തൃശൂർ
മോഡി ഭരണത്തെ താഴെയിറക്കി ബദൽ സർക്കാർ രൂപീകരിക്കാനും മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാനും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ മുന്നേറ്റം അനിവാര്യമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. മതേതര, ജനാധിപത്യമൂല്യങ്ങളാകെ ബലികഴിച്ച അഞ്ചു വർഷമാണ് പിന്നീടുന്നത്. ഇതാവർത്തിക്കാതിരിക്കാൻ മതനിരപേക്ഷ രാഷ്ട്രീയ മുന്നേറ്റമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും കാരാട്ട് പറഞ്ഞു. ആലത്തൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി കെ ബിജുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കുന്നംകുളം പെരുമ്പിലാവിൽ സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.
ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യ ആരു ഭരിക്കണം എന്നതിലുപരി, മതേതര ജനാധിപത്യം നിലനിൽക്കണോ എന്നതാണ് മുഖ്യ പ്രശ്നം. മോഡി ഭരണത്തിൽ ആൾക്കൂട്ടക്കൊലകളും ന്യൂനപക്ഷ വേട്ടയും മനുഷ്യാവകാശലംഘനങ്ങളും വ്യാപകമായി. എന്നാൽ ബിജെപിക്ക് ബദലാവാനും മതനിരപേക്ഷത മുറുകെ പ്പിടിക്കാനും കോൺഗ്രസിന് ആശയദൃഢതയില്ല. ബിജെപിയുടെയും കോൺഗ്രസിന്റെയും സാമ്പത്തിക നയങ്ങൾ ഒന്നാണ്. ഈ പാർടികൾക്ക് സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. അതുകൊണ്ട് നയരൂപീകരണത്തിലടക്കം ഇടതുപക്ഷത്തിന് നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന മതേതര സർക്കാർ അധികാരത്തിൽ വരണം. ഈ സുപ്രധാന രാഷ്ട്രീയ കടമ നിർവഹിക്കാൻ കേരളത്തിൽ യുഡിഎഫിനേയും ബിജെപിയേയും പരാജയപ്പെടുത്തി 20 സീറ്റിലും ഇടതുപക്ഷം വിജയിക്കണം.
ബിജെപി ഭരണകാലത്ത് പല സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതാക്കളും അണികളും കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി. അതിന്റെ ഏറ്റവും പ്രകടമായ രൂപം ത്രിപുരയിലായിരുന്നു. ത്രിപുരയിൽ 42 ശതമാനം വോട്ടുണ്ടായിരുന്ന കോൺഗ്രസ് 40 ശതമാനം വോട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു നൽകി. അങ്ങനെയാണ് അവിടെ ബിജെപി സർക്കാർ വന്നത്. മറ്റു പല സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയുണ്ടായി. 2004ൽ പാർലമെന്റിൽ ഇടതുപക്ഷം നിർണായക ശക്തിയായതിനാലാണ് വാജ്പേെയി സർക്കാരിന് തുടർച്ചയുണ്ടാകാതിരുന്നത്‐ കാരാട്ട് പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2P2tbBD
via IFTTT
No comments:
Post a Comment