ചേർത്തല
തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകൾ ഉയർത്തുന്നത് ഇന്ന‌് പൂർത്തിയാകും. ഷട്ടറുകൾ തുറക്കുന്ന ജോലി ജലസേചന വകുപ്പ‌് നേതൃത്വത്തിൽ 20നാണ് തുടങ്ങിയത്. വ്യാഴ‌്ചയോടെ 81 ഷട്ടർ തുറന്നു. ശേഷിക്കുന്ന ഒമ്പത‌് ഷട്ടർ വെള്ളിയാഴ‌്ച ഉയർത്തുമെന്ന് അധികൃതർ പറഞ്ഞു.
വേമ്പനാട‌് കായലിന്റെ കിഴക്കേകരയിൽ തുടങ്ങുന്ന ആദ്യഘട്ട ബണ്ടിലെ 31 ഷട്ടറുകളും വൈക്കം അംബികാമാർക്കറ്റിൽ ആരംഭിക്കുന്ന രണ്ടാംഘട്ടത്തിലെ 31 ഷട്ടറുകളും ഇതിനകം ഉയർത്തി. രണ്ട‌് നാവിഷേൻ ലോക്കുകളും തുറന്നു. മധ്യഭാഗത്ത‌് നിർമാണം പൂർത്തിയായ മൂന്നാഘട്ടത്തിലെ 19 ഷട്ടറുകൾ ഉയർത്തി. ഇവിടത്തെ ഒമ്പത‌് ഷട്ടറുകൾ മാത്രമാണ് ശേഷിക്കുന്നത്.
കുട്ടനാട്ടിലെ നെൽകൃഷി സുരക്ഷിതമാക്കുന്നതിനാണ‌് ബണ്ടിലെ ഷട്ടറുകൾ താഴ‌്ത്തിയത‌്. മൂന്നാംഘട്ട ബണ്ടിന‌് സമാന്തരമായുള്ള മണൽച്ചിറ ഭാഗികമായി മാത്രമാണ‌് പൊളിച്ചത‌്. നീരൊഴുക്ക‌് സമ്പൂർണമാകണമെങ്കിൽ ശേഷിക്കുന്ന 400 മീറ്ററോളം മണൽച്ചിറ നീക്കണം.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ ഉൾപ്രദേശങ്ങളിലേക്കുള്ള തോടുകളിലെ ഓരുമുട്ടുകൾ തുറക്കാൻ നടപടിയായി. തണ്ണീർമുക്കം പഞ്ചായത്തിൽ കായലിനോട‌് ചേർന്ന ഭാഗങ്ങളിൽ 14 ഓരുമുട്ടുകളാണുള്ളത‌്. കായലുമായി ബന്ധമുള്ള തോടുകളിലൂടെ ഓരുവെള്ളം ഉൾപ്രദേശങ്ങളിലേക്ക‌് പ്രവേശിക്കുന്നത‌് തടയാനാണ‌് ജലസേചന വകുപ്പ‌് മുട്ടുകൾ സ്ഥാപിച്ചത‌്.
ഈ പ്രദേശങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളം കായലിലേക്ക‌് ഒഴുക്കുന്നതിനാണ‌് ഓരുമുട്ടുകൾ തുറക്കാൻ പഞ്ചായത്ത‌് പ്രസിഡന്റ‌് അഡ്വ. പി എസ‌് ജ്യോതിസ‌് ജലസേചന വകുപ്പ‌് അധികൃതരോട‌് ആവശ്യപ്പെട്ടത‌് പ്രകാരമാണ‌് നടപടി.
from Kerala || Deshabhimani Online News http://bit.ly/2IHEfDT
via IFTTT
No comments:
Post a Comment