മാവേലിക്കരയിൽ സിപിഐ എം വനിതാ ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന‌് തീയിട്ട‌ു; ആർഎസ്എസ് പ്രവർത്തകരെന്ന്‌ സംശയം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

മാവേലിക്കരയിൽ സിപിഐ എം വനിതാ ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന‌് തീയിട്ട‌ു; ആർഎസ്എസ് പ്രവർത്തകരെന്ന്‌ സംശയം

മാവേലിക്കര > സിപിഐ എം വനിതാ ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന‌് തീയിട്ടു. കൈത തെക്ക് –-സി ബ്രാഞ്ച് സെക്രട്ടറി രമാദേവിയുടെ വീടിനാണ് തീയിട്ടത്. ബുധനാഴ‌്ച പുലർച്ചെ 2.30നാണ് സംഭവം. രമാദേവിയും ഭർത്താവ് വേണുഗോപാലും രണ്ടു പെൺമക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ശബ‌്ദം കേട്ടുണർന്നപ്പോൾ വീടിനു പിന്നിൽ തീ ആളിപ്പടരുന്നതാണ് കണ്ടത്. അടുക്കള ഭാഗത്ത‌് കൂട്ടിയിട്ടിരുന്ന വിറകിനാണ് തീയിട്ടത്.

വർക്ക് ഏരിയയിലെ വയറിങ്ങും വീടിനു പുറത്തെ സിന്തറ്റിക്ക് സെപ്ടിക്ക് ടാങ്കും രണ്ട് സൈക്കിളും വീട്ടുപകരണങ്ങളും കത്തിനശിച്ചു. വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീ പടരുന്നതിനുമുമ്പ് വൈദ്യുതി വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തീ പടർന്ന ഭാഗത്തോട് ചേർന്ന് ഗ്യാസുൾപ്പെടെയുണ്ടായിരുന്നു. ഒരു ലക്ഷം രൂപയുടെ നഷ‌്ടമുണ്ടായതായി കണക്കാക്കുന്നു. സ്ഥലത്ത‌് മണ്ണെണ്ണയൊഴിച്ചു തീയിട്ടതിന്റെ ലക്ഷണങ്ങളുണ്ട്. തനിക്കും കുടുംബത്തിനും അയൽവാസികളായ ആർഎസ്എസ് പ്രവർത്തകരിൽനിന്ന‌് ഭീഷണി ഉണ്ടെന്ന‌് രമാദേവി പറഞ്ഞു. മാവേലിക്കര പൊലീസിൽ പരാതി നൽകി.



from Kerala || Deshabhimani ​Online ​News http://bit.ly/2Id5LJd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages