കണ്ണൂർ> നമ്പി നാരായണനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം വേദിയിലുണ്ടായിരുന്ന മുൻ ഡിജിപി ടി പി സെൻകുമാറിന്റെ മുഖത്തേറ്റ അടിയാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ. നമ്പി നാരായണനെ സംസ്ഥാന സർക്കാർ പീഡിപ്പിച്ചുവെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തോട‌് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ‌് ഗവൺമെന്റാണ‌് ഈ സംഭവത്തിൽ മുഖ്യപ്രതിസ്ഥാനത്ത‌്.
എന്നാൽ മുഖ്യവില്ലനായി പ്രവർത്തിച്ചത‌് പ്രധാനമന്ത്രി കുറ്റപ്പെടുത്തുമ്പോൾ വേദിയിലുണ്ടായിരുന്ന സെൻകുമാറാണ‌്. പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ട‌് സെൻകുമാർ വേദിയിൽനിന്ന‌് ഇറങ്ങിപ്പോകേണ്ടതായിരുന്നു. ഉളുപ്പില്ലാത്തതുകൊണ്ടാണ‌് അതിനു മുതിരാതിരുന്നതെന്നും കോടിയേരി പരിഹസിച്ചു.
from Kerala || Deshabhimani Online News http://bit.ly/2ZoF3CH
via IFTTT
No comments:
Post a Comment