കൊണ്ടോട്ടിയിലേത‌് ലീഗുമായുള്ള മൂന്നാംഘട്ട ചർച്ച: എസ‌്ഡിപിഐ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

കൊണ്ടോട്ടിയിലേത‌് ലീഗുമായുള്ള മൂന്നാംഘട്ട ചർച്ച: എസ‌്ഡിപിഐ


സ്വന്തം ലേഖകൻ
എസ‌്ഡിപിഐയുമായി മുസ്ലിംലീഗ‌് കൊണ്ടോട്ടിയിൽ നടത്തിയത‌് മൂന്നാംഘട്ട ചർച്ചയെന്ന‌് വെളിപ്പെടുത്തൽ. മുമ്പ‌് ഡൽഹിയിലും  മലപ്പുറത്തും നടന്ന ചർച്ചയുടെ തുടർച്ചയാണ് കൊണ്ടോട്ടി കെടിഡിസിയിൽ നടന്നതെന്ന‌ാണ‌് എസ‌്ഡിപിഐ ജില്ലാ പ്രസിഡന്റ‌് സി പി അബ്ദുൽ ലത്തീഫാണ‌് വെളിപ്പെടുത്തിയത‌്.

വണ്ടൂരിൽ എസ‌്ഡിപിഐ തെരഞ്ഞെടുപ്പ‌് പ്രചാരണ യോഗത്തിലായിരുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പിന‌് മുമ്പുതന്നെ വോട്ടുകച്ചവടത്തിന‌് ലീഗ‌് അണിയറ നീക്കങ്ങൾ നടത്തിയിരുന്നുവെന്നാണ‌് ഇതോടെ വ്യക്തമാകുന്നത‌്. എസ‌്ഡിപിഐ ബന്ധം മുളയിലേ നുള്ളേണ്ടതായിരുന്നുവെന്ന ലീഗ‌് സംസ്ഥാന സെക്രട്ടറി എം കെ മുനീറിന്റെ  പ്രസ‌്താവനക്ക‌് മറുപടി പറയവേയാണ‌് ലത്തീഫ്‌ ഇക്കാര്യം വ്യക്തമാക്കിയത‌്.  ഡൽഹിയിലായിരുന്നു ആദ്യ ചർച്ച.

ലീഗ‌് മത്സരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റുകളിലെ  വോട്ടുകച്ചവടം മാത്രമല്ല  സംസ്ഥാന, ദേശീയ, രാഷ‌്ട്രീയ വിഷയങ്ങളും ചർച്ചയായെന്നാണ‌് എസ‌്ഡിപിഐ നേതാക്കൾ പറയുന്നത‌്. 

കഴിഞ്ഞമാസം 13നാണ‌് എസ‌്ഡിപിഐ നേതാക്കളുമായി മുതിർന്ന ലീഗ‌് നേതാക്കളും നിലവിലെ സ്ഥാനാർഥികളുമായ  പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ‌് ബഷീറും രഹസ്യ ചർച്ചനടത്തിയത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2P19Wsl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages