തിരുവനന്തപുരം
രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളെ ആശങ്കയിലാക്കിയ ഫോണി ചുഴലിക്കാറ്റ‌് വലതുതിരിഞ്ഞ‌് നീങ്ങുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫോണി തിങ്കളാഴ‌്ചയോടെ തീവ്ര ചുഴലിയാകും. ഇന്ത്യൻ തീരം തൊടാതെ ബംഗ്ലാദേശിലോ മ്യാൻമാറിലോ ഇടിച്ചിറങ്ങാനാണ‌് സാധ്യതയെന്നാണ‌് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ, ആന്ധ്ര, ഒഡിഷ, പശ‌്ചിമ ബംഗാൾ തീരങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമുണ്ട‌്. ചുഴലിയുടെ സഞ്ചാരപരിധിയിൽ ഇല്ലെങ്കിലും കേരളത്തിലും ജാഗ്രതാ നിർദേശം തുടരും.
തിങ്കളാഴ‌്ച മുതൽ സംസ്ഥാനത്ത‌് മിക്ക ജില്ലകളിലും കനത്ത മഴയ‌്ക്കും കാറ്റിനും സാധ്യതയുണ്ട‌്. കടൽ പ്രക്ഷുബ‌്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട‌്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫോണി വടക്കു പടിഞ്ഞാറ‌് ദിശയിൽ സഞ്ചരിച്ച‌് വടക്കൻ തമിഴ‌്നാടിൽ തീരം തൊടുമെന്നായിരുന്നു ആദ്യവിലയിരുത്തൽ. എന്നാൽ, ഞായറാഴ‌്ചയോടെ വടക്കുകിഴക്ക‌് ദിശയിലേക്ക‌് തിരിയുന്ന സ്വഭാവം കാട്ടിത്തുടങ്ങി.
മണിക്കൂറിൽ 13 കിലോമീറ്റർ വേഗതയിലാണ‌് ഫോണി നീങ്ങുന്നത‌്. വരുംദിവസങ്ങളിൽ 30 മുതൽ 40 കിലോമീറ്റർവരെ വേഗത കൈവരിക്കും. ചുഴലിയുടെ പ്രഭാവത്തിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ അതീവ പ്രക്ഷുബ്ധമാണ‌്.
90മുതൽ 170 കിലോമീറ്റർവരെ വേഗതയിലാണ‌് കടലിൽ കാറ്റടിക്കുന്നത‌്. അറബിക്കടലിന്റെ തീരങ്ങളും കടലാക്രമണ ഭീഷണിയിലാണ‌്. കനത്ത മഴ ഉണ്ടാകുമെന്നതിനാൽ പാലക്കാട്, മലപ്പുറം, കോഴിക്കോട‌്, വയനാട്, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട‌് പ്രഖ്യാപിച്ചിട്ടുണ്ട‌്.
വിശറിയെന്നർഥം; ഫാനിയല്ല, ഫോണി
തിരുവനന്തപുരം
കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന‌് ഫാനി എന്നു പേരിട്ടത‌് ബംഗ്ലാദേശ‌്. വിശറി എന്നർഥം വരുന്ന ഫാനിയുടെ യഥാർഥ ഉച്ചാരണം ‘ഫോണി’ എന്നാണ‌്.
ഈ മേഖലയിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക‌് സാർക്ക‌് രാജ്യങ്ങളാണ‌് പേര‌് നിർദേശിക്കുന്നത‌്. ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നതിന‌് മുമ്പു തന്നെ ഈ പട്ടികയിലേക്ക‌് പേര‌് നൽകും. ക്രമം അനുസരിച്ചാണ‌് ഒരോ രാജ്യങ്ങളും പേര‌് നൽകുക.
from Kerala || Deshabhimani Online News http://bit.ly/2GRnsMF
via IFTTT
No comments:
Post a Comment