തിരുവനന്തപുരം
കോഴിക്കോട്ടെ യുഡിഎഫ‌് സ്ഥാനാർഥി എം കെ രാഘവനുമായി ബന്ധപ്പെട്ട ഒളിക്യാമറ വിവാദത്തിൽ ഡിജിപിയുടെയും കലക്ടറുടെയും വിശദമായ റിപ്പോർട്ട‌് ഈ ആഴ‌്ച ലഭിക്കുമെന്ന‌് പ്രതീക്ഷിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. ഇത‌് ലഭിച്ചാലുടൻ തുടർ നടപടി സ്വീകരിക്കും. വിഷയം സംബന്ധിച്ച‌് ഡിജിപിയുടെയും കലക്ടറുടെയും പ്രാഥമിക റിപ്പോർട്ട‌് നേരത്തെ ലഭിച്ചിരുന്നു.
മാതൃകാ പെരുമാറ്റച്ചട്ടലംഘനം അനുവദിക്കാനാകില്ല. മതവികാരം ഉപയോഗപ്പെടുത്തി വോട്ട‌് പിടിക്കാൻ ശ്രമിച്ചാൽ കർശന നടപടി ഉണ്ടാകും. ജാതി, മതം, ദൈവം എന്നിവ ഉപയോഗിച്ച‌് വോട്ട‌് പിടിക്കുന്നത‌് ചട്ടലംഘനമാണ‌്. ഇത്തരത്തിൽ ലഘുലേഖകൾ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും ചട്ടലംഘനമാണ‌്. തിരുവനന്തപുരത്ത‌് ലഘുലേഖ പിടിച്ചതിൽ തുടർ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായും ടിക്കാറാം മീണ അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2KqGjlB
via IFTTT
No comments:
Post a Comment