സ‌്ത്രീയെ ശല്യപ്പെടുത്തിയ ആർഎസ‌്എസ‌ുകാരൻ റിമാൻഡിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

സ‌്ത്രീയെ ശല്യപ്പെടുത്തിയ ആർഎസ‌്എസ‌ുകാരൻ റിമാൻഡിൽ

മാവേലിക്കര > സഹപ്രവർത്തകന്റെ സഹോദരിയെ ശല്യപ്പെടുത്തുകയും വധഭീഷണി മുഴക്കുകയുംചെയ‌്ത ആർഎസ‌്എസ‌് നേതാവ‌് അറസ‌്റ്റിൽ. രണ്ട‌് വധശ്രമക്കേസിൽ പ്രതിയായ ചെട്ടികുളങ്ങരയിലെ ആർഎസ്എസ് നേതാവ് ഈരേഴ വടക്ക് കണ്ണമംഗലം മുരളിഭവനത്തിൽ ഗിരീഷ‌്കുമാറാണ് (32) പിടിയിലായത‌്. 

ആർഎസ്എസ് പ്രവർത്തകന്റെ സഹോദരിയെ ഇയാൾക്ക് വർഷങ്ങളായി പരിചയമുള്ളതാണ്. രണ്ടാഴ‌്ചമുമ്പ് നൽകിയ പരാതിയെത്തുടർന്ന‌്  ഗിരീഷ‌്കുമാറിനെ പൊലീസ‌് താക്കീത് ചെയ‌്തിരുന്നു. നിലവിലെ പരാതിയിൽ എട്ട‌്, നാല‌്, 19 തീയതികളിൽ ഇയാൾ ഇവരെ അവർ ജോലി ചെയ്യുന്ന ജിംനേഷ്യത്തിലും യാത്രചെയ്യുന്ന വഴികളിലും പിന്തുടർന്ന‌്  അസഭ്യംപറഞ്ഞതായും വൈകിട്ട് വീട്ടിലെത്തി വാൾ കാട്ടി പെട്രോൾ ഒഴിച്ച് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും  പരാതിയിലുണ്ട‌്. സ‌്ത്രീകളെ ശല്യപ്പെടുത്തൽ, വധഭീഷണി, മാരകായുധം കൈയിൽ വയ‌്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത‌്. ഇയാളെ മാവേലിക്കര കോടതി റിമാൻഡ്ചെയ‌്തു. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശിനിയുടെ പരാതിയിലാണ‌് അറസ‌്റ്റ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2WYwkoW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages