17 പൊതുമേഖലാ സ്ഥാപനം ലാഭത്തിൽ; ആകെ ലാഭത്തിൽ പത്തു കോടി രൂപയുടെ വർധന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

17 പൊതുമേഖലാ സ്ഥാപനം ലാഭത്തിൽ; ആകെ ലാഭത്തിൽ പത്തു കോടി രൂപയുടെ വർധന


എൽഡിഎ‌ഫ‌് സർക്കാരിന്റെ വികസനക്കുതിപ്പിന്റെ കൊടിയടയാളമായി ലാഭം നേടിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 17 ആയി ഉയർന്നു.
ഇതോടൊപ്പം ആകെ ലാഭത്തിൽ പത്തു കോടി രൂപയുടെ വർധനയുണ്ടായി. എൽഡിഎഫ‌് സർക്കാരിനു കീഴിൽ മൂന്നു വർഷംകൊണ്ട‌്  258.29 കോടി രൂപയാണ‌് പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം. മാർച്ച‌് 31ന‌് അവസാനിച്ച 2018–-19ലെ സാമ്പത്തിക വർഷത്തിലെ ഏറ്റവും പുതിയ കണക്കുപ്രകാരമാണ‌് ഇത‌്.
കഴിഞ്ഞ സാമ്പത്തിക വർത്തെ അപേക്ഷിച്ച‌് മൂന്നു പൊതുമേഖലാസ്ഥാപനങ്ങളാണ‌് പുതുതായി ലാഭം നേടിയത‌്.

ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാനവർഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടിയായിരുന്നു. ഒരു വർഷംകൊണ്ട‌് എൽഡിഎഫ‌് സർക്കാർ  നഷ്ടം 71 കോടിയായി കുറച്ചു. 2017–-18ൽ നഷ്ടം നികത്തി 106.91 കോടിയുടെ ലാഭമുണ്ടാക്കി. പിന്നീടുള്ള രണ്ടു വർഷത്തിലും ലാഭത്തിൽ ക്രമാനുഗതമായ വളർച്ചയുണ്ടാക്കി. സംസ്ഥാന സർക്കാരിന്റെ  പിന്തുണയോടെ വ്യവസായ വകുപ്പ‌് നടപ്പാക്കിയ പദ്ധതികളാണ‌് പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്കു നയിച്ചത‌്.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം വ്യവസായ സ്ഥാപനങ്ങളെയും ഗുരുതരമായി ബാധിച്ചിരുന്നു. പല സ്ഥാപനങ്ങളും ദീർഘനാൾ അടച്ചിടേണ്ടിവന്നു. ഉൽപ്പാദനത്തിനായി സംഭരിച്ച അസംസ‌്കൃത വസ്തുക്കളും ഗോഡൗണുകളിൽ സൂക്ഷിച്ച ഉൽപ്പന്നങ്ങളും നശിച്ചു. ഇതിനുപുറമെ പ്രളയത്തെതുടർന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളും വ്യവസായ മേഖലയെ സാരമായി ബാധിച്ചു. ഇതൊക്കെ അതിജീവിച്ചാണ‌് ലാഭത്തിൽ വൻ വർധനയുണ്ടാക്കിയത‌്. 

സർക്കാരിന്റെ പ്രളയാനന്തര പുനർനിർമാണം കേരളത്തെ  വീണ്ടെടുക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ‌് വ്യവസായ സ്ഥാപനങ്ങളുടെ വിജയഗാഥ.
കേരള മിനറൽ ആൻഡ‌് മെറ്റൽസാണ‌് (കെഎംഎംഎൽ) ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയത‌്. 13.24 കോടിയാണ‌് 2018–-19ലെ ലാഭം. വിറ്റുവരവ‌് 732 കോടിയിൽനിന്ന‌് 830 കോടിയായി ഉയർന്നു. കഴിഞ്ഞ മൂന്നുവർഷംകൊണ്ട‌് ലാഭത്തിൽ 60 ഇരട്ടിയുടെ വർധനയുണ്ടായി.

മൂന്നുവർഷംമുമ്പ‌് പ്രതിസന്ധിയിലായിരുന്ന ട്രാവൻകൂർ കെമിക്കൽസ‌് ലിമിറ്റഡ‌് (ടിസിസി) വിറ്റുവരവിൽ സർവകാല റെക്കോഡ‌് സ്ഥാപിച്ച‌് 36 കോടി രൂപ ലാഭം നേടി. 300 കോടിയാണ‌് വിറ്റുവരവ‌്. 2015–-16ൽ 7.37 കോടി നഷ്ടത്തിലായിരുന്ന സ്ഥാപനം 23 വർഷത്തിനുശേഷം 2017–-18ലാണ‌് ആദ്യമായാണ‌്  ലാഭവിഹിതം നൽകിയത‌്.
കേന്ദ്രം വിൽക്കാൻ തീരുമാനിച്ച പാലക്കാട‌് ഇൻഡസ‌്ട്രീസ‌് ഏറ്റെടുക്കാനുള്ള ധീരമായ തീരുമാനവും ഇടതുപക്ഷ സർക്കാർ ഏറ്റെടുത്തു. ഇതിനുപുറമെ എച്ച‌്ഇഎല്ലിൽ 51 ശതമാനം ഓഹരി  വാങ്ങാനും തീരുമാനിച്ചു.

ചെറുകിട–-ഇടത്തരം വ്യവസായങ്ങളിലും എൽഡിഎഫ‌് സർക്കാർ വൻ മുന്നേറ്റമാണ‌് നടത്തിയത‌്. 36,000ത്തിലേറെ സ്ഥാപനങ്ങളാണ‌് മൂന്നു വർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിച്ചത‌്. 3250 കോടിയാണ‌് നിക്ഷേപം. പുതുതായി സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങൾ 1.3 കോടിയും.



from Kerala || Deshabhimani ​Online ​News http://bit.ly/2P2cIgW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages