സംസ്‌ഥാനത്ത്‌ പെൺകുട്ടികളുടെ ഹോസ്‌റ്റൽ സമയം നീട്ടി, സമയപരിധി രാത്രി 9.30 വരെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

സംസ്‌ഥാനത്ത്‌ പെൺകുട്ടികളുടെ ഹോസ്‌റ്റൽ സമയം നീട്ടി, സമയപരിധി രാത്രി 9.30 വരെ

തിരുവനന്തപുരം> സംസ്ഥാനത്തെ സർക്കാർ നിയന്ത്രണത്തിലും സർവ്വകലാശാലകൾക്ക് കീഴിലുമുള്ള വനിതാ ഹോസ്റ്റലുകളിലെ വിദ്യാർത്ഥിനികൾക്കുള്ള പ്രവേശന സമയം രാത്രി 9.30 വരെ നീട്ടിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി.

വഴുതയ്ക്കാട് വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥിനികളുടെയും തൃശൂരിലെ സ‍ർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനികളുടെയും അപേക്ഷകൾ പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.

പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ കയറാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ കോളജുകളിൽ വിദ്യാർത്ഥിനികളും സംസ്ഥാനത്തുടനീളം  സമരം ചെയ്തിരുന്നു.

തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജിലെ വിദ്യാർത്ഥിനികളുടെ സമരത്തെ തുടർന്ന് കോളേജിലെ ഹോസ്റ്റൽ സമയം 9.30 വരെ നീട്ടുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ്‌ പുതിയ നടപടി. ഹോസ്‌റ്റലിലെ സമയ പരിമിതി മൂലം പഠനാവശ്യങ്ങൾക്കായി ലാബ്‌, ലൈബ്രറി സൗകര്യങ്ങൾ ഉപയോഗിക്കാൻ ആവശ്യത്തിന്‌ സമയം ലഭിക്കുന്നില്ലെന്ന്‌ പരാതിയിൽ കാണിച്ചിരുന്നു.

കോളേജ്‌ ഹോസ്‌റ്റലുകളിൽ താമസിക്കുന്ന പെൺകുട്ടികൾ ആൺകുട്ടികളെ പോലെ തുല്യ അവകാശത്തിന്‌ അർഹരാണെന്ന്‌ ഹൈക്കോടതിയും നീരീക്ഷിച്ചിരുന്നു. തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ വനിതാ ഹോസ്‌റ്റലിലെ നിയന്ത്രണങ്ങൾക്കെതിരെ വിദ്യാർത്ഥിനികൾ നൽകിയ ഹർജിയിലായിരുന്നു വിധി. ഹോസ്‌റ്റലിലെ പെൺകുട്ടികൾ രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നതിനും സിനിമ കാണുന്നതിനും നിരോധിച്ചുള്ള നിയന്ത്രണങ്ങൾക്കാണ്‌ ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്‌.



from Kerala || Deshabhimani ​Online ​News http://bit.ly/2IfEdD8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages