8 സ‌്കൂൾ മേയിൽ മികവിന്റെ കേന്ദ്രമാകും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 28, 2019

8 സ‌്കൂൾ മേയിൽ മികവിന്റെ കേന്ദ്രമാകും

കൊച്ചി
കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൗതികസൗകര്യം മെച്ചപ്പെടുത്തുന്ന ജില്ലയിലെ സ്‌കൂളുകളുടെ ഒന്നാംഘട്ട നിർമാണം മേയിൽ പൂർത്തിയാകും. അഞ്ചുകോടി രൂപവീതം ചെലവിൽ 15 സ്‌കൂളും മൂന്നുകോടിവീതം ചെലവിൽ മൂന്ന‌് സ്‌കൂളുമാണ് മികവിന്റെ കേന്ദ്രമാക്കുക. ഇതിൽ എട്ട‌് സ്‌കൂളിന്റെ നിർമാണമാണ്  ഒന്നാംഘട്ടത്തിൽ പൂർത്തിയാകുന്നത്. മറ്റ‌് സ്‌കൂളുകളുടെ നിർമാണവും നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. സിഎംകെ പ്രോജക്ട് ലിമിറ്റഡ്, കെ ജി ജോസഫ് ആൻഡ് സൺസ് പ്രൈവറ്റ് ലിമിറ്റഡ്, സൗത്ത് ഇന്ത്യ കൺസ്ട്രക‌്ഷൻ കമ്പനി എന്നീ കമ്പനികൾക്കാണ് നിർമാണ കരാർ നൽകിയിരിക്കുന്നത്.

|നിർമാണപുരോഗതി വിലയിരുത്തൽ യോഗം ഇടപ്പള്ളി കൈറ്റ് ആർട്ടിസ്റ്റ് സെന്ററിൽ നടന്നു. സ്‌കൂൾ പ്രോജക്ടിലെ കിഫ്ബി ഫണ്ടിൽ കൂടുതൽവരുന്ന തുക എംഎൽഎമാരുടെ ആസ്തി വികസനഫണ്ടിൽനിന്ന‌് ലഭ്യമാക്കേണ്ട നടപടി വേഗത്തിലാക്കണം, മികവിന്റെ കേന്ദ്രങ്ങളായ സ്‌കൂളുകളുടെ അക്കാദമിക നിലവാരം ഉയർത്താനും കുട്ടികളുടെ അഡ്മിഷൻ വർധിപ്പിക്കാനും പ്രധാനാധ്യാപകർ ശ്രദ്ധിക്കണം തുടങ്ങിയ നിർദേശങ്ങൾ യോഗത്തിൽ ഉയർന്നു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ എസ് കുസുമം ഉദ്ഘാടനംചെയ്തു.

ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ ശകുന്തള അധ്യക്ഷയായി. കൈറ്റ് പ്രോജക്ട് മാനേജർ കെ പി ഗോപാലകൃഷ്ണൻ,  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ–-ഓർഡിനേറ്റർ കെ ജി ജോർജ് ബാസ്റ്റിൻ, നിർമാണ മോണിറ്ററിങ് ഏജൻസി വാപ്‌കോസ് ടീം ലീഡർ കെ എച്ച് ഷാജി, കൈറ്റ് പ്രോജക്ട് എൻജിനിയർ കെ അഞ്ജന, ഹയർ സെക്കൻഡറി ജില്ലാ ജോയിന്റ് കോ–-ഓർഡിനേറ്റർ ഷനോജ്കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽമാരും പ്രധാനാധ്യാപികമാരും യോ​ഗത്തിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2Lit9Hs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages