കേരളത്തിൽ 78% ; ഉയർന്ന പോളിങ‌് കണ്ണൂരിൽ , കുറവ‌് തിരുവനന്തപുരത്ത്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

കേരളത്തിൽ 78% ; ഉയർന്ന പോളിങ‌് കണ്ണൂരിൽ , കുറവ‌് തിരുവനന്തപുരത്ത്‌

തിരുവനന്തപുരം>പ്രചാരണത്തിൽ മുറ്റിനിന്ന ആവേശവും വീറുംവാശിയും തരിമ്പും ചോരാതെ പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കേരളം റെക്കോഡ്‌ പോളിങ്ങോടെ വിധിയെഴുതി.  കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിലെ പോളിങ‌് നില മറികടന്ന‌് 78 ശതമാനത്തോളംപേർ ഇത്തവണ വോട്ട‌് രേഖപ്പെടുത്തിയതായാണ‌് പ്രാഥമിക കണക്ക‌്. 74.04 ശതമാനമാണ‌് 2014ലെ പോളിങ‌്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 77.05 ശതമാനമായിരുന്നു. എല്ലാ മണ്ഡലങ്ങളിലും ഇത്തവണ പോളിങ‌് 70 ശതമാനത്തിന‌് മുകളിലാണ‌്. കണ്ണൂർ (82.26), വയനാട‌് (80.01) മണ്ഡലങ്ങളിലാണ‌് ഏറ്റവും ഉയർന്ന പോളിങ‌്. കുറവ‌് തിരുവനന്തപുരത്താണ്‌ (73.37). മെയ്‌ 23നാണ്‌ വോട്ടെണ്ണൽ.

അഞ്ച‌് മണിക്കൂറിൽ 50 ശതമാനം
രാവിലെ മുതൽ എല്ലാ മണ്ഡലങ്ങളിലും കനത്ത പോളിങ‌് ആണ‌് രേഖപ്പെടുത്തിയത‌്. ഇത‌് അവസാനം വരെ തുടർന്നു. ആദ്യ അഞ്ച‌് മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ പോളിങ‌് അമ്പത‌് ശതമാനം കവിഞ്ഞു. പൊന്നാനി ഒഴികെ മലബാറിലെ എല്ലാ മണ്ഡലങ്ങളിലും പോളിങ‌് 75 ശതമാനത്തിന‌് മുകളിലാണ‌്. കാസർകോട‌്, വടകര, കോഴിക്കോട‌്, പാലക്കാട‌്, ആലത്തൂർ, തൃശൂർ , മലപ്പുറം മണ്ഡലങ്ങളിൽ 75 ശതമാനത്തിലേറെ പേർ വോട്ട‌ുചെയ‌്തു. വയനാട‌് മണ്ഡലത്തിലെ വയനാട‌് ജില്ലയിൽപ്പെട്ട നിയമസഭാ മണ്ഡലങ്ങളിൽ എൺപത‌് ശതമാനത്തിലേറെ പേർ വോട്ട‌് രേഖപ്പെടുത്തി. തിരുവനന്തപുരത്തും തൃശൂരും കഴിഞ്ഞതവണത്തേക്കാൾ നാല‌ു ശതമാനം കൂടുതൽ പോളിങ‌് രേഖപ്പെടുത്തി. പത്തനംതിട്ടയിൽ എഴു ശതമാനം ഉയർന്നു.

പലയിടത്തും യന്ത്രം പണിമുടക്കി
രാവിലെ ഏഴിന‌് വോട്ടെടുപ്പ‌് തുടങ്ങിയെങ്കിലും പലയിടത്തും വോട്ടിങ‌് യന്ത്രം കേടായതും വൈദ്യുതി മുടങ്ങിയതും തടസം സൃഷ്ടിച്ചു. വിവിപാറ്റ‌് മെഷീൻ ഉപയോഗിച്ചതിനാൽ വോട്ട‌ുചെയ്യുന്നതിന‌് കൂടുതൽ സമയം വേണ്ടിവന്നതും നീണ്ട ക്യൂവിന‌് ഇടയാക്കി. മണിക്കൂറുകളോളം വരിനിന്നാണ‌് പലർക്കും വോട്ട‌ുചെയ്യാനായത‌്. ഇത‌ുമൂലം വൈകിട്ട‌് ആറിനു ശേഷവും നിരവധി ബൂത്തുകൾ പ്രവർത്തിച്ചു. ഒട്ടേറെ ബൂത്തുകളിൽ രാത്രി വൈകിയും പോളിങ‌് തുടർന്നു.

വോട്ട‌് താമരയ്ക്ക‌് പോയെന്ന‌് പരാതി
ഉദ്ദേശിച്ച സ്ഥാനാർഥിക്ക‌് വോട്ട‌് വീണില്ലെന്ന പരാതിയും ഉയർന്നു. തിരുവനന്തപുരത്തും ആലപ്പുഴയിലും രണ്ട‌് ബൂത്തിൽ മറ്റ‌് സ്ഥാനാർഥികൾക്ക‌് ചെയ‌്ത വോട്ട‌് താമര ചിഹ‌്നത്തിലേക്ക‌് പോയതായാണ‌് പരാതി. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ബൂത്തിൽ പരാതി ശരിയല്ലെന്ന‌് കണ്ടെത്തിയതിനെ തുടർന്ന‌് വോട്ടർക്കെതിരെ കേസെടുത്തു. ഒരു ശതമാനം വോട്ടിങ‌് യന്ത്രങ്ങൾ മാത്രമാണ‌് കേടായതെന്നും പ്രശ‌്നം  ഉടനെ തന്നെ പരിഹരിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.

 

35 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിങ‌്
തിരുവനന്തപുരം
35 വർഷത്തെ ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ‌് ശതമാനമാണ‌് ഇത്തവണ രേഖപ്പെടുത്തിയത‌്. മുമ്പ‌് 1984ലാണ‌് പോളിങ‌് 77 ശതമാനമായി ഉയർന്നത‌്. 2014ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പോളിങ‌് 74.04 ശതമാനമായിരുന്നു.

സംസ്ഥാനത്തെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പോളിങ‌് ശതമാനം 70നും 77നും ഇടയിലാണ‌് നേരത്തേ രേഖപ്പെടുത്തിയിട്ടുള്ളത‌്. 1984ൽ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന‌് നടന്ന തെരഞ്ഞെടുപ്പിലാണ‌് പോളിങ‌് ശതമാനം 77 ശതമാനത്തിൽ എത്തിയത‌്. 1996ൽ 72 ശതമാനം ആയി ഉയർന്നപ്പോൾ എൽഡിഎഫിന‌ും യുഡിഎഫിനും പത്ത‌് വീതം സീറ്റ‌് കിട്ടി. എൽഡിഎഫിന‌് 18 സീറ്റ‌് ലഭിച്ച 2004ലെ തെരഞ്ഞെടുപ്പിൽ പോളിങ‌് 72 ശതമാനമായിരുന്നു.

അടുത്ത മാസം 23നാണ‌് വോട്ടെണ്ണൽ . കഴിഞ്ഞ തവണ വോട്ടെടുപ്പ‌് കഴിഞ്ഞ‌് 35 ദിവസത്തിന‌് ശേഷമായിരുന്നു വോട്ടെണ്ണൽ നടന്നത‌്.  17–-ാം ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രക്രിയ പൂർത്തിയാകാൻ ഇനി നാല‌് ഘട്ടങ്ങൾ കൂടി അവശേഷിക്കുന്നുണ്ട‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2IBqNl3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages