അവരാച്ചൻ ഇനിയെന്നും എൽഡിഎഫിനൊപ്പം; ആവേശം ചോരാതെ തങ്കപ്പൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 13, 2019

അവരാച്ചൻ ഇനിയെന്നും എൽഡിഎഫിനൊപ്പം; ആവേശം ചോരാതെ തങ്കപ്പൻ

പിറവം
കോട്ടയം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന്റെ പിറവം മണ്ഡലം പര്യടനത്തിന‌് ഉജ്വല സമാപനം. വെള്ളിയാഴ്ച രാവിലെ ഇലഞ്ഞിയിൽ  ആരംഭിച്ച് പിറവം, മണീട് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം എടയ്ക്കാട്ടുവയലിലായിരുന്നു സമാപനം. എല്ലാ കേന്ദ്രങ്ങളിലും ഉജ്വല സ്വീകരണമാണ‌് സ്ഥാനാർഥിക്ക‌് ലഭിച്ചത‌്.

പര്യടനപരിപാടി വെള്ളിയാഴ‌്ച രാവിലെ ഇലഞ്ഞി പെരുമ്പടവത്ത് എൽഡിഎഫ് മണ്ഡലം പ്രസിഡന്റ് കെ എൻ ഗോപി ഉദ‌്ഘാടനം ചെയ്തു. പി എം വാസു അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ഷാജു ജേക്കബ്, എം ജെ ജേക്കബ്, സി എൻ സദാമണി, കെ എൻ സുഗതൻ, കെ ചന്ദ്രശേഖരൻ, സോജൻ ജോർജ്, സുമിത് സുരേന്ദ്രൻ, കെ പി സലിം, ഒ എൻ വിജയൻ എന്നിവർ സംസാരിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ വി ജെ പീറ്റർ, സജി വാട്ടപ്പിള്ളിൽ, ശശികുമാർ ഇലഞ്ഞി, എൻ കെ രവി എന്നിവർ ചേർന്ന് സ്ഥാനാർഥിയെ സ്വീകരിച്ചു. ഇരുചക്രവാഹന അകമ്പടിയോടെയാണ് സ്ഥാനാർഥിയെ വിവിധ സ്വീകരണകേന്ദ്രങ്ങളിലേക്ക് ആനയിച്ചത്.
പിറവം നഗരസഭ അതിർത്തിയായ ഇല്ലിക്കമുക്കടയിൽ വൻ ജനാവലി വാസവനെ സ്വീകരിക്കാൻ എത്തി. അഡ്വ. ബിമൽ ചന്ദ്രൻ, കെ ആർ നാരായണൻ നമ്പൂതിരി, കെ സി തങ്കച്ചൻ, വി ആർ സോമൻ, സി കെ പ്രകാശ്, അജേഷ് മനോഹർ, ഏലിയാമ്മ ഫിലിപ് എന്നിവർചേർന്ന് വിവിധ കേന്ദ്രങ്ങളിൽ സ്വീകരിച്ചു. നെൽ കറ്റയും മത്തങ്ങയും കണിവെള്ളരിയും കുറ്റിപ്പയറും മാങ്ങയും പൂവൻകുലകളും കരിക്കിൻകുലകളും ഉൾപ്പെടെ കാർഷിക ഉൽപ്പന്നങ്ങൾ നൽകിയാണ് പിറവത്തെ സ്വീകരണകേന്ദ്രം വരവേറ്റത്.

വൈകിട്ട്   അഞ്ചോടെ മണീട് പഞ്ചായത്തിലേക്ക് പര്യടനം പ്രവേശിച്ചു. നെച്ചൂർ കടവിലായിരുന്നു ആദ്യ സ്വീകരണം. കർഷകരും കർഷക തൊഴിലാളികളും ഉൾപ്പെടെയുള്ളവർ  സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു. റബർഷീറ്റ്, അടയ്ക്കാക്കുലകൾ, നെൽക്കതിർ തുടങ്ങിയവ നൽകിയായിരുന്നു സ്വീകരണം. കെ ബി അരുൺകുമാർ, എ ഡി ഗോപി, കെ എസ് രാജു,  പി ബി രതീഷ്, ബീന ബാബുരാജ്, കെ ടി ഭാസുരൻ, അനീഷ് തോട്ടത്തിൽ, റെജി വെട്ടിത്തറയിൽ എന്നിവർ ചേർന്നാണ‌് സ്വീകരണമൊരുക്കിയത‌്.

എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ സ്വീകരണപരിപാടികൾ പേപ്പതിയിലാണ‌് ആരംഭിച്ചത്. സിപിഐ എം ഏരിയ സെക്രട്ടറി ടി സി ഷിബു, കെ എം മത്തായി, വി എൻ ഗോപി, പി സി ചാക്കോ, സി എ ശശി, കെ എ ജയരാജ്‌,  അനീഷ് മോഹൻ എന്നിവർചേർന്ന് സ്ഥാനാർഥിയെ സ്വീകരിച്ചു.

ആവേശം ചോരാതെ തങ്കപ്പൻ
പിറവം
അനാരോഗ്യത്തിന്റെ അവശതകൾക്കിടയിലും സ്ഥാനാർഥിയെ സ്വീകരിക്കാനായി തങ്കപ്പൻ എത്തി. ഇലഞ്ഞിയിലെ സിപിഐ എം ആദ്യകാല  പ്രവർത്തകനും ചെത്തുതൊഴിലാളിയുമായിരുന്ന കൊക്കോട്ടിൽ ടി ആർ തങ്കപ്പനാ(78)ണ് വാസവനെ സ്വീകരിക്കാൻ ഇലഞ്ഞി ടൗണിലെ സ്വീകരണ കേന്ദ്രത്തിലെത്തിയത്.  വാസവനെത്തിയപ്പോൾ കൈയിൽ കരുതിയ പൂച്ചെണ്ട‌് നൽകി ഹസ‌്തദാനം ചെയ‌്തു. . ആരോഗ്യപ്രശ്നങ്ങൾമൂലം സംഘടനാ പ്രവർത്തനങ്ങൾക്കൊന്നുമിപ്പോൾ വയ്യെങ്കിലും തെരഞ്ഞെടുപ്പ് അടുത്താൽ പ്രത്യേക ആവേശമാണ്. അവശതകൾ കാര്യമാക്കാതെ ടൗണിലെ പാർടി ഓഫീസിൽ എത്തും. കഴിയുന്ന പ്രവർത്തനങ്ങൾ നടത്തും. ‘‘രാജ്യത്ത് ഇടതുപക്ഷത്തിന്റെ പ്രസക്തി ഏറിവരുന്ന തെരഞ്ഞെടുപ്പിൽ എങ്ങനെ വീട്ടിൽ ഇരിക്കാനാകും’’ ?  - തങ്കപ്പൻ ചോദിക്കുന്നു.

അവരാച്ചൻ ഇനിയെന്നും എൽഡിഎഫിനൊപ്പം
പിറവം
ഇലഞ്ഞി നെല്ലിക്കാനത്ത് വി എൻ വാസവനെ സ്വീകരിക്കാൻ കരിക്കിൻകുലയുമായി എത്തിച്ചേർന്നത് മുൻ യുഡിഎഫ് അനുഭാവി. തന്റെ വാർധക്യ പെൻഷൻ കുടിശ്ശികയില്ലാതെ മുൻകൂറായി വീട്ടിലെത്തിക്കുന്ന  എൽഡിഎഫ് സർക്കാരിന‌് അഭിവാദ്യവുമായാണ‌് കട്ടപ്പുറത്ത് അവരാച്ചൻ(70) എന്ന കർഷകത്തൊഴിലാളി സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയത്. യുഡിഎഫ‌് സർക്കാരിന്റെ കാലത്ത് പെൻഷൻ മാസങ്ങളോളം കുടിശ്ശികയായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. കർഷകർക്കും കർഷകത്തൊഴിലാളികൾക്കും സാധാരണ ജനവിഭാഗങ്ങൾക്കും രക്ഷയേകുന്നത് പിണറായി സർക്കാരാണ്. അത് തിരിച്ചറിയുമ്പോൾ എല്ലാവരും എൽഡിഎഫിനൊപ്പം ചേരും. തുടർന്നുള്ള കാലം എൽഡിഎഫിനൊപ്പം നിൽക്കാനാണ് തന്റെ തീരുമാനമെന്നും അവരാച്ചൻ പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2G8Tfad
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages