ടിവി9 ചാനൽ ഒളിക്യാമറ ഓപ്പറേഷൻ വഴി പുറത്തുകൊണ്ടുവന്ന തെരഞ്ഞെടുപ്പ‌് അഴിമതി ഗൗരവതരമാണെന്ന‌് കണ്ടതോടെ കോൺഗ്രസ‌്, ബിജെപി ദേശീയനേതൃത്വങ്ങൾ മൗനത്തിൽ. ഇരുപാർടികളുടെയും യഥാർഥമുഖം വെളിപ്പെടുത്തുന്ന കാര്യങ്ങളാണ‌് ചാനൽ പുറത്തുവിട്ടത‌്. രാജ്യത്തിന്റെ കാവൽക്കാരൻ എന്ന‌് അവകാശപ്പെടുന്ന മോഡിയോ ബിജെപിക്കെതിരെ പൊരുതുമെന്ന‌് പറയുന്ന കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധിയോ പ്രതികരിച്ചിട്ടില്ല. അതിനു തുനിഞ്ഞാൽ മുഖം കൂടുതൽ വികൃതമാകുമെന്ന‌് ഇരുപക്ഷവും തിരിച്ചറിഞ്ഞു.
മഹാരാഷ്ട്രയിലെയും ഡൽഹിയിലെയും ബിജെപി എംപിമാർക്കെതിരെ ഉണ്ടായ വെളിപ്പെടുത്തലിനോട‌് പ്രതികരിച്ച‌് അതത‌് സംസ്ഥാനങ്ങളിലെ കോൺഗ്രസ‌് നേതാക്കൾ രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ‌് കമീഷൻ നടപടി സ്വീകരിക്കണമെന്ന‌് അവർ ആവശ്യപ്പെടുകയും ചെയ‌്തു. എന്നാൽ, മൂന്ന‌് കോൺഗ്രസ‌് എംപിമാരും കുടുങ്ങിയെന്ന‌് വ്യക്തമായതോടെ ഹൈക്കമാൻഡ‌് പ്രതികരിച്ചില്ല.
തെരഞ്ഞെടുപ്പിൽ കള്ളപ്പണം ഉപയോഗിക്കുന്നത‌് ജനശ്രദ്ധയിൽകൊണ്ടുവരാനാണ‌് ഒളിക്യാമറ ഓപ്പറേഷൻ നടത്തിയതെന്ന‌് ചാനൽ വിശദീകരിക്കുന്നു.
ബിജെപിയുടെ അഞ്ച‌് എംപിമാരാണ‌് തെരഞ്ഞെടുപ്പ‌് നിയമം ലംഘിച്ച‌് പണം വിനിയോഗിച്ചെന്ന‌് ചാനൽ പ്രതിനിധികളോട‌് സമ്മതിച്ചത‌്. ഒളിക്യാമറയിൽ കുടുങ്ങിയ സമാജ‌്‌വാദി പാർടി എംപിയായിരുന്ന പ്രവീൺ നിഷാദ‌് കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്നു.
ടിവി9 ഭാരത‌് വർഷ‌് പുറത്തുവിട്ട കാര്യങ്ങൾ ഉത്തരേന്ത്യയിൽ സജീവ ചർച്ചാവിഷയമാണ‌്. ഹിന്ദിപത്രങ്ങളും ചാനലുകളും വാർത്തകളും അവലോകനങ്ങളും നൽകുന്നു. എന്നാൽ, തെരഞ്ഞെടുപ്പ‌് കമീഷനു പരാതി നൽകാൻ കോൺഗ്രസും ബിജെപിയും തയ്യാറായിട്ടില്ല. വെളിപ്പെടുത്തൽ അപകീർത്തികരമാണെന്ന‌് കാണിച്ച‌് നിയമനടപടി സ്വീകരിക്കാനും ഭയക്കുന്നു. വെളിപ്പെടുത്തലുകൾ തെളിയിക്കാൻ ഏതുഅന്വേഷണവും നേരിടാമെന്ന‌് ചാനൽ പ്രതികരിച്ചിട്ടുണ്ട‌്. കെട്ടിച്ചമച്ച വാർത്തയാണെങ്കിൽ അക്കാര്യം തെളിയിക്കാനുള്ള ബാധ്യതയും സർക്കാരിനുണ്ട‌്.
എന്നാൽ, അഴിമതി തങ്ങളുടെ പ്രവർത്തനശൈലിയാണെന്ന‌് സമ്മതിച്ച‌് കോൺഗ്രസിന്റെയും ബിജെപിയുടെയും ദേശീയനേതൃത്വങ്ങൾ ഒളിച്ചോടുകയാണെന്ന‌് ഇരുകൂട്ടരുടെയും മൗനം വ്യക്തമാക്കുന്നു. അതേസമയം, ജനങ്ങളിലും മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും വൻപ്രതികരണമാണ‌് ഈ വെളിപ്പെടുത്തൽ സൃഷ്ടിച്ചിരിക്കുന്നത‌്.
from Kerala || Deshabhimani Online News http://bit.ly/2UhMNrg
via IFTTT
No comments:
Post a Comment