സ്‌കൂൾ കുട്ടികൾക്ക‌് 42 ലക്ഷം മീറ്റർ തുണി റെഡി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

സ്‌കൂൾ കുട്ടികൾക്ക‌് 42 ലക്ഷം മീറ്റർ തുണി റെഡി


പരീക്ഷ തുടങ്ങുംമുമ്പ‌് അടുത്ത വർഷത്തേക്കുള്ള സൗജന്യ പാഠപുസ്തകങ്ങൾ ലഭ്യമാക്കിയ സംസ്ഥാന സർക്കാർ, മധ്യവേനൽ അവധി ആരംഭിച്ച‌് ആഴ്ചകൾക്കുള്ളിൽ സൗജന്യ യൂണിഫോമും എത്തിക്കുന്നു.8,43,509 വിദ്യാർഥികൾക്ക‌് 42 ലക്ഷം മീറ്റർ കൈത്തറി തുണിയാണ‌് ലഭ്യമാക്കുന്നത‌്. കഴിഞ്ഞ വർഷം സർക്കാർ വിദ്യാലയങ്ങളിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ 4,34,175 കുട്ടികൾക്കാണ‌് പദ്ധതിയുടെ പ്രയോജനം ലഭിച്ചത‌്. ഇത്തവണ എയ‌്ഡഡ‌് സ്കൂളുകളിലെ നാലാം ക്ലാസ‌് വരെയുള്ള വിദ്യാർഥികളെക്കൂടി സൗജന്യ യൂണിഫോം പദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം 6963 എയ‌്ഡഡ‌് സ്കൂളിനെയാണ‌് പുതുതായി ഉൾപ്പെടുത്തിയത‌്.  ഒരു വിദ്യാർഥിക്ക‌് രണ്ടുജോഡി യൂണിഫോം എന്ന നിലയിലാണ‌് വിതരണം.

സംസ്ഥാനത്തെ 163 വിദ്യാഭ്യാസ ഉപജില്ലകളിലെയും സ്കൂളുകളുടെയും വിദ്യാർഥികളുടെയും എണ്ണമനുസരിച്ച‌് ഷർട്ട‌്, പാന്റ‌്സ‌്, പാവാട, ഓവർകോട്ട‌് തുണികൾ പ്രത്യേകമായി പായ്ക്ക‌് ചെയ്ത‌് അതത‌് ഉപജില്ലകളിലെ വിതരണ കേന്ദ്രങ്ങളിൽ എത്തിക്കും. സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നെയ്ത 45 കളർ ഷേഡിലുള്ള കൈത്തറിത്തുണിയാണ‌് വിതരണം ചെയ്യുന്നത‌്. 

ഹാൻടെക്സ‌് വഴിയാണ‌്‌ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 3199 സർക്കാർ, എയ‌്ഡഡ‌് സ്കൂളുകള‌ിലേക്കുള്ള യൂണിഫോം വിതരണം. 42 കളർ ഷേഡിലുള്ള 18 ലക്ഷം മീറ്റർ തുണിയുടെ വിതരണം  ചൊവ്വാഴ്ച ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ 182 വിദ്യാലയങ്ങളിലേക്കുള്ള 40,819 മീറ്റർ തുണിയുൾപ്പെടെ വിവിധ ജില്ലകളിലേക്ക‌് 258,452.12 മീറ്റർ തുണി എത്തിച്ചുകഴിഞ്ഞു. ആവശ്യമായതിൽ 13.22 ലക്ഷം മീറ്റർ വിതരണത്തിന‌് തയ്യാറായതായി ഹാൻടെക്സ‌് മാനേജിങ‌് ഡയറക്ടർ കെ എസ‌് അനിൽകുമാർ പറഞ്ഞു. ബാക്കി തുണി സംസ്കരണ പ്ലാന്റുകളിൽനിന്ന‌് അടുത്തദിവസം എത്തും.

ഉത്തര കേരളത്തിലെ ഏഴ‌് ജില്ലയിലേക്കുള്ള 24,10,386 മീറ്റർ തുണിയുടെ വിതരണം മാർച്ച‌് 29ന‌് ആരംഭിച്ചു. 45 ഷേഡിലാണ‌് ഈ ജില്ലകളിലെ യൂണിഫോമുകൾ. മലപ്പുറത്തേക്ക‌് 47422 മീറ്ററർ തുണിയും വയനാട‌് ജില്ലയിൽ 29814 മീറ്ററും കാസർകോട‌് 99243 മീറ്റർ തുണിയും എത്തിച്ചു. മെയ‌് രണ്ടാം വാരത്തിനുള്ളിൽ യൂണിഫോം തുണികളുടെ വിതരണം പൂർത്തിയാക്കാനാണ‌് ഉദ്ദേശിക്കുന്നത‌്. തെരഞ്ഞെടുപ്പ‌് നടപടികൾ പുരോഗമിക്കുന്നതിനാലും മിക്ക സ്കൂളുകളും പോളിങ‌് ബൂത്തുകളായി പ്രവർത്തിക്കുന്നതിനാലുമാണ‌് അത്രയും നീണ്ടുപോകുന്നത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2uYgE95
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages