തിരുവനന്തപുരം> സംസ്ഥാനത്ത‌് 2,61,51534 വോട്ടർമാരുണ്ടെന്ന‌് മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. വ്യാഴാഴ‌്ച വരെയുള്ള കണക്കനുസരിച്ച് 1,26,84839 പുരുഷൻമാരും 1,34,66521 സ്ത്രീവോട്ടർമാരും. 174 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ട‌്. 54 പേർ പുതിയ വോട്ടർമാരാണ‌്. ജനുവരി 30നുശേഷം വോട്ടർപട്ടികയിൽ പേരുചേർക്കാനായി ഒമ്പതുലക്ഷം അപേക്ഷകൾ തെരഞ്ഞെടുപ്പ‌് കമീഷന‌് ലഭിച്ചു. നിലവിൽ പ്രവാസി വോട്ടർമാരുടെ എണ്ണം 73308. പുതിയ വോട്ടർമാരിൽ 18-–-19 പ്രായപരിധിയിലുള്ള 367818 വോട്ടർമാരുണ്ട്. പുതിയ വോട്ടർമാർ കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്. 60469 പേർ. രണ്ടാമത് കോഴിക്കോട്. 44988. പ്രവാസി വോട്ടർമാർ കൂടുതലുള്ളത് കോഴിക്കോടാണ്- 25972.100 വയസ്സിനുമുകളിലുള്ള 2230 വോട്ടർമാരുണ്ട്. തൊണ്ണൂറിനും നൂറിനും ഇടയിൽ 50691 പേർ. 18-–-19 പ്രായപരിധിയിലുള്ള 549969 വോട്ടർമാർ. ഭിന്നശേഷിക്കാരായ 125189 പേരും പട്ടികയിലുണ്ട‌്.
242 നാമനിർദേശപത്രിക; കൂടുതൽ വയനാട്ടിൽ
20 ലോക്‌സഭാ മണ്ഡലങ്ങളിലെ 242 പത്രിക കമീഷൻ അംഗീകരിച്ചു. ആകെ 303 പത്രികയാണ‌് സമർപ്പിച്ചത‌്. 61 പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളി. വയനാട്ടിലാണ‌് കൂടുതൽ പത്രികയ‌്ക്ക് അംഗീകാരം ലഭിച്ചത്–- 22. തൊട്ടുപിന്നിൽ ആറ്റിങ്ങൽ–- 21 . പത്തനംതിട്ട, കോട്ടയം, ആലത്തൂർ മണ്ഡലങ്ങളിൽ ഏഴുവീതം പത്രിക ലഭിച്ചു.
817 പ്രശ്‌നബാധിത ബൂത്ത‌്
817 പ്രശ്‌നബാധിത ബൂത്തുകളുണ്ടെന്ന‌് മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസർ അറിയിച്ചു. ഇതിൽ 425 എണ്ണം അതീവ പ്രശ‌്നബാധിത ബൂത്തുകളാണ‌്. 162 ബൂത്തിൽ മാവോയിസ്റ്റ‌് സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കമീഷൻ അറിയിച്ചു.
തെരഞ്ഞെടുപ്പിന‌് പൊതുഅവധി
വോട്ടെടുപ്പ‌് ദിവസം പൊതുഅവധിയായിരിക്കും. കേന്ദ്ര–- സംസ്ഥാന ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ കമ്പനികൾ എന്നിവയ‌്ക്കുപുറമെ വാണിജ്യ, വ്യാപാര സ്ഥാപനങ്ങൾ അടക്കമുള്ളവയ‌്ക്കും അവധിയായിരിക്കും. തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളത്തോടുകൂടിയുള്ള അവധി നൽകാൻ കമീഷൻ നിർദേശിച്ചു.
7 കോടിരൂപ പിടിച്ചു
പെരുമാറ്റച്ചട്ടം നിലവിൽവന്നശേഷം സംസ്ഥാനത്ത‌് അനധികൃതമായി കൈവശംവച്ച ഏഴുകോടിരൂപ പിടിച്ചെടുത്തു. പണം ഉൾപ്പെടെ 14 കോടിരൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തു. ഇതിൽ സ്വർണവും മദ്യവും മയക്കുമരുന്നും ഉൾപ്പെടുന്നു. ഉറവിടം വ്യക്തമാക്കാൻ കഴിയാതിരുന്നവരിൽനിന്നാണ് പണം പിടിച്ചെടുത്തത്. രേഖകൾ ഹാജരാക്കി ശരിയെന്നു ബോധ്യപ്പെട്ടാൽ തിരികെ നൽകും.
പെരുമാറ്റച്ചട്ടലംഘനം: 16754 പരാതി
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സി- വിജിൽ ആപ്പിലൂടെ 16,754 പരാതി ലഭിച്ചു. ഇതിൽ 14447 പരാതി പരിഗണിക്കാവുന്നതാണ‌്. ഇവയ‌്ക്കെതിരെ നടപടി സ്വീകരിക്കും.
from Kerala || Deshabhimani Online News http://bit.ly/2FVkdSy
via IFTTT
No comments:
Post a Comment