വേണ്ടത‌് 6.33 ലക്ഷം ഇവിഎം; ബാലറ്റ് അച്ചടി തുടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

വേണ്ടത‌് 6.33 ലക്ഷം ഇവിഎം; ബാലറ്റ് അച്ചടി തുടങ്ങി


സ്വന്തം ലേഖകൻ
ഇലക‌്ട്രോണിക‌് വോട്ടിങ‌് യന്ത്രമാണ‌് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതെങ്കിലും ബാലറ്റുപേപ്പറുകളെ മാറ്റിനിർത്താനകില്ല. സംസ്ഥാനത്ത‌് 20 മണ്ഡലത്തിലേക്കായി 6,33,000 ഇവിഎം, ടെൻഡേർഡ‌് ബാലറ്റുകളാണ‌് ഇക്കുറി വേണ്ടത‌്. ഇവ കൂടാതെ പോസ്റ്റൽ ബാലറ്റുകളും. ഇവയുടെ അച്ചടി  സർക്കാർ പ്രസുകളിൽ തുടങ്ങി. ഇ വി എം, ടെൻഡേർഡ് ബാലറ്റുകളാണ്  തിരുവനന്തപുരം സെൻട്രൽ പ്രസിൽ അച്ചടിക്കുന്നത്. ഇത് അന്തിമഘട്ടത്തിലാണ്.

കാസർകോട് മണ്ഡലത്തിലേക്കുള്ള ഇവിഎം, ടെൻഡേർഡ് ബാലറ്റുകളുടെ അച്ചടി പൂർത്തിയായി. കാസർകോട്ടേക്കുമാത്രം 33,380 ബാലറ്റാണ് തയ്യാറാക്കിയത്. ഇതിൽ 1740 എണ്ണം ഇലക്ട്രോണിക് വോട്ടിങ‌് മെഷീനുകളിലേക്കുള്ളതാണ്. മലയാളത്തിനു പുറമെ കന്നട ഭാഷയും ബാലറ്റിലുണ്ട്. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം മണ്ഡലങ്ങളിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ അച്ചടിക്കുന്നത‌് സെൻട്രൽ പ്രസിലാണ‌്. ബാക്കിയുള്ള പോസ്റ്റൽ ബാലറ്റുകൾ ആറ് ബ്രാഞ്ച് പ്രസുകളിൽ അച്ചടിക്കും.
ഈ മാസം 13നുള്ളിൽ എല്ലാ മണ്ഡലത്തിലേക്കുമുള്ള ബാലറ്റുകൾ വിതരണം ചെയ്യും. തിരുവനന്തപുരം സെൻട്രൽ പ്രസിൽ അച്ചടിച്ച ബാലറ്റുകൾ പ്രസ് ഡയറക്ടർ എ മുരളീധരനിൽനിന്ന‌് കാസർകോട‌് അസിസ്റ്റന്റ് റിട്ടേണിങ‌് ഓഫീസർ എസ് എൽ സജികുമാർ ഏറ്റുവാങ്ങി.

പ്രസ് സൂപ്രണ്ട് ഷീല എം ജിയും സന്നിഹിതയായി. അന്തിമ സ്ഥാനാർഥിപ്പട്ടിക വന്ന ദിവസം രാത്രിമുതലാണ് ബാലറ്റ് അച്ചടി പ്രവർത്തനങ്ങൾ തുടങ്ങിയത്.



from Kerala || Deshabhimani ​Online ​News http://bit.ly/2uYgLl1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages