2 വർഷത്തിനിടെ- 63,554 പേർ സാക്ഷരരായി; സംസ്ഥാനത്തിന്‌ റെക്കോർഡ്‌ നേട്ടം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 29, 2019

2 വർഷത്തിനിടെ- 63,554 പേർ സാക്ഷരരായി; സംസ്ഥാനത്തിന്‌ റെക്കോർഡ്‌ നേട്ടം

കൊല്ലം > നിരക്ഷരതയുടെ തുരുത്തുകളിലേക്ക് അറിവിന്റെ വെളിച്ചമെത്തിച്ച സർക്കാർ പദ്ധതിയിൽ രണ്ടുവർഷത്തിനിടെ സാക്ഷരരായത‌് 63,554 പേർ. സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെയാണ‌് മുൻ വർഷത്തേക്കാൾ 15 ഇരട്ടിയോളം പേർ സാക്ഷരരായത‌്. യുഡിഎഫ് സർക്കാരിന്റെ കീഴിൽ 2014–16 കാലയളവിൽ 4200പേർ മാത്രമാണ‌് സാക്ഷരരായത‌്.  സാക്ഷരതാ മിഷൻ നടപ്പാക്കിയ ഏഴു സാക്ഷരത – തുടർവിദ്യാഭ്യാസ പദ്ധതികളിലൂടെയാണ് സംസ്ഥാനം  റെക്കോഡ് നേട്ടത്തിലെത്തിയത്. അക്ഷരലക്ഷം പദ്ധതിയിലൂടെ മാത്രം 42,933 പേരാണ് അക്ഷരവെളിച്ചം നേടിയത്.

തുടർവിദ്യാകേന്ദ്രങ്ങളുള്ള 2000 വാർഡുകളിൽ സർവേ നടത്തിയായിരുന്നു നിരക്ഷരരെ അക്ഷരലക്ഷം പദ്ധതിയിൽ  സാക്ഷരതാ ക്ലാസുകളിൽ എത്തിച്ചത്. അട്ടപ്പാടിയിൽ നടത്തിയ ഒന്നും രണ്ടും ഘട്ട സാക്ഷരതാ – തുല്യതാ പരിപാടികളിലൂടെ 3670 പേരും വയനാട്ടിൽ ആദ്യഘട്ടത്തിലൂടെ 4309 പേരും സാക്ഷരരായി. തീരദേശത്തെ നിരക്ഷരത ഇല്ലാതാക്കാനുള്ള അക്ഷരസാഗരം പദ്ധതിവഴി ഇതുവരെ   6683 പേർ സാക്ഷരരായി.  ആദ്യഘട്ടം നടപ്പാക്കിയ തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 3568 പേരും രണ്ടാംഘട്ട പ്രവർത്തനം നടന്ന കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 3115 പേരും സാക്ഷരത നേടി. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതിയിലൂടെ 2207പേരും അക്ഷരലോകത്ത് എത്തി. പട്ടികവർഗ കോളനികളിൽ നടപ്പാക്കുന്ന സമഗ്രപദ്ധതിയിലൂടെ 1996 പേരും പട്ടികജാതി കോളനികളിൽ നടപ്പാക്കിയ  നവചേതനയിലൂടെ  1756 പേരും സാക്ഷരരായി.
 



from Kerala || Deshabhimani ​Online ​News http://bit.ly/2XNVgja
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages