സ്വന്തം ലേഖകൻ
ഫാനി ചുഴലിയായി വിനാശം വിതയ്ക്കുമെന്ന ഭീഷണി നിലനിൽക്കെ കൊച്ചിയിൽനിന്ന് മീൻ പിടിക്കാൻ പോയ 75 ബോട്ടുകൾ ഇനിയും തിരിച്ചെത്തിയിട്ടില്ല. ഈ ബോട്ടുകളുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും ഇതിനായി നാവികസേനയുടെ സഹായം തേടിയിട്ടുണ്ടെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ് നടേഷ് പറഞ്ഞു. മൂന്നും നാലും ആഴ്ച കടലിൽ തങ്ങി മീൻ പിടിക്കുന്ന ചൂണ്ട ബോട്ടുകളാണ് തിരിച്ചെത്താനുള്ളത്.
ഈ ബോട്ടുകൾ കൂടുതലും ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലെ ആഴക്കടലിൽ മീൻ പിടിക്കുന്ന ബോട്ടുകളാണ്. ഇവ സുരക്ഷിതമായി മറ്റ് തുറമുഖങ്ങളിൽ അടുപ്പിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു. ബോട്ടുകളിൽ ഏറെയും തമിഴ്നാട് സ്വദേശികളുടേതാണെന്നും അധികൃതർ വ്യക്തമാക്കി. ലക്ഷദ്വീപിടനടുത്ത് മീൻ പിടിക്കുന്ന ഇൻബോർഡ് ബോട്ടുകൾ അവിടത്തെ അതോറിറ്റിയുടെ സഹായത്തോടെ തുറമുഖത്ത് അടുപ്പിച്ചിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2Litbiy
via IFTTT
No comments:
Post a Comment