പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചു; എം കെ രാഘവനെതിരെ എൽഡിഎഫ് പരാതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചു; എം കെ രാഘവനെതിരെ എൽഡിഎഫ് പരാതി

കോഴിക്കോട്> കോഴിക്കോട് കോൺഗ്രസ് സ്ഥാനാർഥി എം കെ  രാഘവനെതിരെ എൽഡിഎഫ് വീണ്ടും പരാതി നൽകി . നാമനിർദേശ പത്രികയിൽ രാഘവൻ പ്രസിഡന്റ് ആയിരുന്ന സൊസൈറ്റിയിലെ വിവരങ്ങള്‍ മറച്ചുവച്ചെന്നാണ് പരാതി. അഗ്രിൻകോ സൊസൈറ്റിയുടെ റവന്യൂ റിക്കവറിയുടെ വിവരങ്ങള്‍ മറച്ചുവെന്നാണ് പരാതി. എല്‍ഡിഎഫിനു വേണ്ടി മണ്ഡലം സെക്രട്ടറി അഡ്വ പി എ മുഹമ്മദ് റിയാസാണ് റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകിയത്.

29 കോടി 22 ലക്ഷത്തി 32 ആയിരം രൂപ രാഘവൻ പ്രസിഡന്റ് ആയിരുന്ന ഇരിക്കൂറിലെ അഗ്രിൻ കോയ്ക്ക് കടബാധ്യതയുണ്ട്. ഈ കടബാധ്യതയെ തുടർന്ന് റവന്യു റിക്കവറി നടപടികൾ ഉണ്ടാവുകയും സർക്കാർ നൽകിയ സ്റ്റേ ഉത്തരവുകൾ 2019 മാർച്ച് മാസം 31നു അവസാനിക്കുകയും ചെയ്തു. എന്നാൽ ഇത്രയും രൂപയുടെ കട ബാധ്യത ഉണ്ടെന്നും അതിന്റെ പേരിൽ റവന്യു റിക്കവറിക്ക് വിധേയനായിട്ടുണ്ടെന്നും രാഘവൻ പത്രികയിൽ ഉൾപെടുത്തിയിട്ടില്ലെന്ന് എൽഡിഎഫ് ആരോപിക്കുന്നു. നാമനിർദ്ദേശ പത്രിക റദ്ദ് ചെയ്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്



from Kerala || Deshabhimani ​Online ​News http://bit.ly/2Uqu90n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages