കോട്ടയം
അക്കാദമിക -ഗവേഷണ സഹകരണ പദ്ധതികൾ പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നടപ്പാക്കുന്ന ‘സ്‌പാർക്' (സ്‌കീം ഫോർ പ്രൊമോഷൻ ഓഫ് അക്കാദമിക് ആൻഡ‌് റിസർച്ച് കൊളാബൊറേഷൻ) പദ്ധതിയിലൂടെ എംജി സർവകലാശാലയ്ക്ക് ഗവേഷണ പദ്ധതികൾക്കായി 58.88 ലക്ഷം രൂപയുടെ കൂടി സഹായം ലഭിച്ചതായി വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. സർവകലാശാലയിലെ ഡോ. നന്ദകുമാർ കളരിക്കൽ സിംഗപ്പൂർ നാൻയാങ് സാങ്കേതിക സർവകലാശാലയിലെ ഡോ. മുരുകേശൻ വടക്കേമറ്റവുമായി സഹകരിച്ച് നടത്തുന്ന ഗവേഷണ പദ്ധതിയാണ് സ്പാർക് അംഗീകരിച്ചത്.
ഡയഗ്‌നോസ്റ്റിക് ബയോമെഡിക്കൽ ഇമേജിങ്ങിനുള്ള നാനോസ്‌കെയിൽ കോൺട്രാസ്റ്റ് ഏജന്റ്‌സിനെക്കുറിച്ചുള്ള ഗവേഷണ പദ്ധതിക്കാണ് അംഗീകാരം. സർവകലാശാല സമർപ്പിച്ച 33 പദ്ധതികളിൽ നിന്നും ആറു പദ്ധതികൾ മുമ്പ് മന്ത്രാലയം അംഗീകരിക്കുകയും 3.78 കോടി രൂപയുടെ സഹായം ലഭിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ സർവകലാശാലകളിൽ എംജിക്ക് മാത്രമാണ് സ്പാർക് പദ്ധതികൾ ലഭിച്ചത്.
from Kerala || Deshabhimani Online News http://bit.ly/2IWwmdh
via IFTTT
No comments:
Post a Comment