്ഷത്രത്തിൽ വോട്ടു ചോദിക്കുന്നതിൽ ഇത്തവണ കൂടുതൽ സന്തോഷമുണ്ടെന്ന് ഇന്നസെന്റ് തൊഴിലാളികളോട് പറഞ്ഞു. സഖാവ് എന്ന വിളി കേൾക്കാനും അഭിമാനമുണ്ട്. കഴിഞ്ഞതവണതന്നെ താൻ ഇതാഗ്രഹിച്ചതാണ്. ഇത്തവണ തൃപ്തിയായി. ‘‘പിതാവ് കമ്യൂണിസ്റ്റായിരുന്നു. അതാണ് എന്റെ കമ്യൂണിസ‌്റ്റ‌്പാരമ്പര്യം. സമൂഹം രക്ഷപ്പെടണമെങ്കിൽ കമ്യൂണിസ്റ്റുകാർ വരണം’’ –-ഇന്നസെന്റ് പറഞ്ഞു.

അത്താണിയിൽനിന്ന് കപ്രശേരിയിലെത്തി മഠത്തിമൂല കുടുംബയോഗത്തിലും ഇന്നസെന്റ് പങ്കെടുത്തു. ചൊവ്വര കാർമൽ പ്രെയർ ഹൗസ്, ശ്രീമൂലനഗരം കരുണഭവൻ, തോട്ടുംമുഖം ശ്രീനാരായണസേവിക സമാജം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. കരുണാഭവനിലും കാർമൽ പ്രെയർ ഹൗസിലുമെല്ലാം കന്യാസ്ത്രീകൾക്ക് ‘ക്യാൻസർ വാർഡിലെ ചിരി’ എന്ന തന്റെ പുസ്തകം സമ്മാനിക്കാനും മറന്നില്ല.

ഉച്ചയ്ക്കുശേഷം പെരുമ്പാവൂരിലെ സെന്റ് ജോർജ് കോൺവെന്റ്, കമ്പനിപ്പടി, ലയോള ഈശോഭവൻ പരിശീലനകേന്ദ്രം, മേജർ സെമിനാരി, പെരുമ്പാവൂർ സാൻജോ ഹോസ‌്പിറ്റൽ എന്നിവിടങ്ങളും സന്ദർശിച്ചു. തുടർന്നാണ് പെരുമ്പാവൂരിൽ സ്ത്രീകൾ നടത്തിയ റോഡ്‌ഷോയിൽ പങ്കെടുത്തത്. ‘സ്ത്രീസമൂഹം ഇന്നസെന്റിനൊപ്പം’ എന്ന ബാനറിനു മുന്നിലായി ചുവന്ന തൊപ്പിയും ധരിച്ച‌് നടന്നുനീങ്ങിയ ഇന്നസെന്റ‌് കൗതുകമായി. പെരുമ്പാവൂർ സാൻജോ ആശുപത്രി കോൺവെന്റിലെ കന്യാസ്ത്രീകൾ ഇന്നസെന്റിനെ ആഹ്ലാദത്തോടെ സ്വീകരിച്ചു. വൈകിട്ട് നാലിന് ആശുപത്രിയിലെത്തുമ്പോൾ മൂന്നാംനിലയിൽ സ്ഥലംമാറ്റം ലഭിച്ച് പോകുന്ന സിസ്റ്റർമാർക്കുള്ള യാത്രയയപ്പ് യോഗം നടക്കുകയായിരുന്നു. ഏണിപ്പടി കയറിച്ചെല്ലാനുള്ള പ്രയാസം മനസ്സിലാക്കിയ കന്യാസ്ത്രീകളും നേഴ്സിങ് വിദ്യാർഥികളും താഴേക്കിറങ്ങി വന്നാണ് ഇന്നസെന്റിനെ വരവേറ്റത്. വിദ്യാർഥികൾ അദ്ദേഹത്തോടൊപ്പം  സെൽഫിയെടുത്തു.  സ്ഥാനാർഥിയോടൊപ്പം മണ്ഡലം സെക്രട്ടറി പി എം സലിം, കെ ഇ നൗഷാദ്, പി സി ബാബു, സി വി ജിന്ന എന്നിവരും ഉണ്ടായിരുന്നു. ഇന്നസെന്റിന്റെ വിജയത്തിനായി പ്രാർഥിക്കാമെന്ന വാക്കും നൽകി വിജയാശംസകൾ നേർന്നാണ് സിസ്റ്റർമാർ അദ്ദേഹത്തെ യാത്രയാക്കിയത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ സി മോഹനൻ, ജില്ലാ കമ്മിറ്റി അംഗം വി സലിം, കാലടി ഏരിയ സെക്രട്ടറി സി കെ സലിംകുമാർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പര്യടന പരിപാടികൾക്ക‌് നേതൃത്വം നൽകി.

ആലുവ മണ്ഡലത്തിൽ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചു. ചൂർണിക്കര പഞ്ചായത്തിൽ  ലയോള കോൺവെന്റ്‌ ഡയറക്ടർ ഫാ. ജോസ്‌ ജേക്കബിനെ സന്ദർശിച്ചു. ചൂർണിക്കര മുതിരപ്പാടം സെമിനാരി ജനറൽ ഫാ. ഷിജുവിനെയും വൈദിക വിദ്യാർഥികളെയും സന്ദർശിച്ചു.തുടർന്ന്‌ കീഴ്‌മാട്‌ തോട്ടുംമുഖം ശ്രീനാരയാണഗിരിയിലെ അന്തേവാസികളെ സന്ദർശിച്ചു. പിന്നീട്‌ കീഴ്‌മാട്‌ അമ്പലപ്പറമ്പിലെ എസ്‌എസ്‌ ട്രാൻസ്‌ഫോർമർ കമ്പനിയിലേക്കായിരുന്നു സ്ഥാനാർഥിയുടെ പ്രയാണം. സ്‌ത്രീ തൊഴിലാളികൾ  വിജയാശംസകൾ  നേർന്ന്‌ യാത്രയാക്കി. തുടർന്ന്‌ എടത്തല പഞ്ചായത്തിലെ അനു ഫുഡ്‌സ്‌ സന്ദർശിച്ചു. ഇവിടത്തെ നൂറോളംവരുന്ന സ്‌ത്രീ തൊഴിലാളികൾ ഊഷ്‌മളമായി വരവേറ്റു.തെരഞ്ഞെടുപ്പ്‌ കമ്മിറ്റി സെക്രട്ടറി വി സലിം സ്ഥാനാർഥിക്കൊപ്പമുണ്ടായി. അതത്‌  പഞ്ചായത്തുകളിലെ ലോക്കൽ സെക്രട്ടറിമാരായ കെ എ അലിയാർ, കെ എ ബഷീർ, പി മോഹനൻ എന്നിവരും സ്ഥാനാർഥിയെ അനുഗമിച്ചു.

കാംകോ തൊഴിലാളികളുടെ സ്വീകരണം
നെടുമ്പാശേരി
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കാംകോയിൽ തൊഴിലാളികൾ ഇന്നസെന്റിന് ആവേശകരമായ സ്വീകരണം നൽകി. അത്താണിയിലെ കാംകോ ഹെഡ് ഓഫീസിലെത്തിയ സ്ഥാനാർഥിയെ കാണാൻ തൊഴിലാളികൾ കൂട്ടമായി എത്തി. പൂമാല അണിയിച്ചും ബൊക്കെ നൽകിയും സ്വീകരിച്ചു. എംപിയെന്ന നിലയിൽ കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നടപ്പാക്കിയ കാര്യങ്ങൾ ഇന്നസെന്റ് ചുരുങ്ങിയ വാക്കുകളിൽ വിശദീകരിച്ചു. തൊഴിലാളികൾക്കൊപ്പം സെൽഫിയെടുത്തും കുശലം പറഞ്ഞുമാണ് മടങ്ങിയത്. അത്താണിയിലെ കേരള ആയുർവേദ ഫാർമസിയിലും ഇന്നസെന്റിനെ തൊഴിലാളികൾ സ്വീകരിച്ചു.


 

 



from Kerala || Deshabhimani ​Online ​News http://bit.ly/2GwYz8Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages