മുസ്ലിംവിരുദ്ധ പരാമർശം: ഇൻക്വസ‌്റ്റ‌് ഭാഷയെന്ന‌് ശ്രീധരൻപിള്ള - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

മുസ്ലിംവിരുദ്ധ പരാമർശം: ഇൻക്വസ‌്റ്റ‌് ഭാഷയെന്ന‌് ശ്രീധരൻപിള്ള

കോഴിക്കോട്>  ആറ്റിങ്ങലിൽ മതസ‌്പർധയുണ്ടാക്കുന്ന രീതിയിൽ സംസാരിച്ചിട്ടില്ലെന്നും   ഇൻക്വസ‌്റ്റ‌്  നടപടിയുടെ ഭാഷ ഉപയോഗിക്കുക മാത്രമാണ‌് ചെയ‌്തതെന്നും  ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള പറഞ്ഞു.  കലിക്കറ്റ‌് പ്രസ‌് ക്ലബിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലാക്കോട്ടിൽ  സൈന്യത്തിന്റെ തിരിച്ചടിയിൽ മരിച്ചവരുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നും കണക്ക‌് വേണമെന്നും രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനായ സാം പിത്രോഡ ആവശ്യപ്പെട്ടിരുന്നു. മരിച്ചവരെ തിരിച്ചറിയാനും മറ്റും  ഇൻക്വസ്റ്റ്  നടത്തിയാലേ കഴിയൂ.

ആ നടപടിക്രമത്തിന്റെ ഭാഷയിൽ പറഞ്ഞതല്ലാതെ മതത്തെയും  അവഹേളിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല.  കേസിനെ നിയമപരമായും രാഷ‌്ട്രീയമായും നേരിടും.  പൊലീസ് ചുമത്തിയ കേസിൽ കോടതിയിൽ കുറ്റം തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും പിള്ള പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2UtOq0g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages