യന്ത്രങ്ങൾക്ക‌് വ്യാപക തകരാർ; പോളിങ‌് തടസ്സപ്പെട്ടു, വോട്ടെടുപ്പ‌് മണിക്കൂറുകളോളം വൈകി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

യന്ത്രങ്ങൾക്ക‌് വ്യാപക തകരാർ; പോളിങ‌് തടസ്സപ്പെട്ടു, വോട്ടെടുപ്പ‌് മണിക്കൂറുകളോളം വൈകി


സംസ്ഥാനത്ത‌് പലയിടത്തും വോട്ടിങ‌് യന്ത്രങ്ങൾ പണിമുടക്കിയത‌് മൂലം പോളിങ‌്  മുടങ്ങി. ചിലയിടങ്ങളില്‍ വിവിപാറ്റ‌് യന്ത്രങ്ങളും തകരാറിലായി. പകരം വോട്ടിങ‌് യന്ത്രം എത്തും വരെ പലയിടത്തും പോളിങ‌് നിർത്തിവച്ചു. സംസ്ഥാനത്തുടനീളം അറുനൂറിലധികം യന്ത്രങ്ങൾക്ക‌് ചെറുതും വലുതുമായ തകരാറുകൾ ഉണ്ടായതായാണ‌് കണക്ക്. ഇവയെല്ലാം മാറ്റി. പോളിങ‌് സമയം തുടങ്ങും മുമ്പ‌ുള്ള മോക്ക‌് പോളിങ‌് സമയത്തു തന്നെ ചില യന്ത്രങ്ങൾ പണിമുടക്കി. വിവിധ ബൂത്തുകളിൽ അഞ്ഞൂറിലധികം വിവിപാറ്റ‌് മെഷീനുകൾ മാറ്റി. മൂന്നൂറോളം വോട്ടിങ‌് മെഷിനുകളും ഇരൂനൂറിലധികം കൺട്രോൾ യൂണിറ്റുകളും തകരാർ കണ്ടെത്തിയതിനെ തുടർന്ന‌് മാറ്റിയതായാണ‌് പ്രാഥമിക കണക്ക‌്. തിരുവനന്തപുരം ജില്ലയിൽ മാത്രം മുപ്പതിലധികം യന്ത്രങ്ങൾ തകരാറിലായി.

മലപ്പുറം, പാലക്കാട‌്, ആലപ്പുഴ, കണ്ണൂർ, കോട്ടയം, കോഴിക്കോട‌്, തൃശൂർ ജില്ലകളിൽ വ്യാപക പരാതിയുയർന്നു. മലപ്പുറം ജില്ലയിൽ വോട്ടിങ‌് യന്ത്രങ്ങളുടെയും വിവിപാറ്റ‌് മെഷീനുകളുടെയും തകരാർ കാരണം മുപ്പതോളം ബൂത്തുകളിൽ പോളിങ് വൈകി. ചിലയിടങ്ങളിൽ രണ്ടുമണിക്കൂർവരെ വോട്ടെടുപ്പ‌് തടസ്സപ്പെട്ടു. ഏറനാട‌് നിയോജക മണ്ഡലത്തിൽ പത്തിടത്തും പെരിന്തൽമണ്ണ മണ്ഡലത്തിൽ ആറിടത്തും യന്ത്രം തകരാറിലായി.

പാലക്കാട‌് ജില്ലയിലെ 37 പോളിങ‌് സ‌്റ്റേഷനുകളിൽ പോളിങ‌് തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ മോക്ക‌് പോളിലും തടസ്സം നേരിട്ടു. ആലപ്പുഴ, മാവേലിക്കര ലോക‌്സഭ മണ്ഡലങ്ങളിലും യന്ത്രത്തകരാറുമൂലം വോട്ടെടുപ്പ‌് മണിക്കൂറുകളോളം വൈകി. ആലപ്പുഴ മണ്ഡലത്തിലെ അരൂരിൽ 23 കേന്ദ്രങ്ങളിൽ യന്ത്രം തകരാറായി.
ചേർത്തല നിയോജകമണ്ഡലത്തിലെ പലയിടത്തും ഒന്നരമണിക്കൂറോളവും അർത്തുങ്കൽ ടിടിഐയിൽ രണ്ടുമണിക്കൂറോളവും വോട്ടിങ‌് വൈകി. കരുനാഗപ്പള്ളി കുലശേഖരപുരം 92–-ാം ബൂത്തിൽ മൂന്നുതവണ വോട്ടിങ‌് യന്ത്രം മാറ്റേണ്ടി വന്നു.

മാവേലിക്കര മണ്ഡലത്തിലെ പത്തിലേറെ ബൂത്തുകളിലും ചെങ്ങന്നൂരിൽ മൂന്നിടത്തും കൊട്ടാരക്കര, നെടുവത്തൂർ മേഖലയിലെ 17 ഇടങ്ങളിലും യന്ത്രം പണിമുടക്കി. മൂന്നു മണിക്കൂർ തടസ്സപ്പെട്ട ഉമ്മന്നൂർ 166–-ാം ബൂത്തിൽ  രാത്രി വൈകിയാണ‌് പോളിങ‌് തീർന്നത‌്. കുന്നത്തൂർ, കുന്നിക്കോട‌് മേഖലയിലും പത്തിലേറെ ബൂത്തുകളിൽ മണിക്കൂറുകൾ വൈകി.

കണ്ണൂർ ജില്ലയിൽ 200ഓളം ബൂത്തുകളിൽ യന്ത്രത്തകരാറുണ്ടായി. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾക്ക‌് കാത്തിരിക്കേണ്ടിവന്നു. അര മുതൽ രണ്ട‌്മണിക്കൂർവരെ പലയിടത്തും പോളിങ‌് നിർത്തിവച്ചു. ചിലയിടങ്ങളിൽ വോട്ടർമാരും  ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. പിണറായി ആർസി അമല  ബേസിക‌് യുപി സ‌്കൂളിൽ യന്ത്രത്തകരാറ‌് പരിഹരിച്ചശേഷമാണ‌് മുഖ്യമന്ത്രി പിണറായി വിജയന‌ും കുടുംബത്തിനും വോട്ട‌് ചെയ്യാനായത‌്.

കാസർകോട‌് ജില്ലയിൽ പലയിടത്തും തകരാറിനാൽ പുതിയ യന്ത്രം സ്ഥാപിച്ചെങ്കിലും അവ വീണ്ടും തകരാറിലായി. തകരാർ പരിഹരിച്ച‌് വോട്ടെടുപ്പ‌് പുനരാരംഭിക്കാൻ ഏറെ വൈകിയതും വോട്ടർമാരെ വലച്ചു. രാവണീശ്വരം ജിഎൽപിഎസിലെ ആറാം നമ്പർ ബൂത്തിൽ മൂന്ന് മണിക്കൂർ വോട്ടെടുപ്പ‌്  വൈകി. പുതുക്കൈ ചേടിറോഡ‌് ബൂത്തിൽ യന്ത്രത്തകരാറിനെ തുടർന്ന‌് പകൽ 11  വരെ 80 പേർ മാത്രമാണ‌് വോട്ടുചെയ‌്ത‌ത‌്.

കനത്ത മഴയിലും ചുഴലിക്കാറ്റിലും കാസർകോട‌്  ബിരിക്കുളം എയുപി സ‌്കൂൾ കെട്ടിടം തകർന്ന‌്  രണ്ട‌് പേർക്ക‌് പരിക്കേറ്റു. 180 –-ാം നമ്പർ ബൂത്ത‌് പ്രവർത്തിച്ച കെട്ടിടമാണ‌് വൈകിട്ട‌് നാലോടെ തകർന്നത‌്.  ഒന്നര മണിക്കൂറിനുശേഷം ബൂത്ത‌് മറ്റൊരു കെട്ടിടത്തിലേക്ക‌്  മാറ്റിയാണ‌് വോട്ടെടുപ്പ‌് പുനരാരംഭിച്ചത‌്.
തൃശൂർ ജി-ല്ലയിൽ -അമ്പതോളം ബൂ-ത്തു-കളിലാണ‌് തടസ്സമുണ്ടായത‌്. അര മണി-ക്കൂർ-മു-തൽ രണ്ടര മണി-ക്കൂർവരെ വോ-ട്ടെടു-പ്പ്-- നിർ-ത്തിവച്ചു. ചേറ്റുവ ജിഎംയുപി സ‌്കൂളിൽ കുറേ പേർ വോട്ട‌് രേഖപ്പെടുത്തിയശേഷമാണ‌് തകരാർ ശ്രദ്ധയിൽപ്പെട്ടത‌്. ഇവിടെ റീപോളിങ‌് വേണമെന്ന‌് എൽഡിഎഫ‌് ആവശ്യപ്പെട്ടിട്ടുണ്ട‌്.- പലയി-ടത്തും- വൈകി-ട്ട്-- ആറി-നു-ശേഷവും- വോട്ടി-ങ്-- തീർ-ക്കാ-നാ-യി-ല്ല.- 

കോട്ടയം ജില്ലയിൽ 25–-ഓളം ബൂത്തുകളിൽ പോളിങ‌് തടസ്സപ്പെട്ടു. പാലാ മണ്ഡലത്തിലെ എലിക്കുളം എംജിഎം യുപി സ‌്കൂളിലെ 167–-ാം നമ്പർ ബൂത്തിൽ പോളിങ‌് തുടങ്ങാൻ ഒരു മണിക്കൂർ വൈകി. വാകത്താനം പഞ്ചായത്തിലെ 166–-ാം ബൂത്തിൽ  അഞ്ചുതവണ യന്ത്രം മാറ്റിവച്ചു. താഴത്തങ്ങാടി മുഹമ്മദൻ യുപി സ‌്കൂളിലെ ബൂത്തിൽ യന്ത്രത്തിലെ സമയവും തീയതിയും തെറ്റായി രേഖപ്പെടുത്തി.

തൃക്കൊടിത്താനം 108–-ാം നമ്പർ ബൂത്തിൽ നാനൂറോളം പേർ വോട്ട‌് ചെയ‌്ത ശേഷം യന്ത്രം കേടായി ഒന്നര മണിക്കൂർ പോളിങ‌് മുടങ്ങി. മറയൂർ ‐ കാന്തല്ലൂർ ഉൾപ്പെടുന്ന അഞ്ചുനാട്- മേഖലയിൽ അഞ്ച്-- സ്റ്റേഷനുകളിലെ യന്ത്രങ്ങൾ തകരാറിലായി.

കോഴിക്കോട‌് ജില്ലയിൽ ചിലയിടങ്ങളിൽ ഉദ്യോഗസ്ഥർ ഇടപെട്ട‌് യന്ത്രത്തകരാർ പരിഹരിച്ചെങ്കിലും രണ്ടുമണിക്കൂർവരെ തടസ്സപ്പെട്ടു. പേരാമ്പ്രയിലും കൊടുവള്ളിയിലും കുന്നമംഗലത്തും വിവിപാറ്റ‌് മെഷീൻ തകരാറിലായി. വയനാട്ടിൽ പല ബൂത്തുകളിൽ പോളിങ് തടസ്സപ്പെട്ടു. ഒരു ബൂത്തിൽ വിവിപാറ്റ‌് മെഷീനും തകരാറിലായി. വടകര മണ്ഡലത്തിൽ  നിരവധി ബൂത്തുകളിൽ പോളിങ‌് തടസപ്പെട്ടു. മഴയും കനത്ത ചൂടുമാണ‌് യന്ത്രങ്ങൾ തകരാറിലാകാൻ കാരണമെന്നാണ‌് തെരഞ്ഞെടുപ്പു കമീഷൻ നൽകുന്ന വിശദീകരണം.



from Kerala || Deshabhimani ​Online ​News http://bit.ly/2XDfgVN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages