പേടിച്ചോടിയവരെ സ്വീകരിക്കുന്ന മണ്ണല്ല വയനാട്---: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 10, 2019

പേടിച്ചോടിയവരെ സ്വീകരിക്കുന്ന മണ്ണല്ല വയനാട്---: കോടിയേരി


ആലപ്പുഴ
തോറ്റു വരുന്നവരെയും പേടിച്ചോടി വരുന്നവരെയും സ്വീകരിക്കുന്ന മണ്ണല്ല വയനാട‌് എന്ന‌് സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പഴശിരാജയുടെ മണ്ണാണ് വയനാട്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളത്തിൽ മത്സരിക്കാനെത്തിയത് തെറ്റായ തീരുമാനമായെന്ന് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതൃത്വത്തിനും മനസിലാകും. കോഴിപ്പുറത്ത് മാധവമേനോനെ തോൽപ്പിച്ച നാടാണ് വയനാട്.

  അമ്പലപ്പുഴ വളഞ്ഞവഴിയിൽ ആലപ്പുഴ ലോക്‌സഭ മണ്ഡലം എൽഡിഎഫ‌്സ്ഥാനാർഥി എ എം ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു  അദ്ദേഹം.  തന്റെ സ്വന്തം നാട്ടിൽ തരംഗമാകാതെ എങ്ങനെയാണ് രാഹുൽ ഗാന്ധി കേരളത്തിലും വയനാട്ടിലും തരംഗമാകുന്നത്?  അമേഠിയിൽ തോൽക്കുമെന്നുറപ്പായപ്പോൾ വയനാട്ടിലേക്ക് ഒളിച്ചോടിയതാണ് രാഹുൽ ഗാന്ധി. എന്തുകൊണ്ടാണ‌്  രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ 80 സീറ്റിന്റെ തരംഗമുണ്ടാക്കാത്തത്. സിപിഐ എമ്മിന് രാഹുലിന്റെ സൗജന്യമൊന്നും വേണ്ട. സിപിഐ എമ്മിനെക്കുറിച്ച് കുറ്റം പറയാനുണ്ടെങ്കിൽ മടിക്കാതെ പറയുക. ശക്തമായ മറുപടി നൽകാൻ തങ്ങൾ തയ്യാറാണ്. ചൗക്കിദാർ ചോർ ഹേ എന്നു പ്രസംഗിച്ച് അടുത്തനിമിഷം നരേന്ദ്രമോഡിയെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത രാഹുലിനെ എങ്ങനെ വിശ്വസിക്കും.

  അഞ്ചുവർഷമായി ബിജെപിയും കോൺഗ്രസും ഒത്തുകളിക്കുകയാണ് കേന്ദ്രത്തിൽ. ഇടതുപക്ഷത്തിന് ഇടപെടാൻ കഴിയുന്ന മതനിരപേക്ഷ സർക്കാരാണ് കേന്ദ്രത്തിൽ അധികാരത്തിൽ വരേണ്ടത്. എൽഡിഎഫ് ജയിച്ചാൽ ബിജെപി അധികാരത്തിൽ വരുമെന്ന് പറഞ്ഞ എ കെ ആന്റണി 2006ൽ രാജ്യരക്ഷാമന്ത്രിയായത് എൽഡിഎഫ് ജയിച്ചപ്പോഴാണെന്ന് മറക്കരുതായിരുന്നു. ആർഎസ്എസിനെ സന്തോഷിപ്പിക്കുന്ന സങ്കുചിത നിലപാടാണ് കോൺഗ്രസിന്റേത്. നിന്നനിൽപ്പിൽ മാറുന്ന കോൺഗ്രസിനെ എങ്ങനെ വിശ്വസിക്കും. ബിജെപിയെ ശക്തമായി എതിർക്കാൻ പോലുമാകാത്ത കോൺഗ്രസ് എങ്ങനെ അവരെ പുറത്താക്കും. രാജ്യത്തെ എല്ലാ മേഖലയിൽനിന്നും ബിജെപി പുറത്താകണമെന്ന ആവശ്യമാണ് ഉയരുന്നത്. എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചാൽ പാർലമെന്റിൽ ബിജെപിക്കെതിരെ കൈയുയർത്തുമെന്നും അദ്ദേഹം പറഞ്ഞു.   ആലപ്പുഴ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പി ജ്യോതിസ് അധ്യക്ഷനായി.



from Kerala || Deshabhimani ​Online ​News http://bit.ly/2UM5D9s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages