ചോപ്പിന്റെ നാട്ടിൽ ഇന്നസെന്റ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 13, 2019

ചോപ്പിന്റെ നാട്ടിൽ ഇന്നസെന്റ്


കൊടുങ്ങല്ലൂർ
ചിറയ‌്ക്കൽ കോവിലകത്തേക്ക‌് എ കെ ജിയെ വിളിച്ചുവരുത്തി, സ്വർണത്തിൽ തീർത്ത അരിവാൾ ചുറ്റിക സമ്മാനിച്ച ധീരവനിതകളുടെ വിപ്ലവപാരമ്പര്യം ജ്വലിച്ചുനിൽക്കുന്ന മണ്ണിലൂടെയായിരുന്നു ചാലക്കുടി ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി ഇന്നസെന്റിന്റെ വെള്ളിയാഴ‌്ചയിലെ പര്യടനം. ബാലറ്റ‌് പെട്ടിയിലൂടെ ഒരു കമ്യൂണിസ‌്റ്റുകാരനെ ആദ്യമായി നിയമസഭയിലേക്ക‌് തെരഞ്ഞെടുത്ത‌് ചരിത്രം സൃഷ്ടിച്ച കൊടുങ്ങല്ലൂർ ഇന്നസെന്റിനെ ഹൃദയത്തോട‌് ചേർത്തുനിർത്തുന്ന കാഴ‌്ചയായിരുന്നു ഓരോ സ്വീകരണ കേന്ദ്രത്തിലും. വഴി നടക്കാനുള്ള പോരാട്ടത്തിൽ സുവർണ നക്ഷത്രമായി ജ്വലിക്കുന്ന പാലിയം സത്യഗ്രഹസേനാനികളായ രമത്തമ്പുരാട്ടിയുടെയും ഇന്ദിരത്തമ്പുരാട്ടിയുടെയും വീരകഥ പാടുന്ന മണ്ണ‌് വീരോചിതമായ സ്വീകരണമാണ‌് ഇന്നസെന്റിനു നൽകിയത‌്. രാവിലെ 7.30ന‌്  വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ എരുമത്തടത്തിൽനിന്നും പര്യടനം തുടങ്ങി.  ജനങ്ങൾ അതിരറ്റ ആഹ്ലാദത്തോടെയാണ‌് ഇന്നസെന്റിനെ സ്വീകരിച്ചത‌്.

ഇന്നസെന്റിന് വോട്ടഭ്യർഥിച്ച് നടൻ അനൂപ് ചന്ദ്രൻ കക്കാട്ടുപാറയിലെത്തിയപ്പോൾ

വെള്ളങ്ങോട്ട‌്, വള്ളിവട്ടം ഈസ‌്റ്റ‌്, ബ്രാലം സെന്റർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കരൂപ്പടന്ന ചന്തയിലെത്തി. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ വൻ നിര കരൂപ്പടന്നയിലടക്കം ഉണ്ടായിരുന്നു. ചാപ്പാറ ഐടിസി പരിസരത്ത‌് പടക്കംപൊട്ടിച്ചും  പൂക്കൾ നൽകിയും സ്വീകരിച്ചു.  ആലുങ്ങൽ ക്ഷേത്ര പരിസരത്തും ആവേശഭരിതമായ സ്വീകരണം. കൈക്കുഞ്ഞുമായെത്തിയ അമ്മമാരും, പ്രായത്തിന്റെ അവശതമറന്ന‌് വയോധികരും യുവജനങ്ങളും കുട്ടികളുമെല്ലാം ഓരോ സ്വീകരണ കേന്ദ്രത്തിലേക്കും ഒഴുകിയെത്തി. തിരുവള്ളൂർ ബാലവാടി പരിസരത്ത‌് പൂക്കളുമായി  കുട്ടികൾ നിരന്നുനിൽക്കുന്നു. അഭിവാദ്യമേകി വൻ ജനക്കൂട്ടം, മോസ‌്കോയെന്ന‌് അറിയപ്പെടുന്ന തിരുവള്ളൂരിലെ ജനങ്ങൾ കമ്യൂണിസ‌്റ്റ‌് പാരമ്പര്യത്തിനിണങ്ങിയ വിധമാണ‌്  ഇന്നസെന്റിനെ സ്വീകരിച്ചത‌്. ഒരു നാടാകെ ഇന്നസെന്റിനൊപ്പമുണ്ടെന്ന‌് ഇവർ വിളിച്ചുപറഞ്ഞു. 

അഞ്ചപ്പാലം ലക്ഷംവീട‌്, കണ്ടംകുളം മോഹൻ തിയറ്റേഴ‌്സ‌്, ടികെഎസ‌്പുരം, കോട്ടപ്പുറം മേനക കഴഞ്ചിത്തറ, എരട്ടപ്പടി, ചക്കാട്ടിക്കുന്ന‌്, ഐരാണിക്കുളം, കൊളത്തേരി, തെക്കുഞ്ചേരി, മാവേലിക്കഴ, പാലിശേരി, മാമ്പ്ര സൊസൈറ്റിപ്പടി, വാപറമ്പ‌്, ആര്യംപറമ്പ‌്, കാവനാട‌്, കുന്നത്തുകാട‌് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം അഷ്ടമിച്ചിറ, പുത്തൻചിറ തെരഞ്ഞെടുപ്പ‌് റാലിക‌ളിലെ സ്വീകരണത്തോടെ  കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ ഇന്നസെന്റിന്റെ മൂന്നാംഘട്ട പൊതുപര്യടനം സമാപിച്ചു. എൽഡിഎഫ‌് നേതാക്കളായ വി ആർ സുനിൽകുമാർ എംഎൽഎ, പി കെ ഡേവിസ‌്, കെ വി വസന്തകുമാർ, നഗരസഭാ ചെയർമാൻ കെ ആർ ജൈത്രൻ, എം രാജേഷ‌്, ടി കെ ഉണ്ണികൃഷ‌്ണൻ, ഡേവിസ‌് പാറേക്കാട്ട‌്, ഡേവിസ‌് കണ്ണാമ്പുള്ളി, സി ആർ പുരുഷോത്തമൻ, അഡ്വ. സി പി രമേശൻ, പി ആർ രതീഷ‌്, എം മനോജ‌്, ബിജു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ഇന്ന് അങ്കമാലിയിൽ
കൊച്ചി
ചാലക്കുടി  മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റ് ശനിയാഴ്ച അങ്കമാലി മണ്ഡലത്തിൽ പര്യടനം  നടത്തും.   രാവിലെ 7.30ന് അങ്കമാലി നോര്‍ത്തിലെ ചമ്പന്നൂര്‍- പാറപ്പുറത്ത് ആരംഭിക്കുന്ന പര്യടനം അങ്ങാടിക്കടവ്, മങ്ങാട്ടുകര, കല്ലുപാലം ബി കോളനി, കുന്ന്, വളവഴി, അങ്കമാലി സൗത്തിലെ കിടങ്ങൂര്‍ കവല, കവരപ്പറമ്പ്, ചെത്തിക്കോട്, നായത്തോട് സൗത്ത്, ജോസ‌്‌പുരം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി 11.15ന് നസ്രത്ത് നഗറിൽ സമാപിക്കും. വൈകിട്ട് നാലിന്  കറുകുറ്റിയിലെ കരയാംപറമ്പില്‍നിന്ന്  ആരംഭിക്കുന്ന പര്യടനം ഞാലൂക്കര, പാറപ്പുറം, നീറുങ്ങല്‍, കേബിള്‍നഗര്‍, പാവട്ടാട്ടുകുന്ന്, പുളിയനത്തെ മാമ്പ്ര അസീസിനഗര്‍, പുളിയനം ജങ‌്ഷൻ, എളവൂര്‍ മോസ്‌കോ, വട്ടപ്പറമ്പ്, പാറക്കടവിലെ കരിപ്പാശേരി, പൂവത്തുശേരി, ഐനിക്കത്താഴം, പാറക്കടവ് സൗത്ത്, മൂഴിക്കുളം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം രാത്രി എട്ടിന്  കുറുമശേരിയില്‍ സമാപിക്കും.

 



from Kerala || Deshabhimani ​Online ​News http://bit.ly/2UAXK7u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages