കാല്‍നൂറ്റാണ്ടു പിന്നിടുമ്പോള്‍ അഭയകേസ് വീണ്ടും വിചാരണ മുറിയിലേക്ക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

കാല്‍നൂറ്റാണ്ടു പിന്നിടുമ്പോള്‍ അഭയകേസ് വീണ്ടും വിചാരണ മുറിയിലേക്ക്

കോട്ടയം> സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട്  27 വര്‍ഷം പിന്നിടുമ്പോഴാണ് അഭയ കേസ്  വിചാരണവഴിയിലേക്ക് തിരിച്ചെത്തുന്നത്.  കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ  കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്  1992 മാര്‍ച്ച് 27-നാണ്.

16 വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷം ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്ന് പ്രതികളെ സിബിഐ 2008 നവംബര്‍ 18 ന് അറസ്റ്റ് ചെയ്തു. 49 ദിവസം ജയിലില്‍ കിടന്നതിന് ശേഷം മൂന്ന് പ്രതികള്‍ക്കും  ഹൈക്കോടതി ജാമ്യം നല്‍കി. പിന്നീട് ഈ മൂന്ന് പ്രതികള്‍ക്കെതിരെയും സിബിഐ 2009 ജൂലൈ 17-ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ ഈ മൂന്ന് പ്രതികളെയും വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നാശ്യപ്പെട്ട് സിബിഐ കോടതിയില്‍ പ്രതികള്‍ നല്‍കിയ ഹര്‍ജി 9 വര്‍ഷത്തിന് ശേഷം 2018 മാര്‍ച്ച് 7 ന് സിബിഐ കോടതി തീര്‍പ്പാക്കി. ഒന്നാം പ്രതി തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരുടെ ഹര്‍ജികള്‍ തള്ളിക്കൊണ്ട് വിചാരണ നേരിടുവാനും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടുകൊണ്ടും തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിടുകയായിരുന്നു.

വിചാരണ നേരിടുവാന്‍ ഉത്തരവിട്ട സിബിഐ കോടതി ഉത്തരവിനെതിരെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവര്‍  നല്‍കിയ ഹര്‍ജികളും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച അപ്പീലുമാണ് ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കിയത്. ജസ്റ്റിസ് സുനില്‍ തോമസ്  2018 സെപ്റ്റംബര്‍ 13 നാണ് കേസില്‍ വാദം പൂര്‍ത്തിയാക്കിയത്.  ആറ് മാസം കഴിഞ്ഞാണ് വിധി വരുന്നത് .

അഭയ കേസ്സില്‍ തെളിവ് നശിപ്പിച്ചതിന്റെയും ഗൂഢാലോചന നടത്തിയതിനുമുള്ള കുറ്റത്തിന് ക്രൈംബ്രാഞ്ച് എസ് പി ആയിരുന്ന കെ ടി മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതി 2018 ജനുവരി 22 നാണ്  ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെ പ്രതി മൈക്കിള്‍ നല്‍കിയ അപ്പീലിലെ  വാദം ഹൈക്കോടതിയില്‍  2018 ജൂണ്‍ 7 ന് പൂര്‍ത്തിയായതായിരുന്നു. അതിലും ഇപ്പോള്‍ വിധി വന്നു.മൈക്കിളിനെ കോടതി ഒഴിവാക്കി.

 ലോക്കല്‍ പോലീസും  ക്രൈം ബ്രാഞ്ചും  അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് പിന്നീട്  സിബിഐയ്ക്ക് വിടുകയായിരുന്നു. 1993 മാര്‍ച്ച് 29 ന് കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. സിബിഐ ഡി.വൈഎസ്പി വര്‍ഗ്ഗീസ് പി തോമസിന്റെ നേതൃത്വത്തില്‍ സിബിഐ സംഘം ചുരുങ്ങിയ ആറ് മാസത്തിനുള്ളില്‍ തന്നെ കൊലപാതകമെന്ന് കണ്ടെത്തി കേസ് ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. ആത്മഹത്യയാക്കുവാന്‍ തന്റെ മേലുദ്യോഗസ്ഥന്‍ സിബിഐ- എസ്.പി സമ്മര്‍ദ്ദം ചെലുത്തി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച്  വര്‍ഗ്ഗീസ് പി തോമസ് വാര്‍ത്താ സമ്മേളനം നടത്തി സിബിഐ യില്‍ നിന്നും 1993 ഡിസംബര്‍ 31 ന് രാജിവച്ചു.

വര്‍ഗ്ഗീസ് പി തോമസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐ എസ്.പി. യെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട്  കോടതിയില്‍ ഹര്‍ജി എത്തി.  പുറത്തും സമ്മര്‍ദ്ദമേറി. സിബിഐ എസ്.പി. യെ മാറ്റി  ഡിഐജി എം.എല്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീമിനെ നിയമിച്ച് ഡയറക്ടര്‍ ഉത്തരവിട്ടു.

പ്രതികളെ പിടിക്കുവാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞ് സിബിഐ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് മൂന്ന് പ്രാവശ്യം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ മൂന്ന് പ്രാവശ്യവും നല്‍കിയ റിപ്പോര്‍ട്ട്  എറണാകുളം ചീഫ് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി.. പിന്നീട് 2007 ല്‍ സിബിഐ എസ് പി എസ് എം കൃഷ്ണയുടെയും ഡിവൈഎസ്പി ആര്‍ എല്‍ അഗര്‍വാളിന്റെയും നേതൃത്വത്തിലുള്ള സിബിഐ സ്‌പെഷ്യല്‍ ടീം അന്വേഷണം തുടങ്ങി. ആ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ അപ്പീലിലെത്തിയ വിധി ഉണ്ടായത്.



from Kerala || Deshabhimani ​Online ​News http://bit.ly/2G4ad9T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages