ഓപറേഷൻ നൈറ്റ‌് റൈഡേഴ‌്സ‌് : 255 ബസുകൾക്കെതിരെ കേസ‌്; 7.45 ലക്ഷം പിഴ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

ഓപറേഷൻ നൈറ്റ‌് റൈഡേഴ‌്സ‌് : 255 ബസുകൾക്കെതിരെ കേസ‌്; 7.45 ലക്ഷം പിഴ


നിയമം ലംഘിച്ച‌് സർവീസ‌് നടത്തുന്ന അന്തർസംസ്ഥാന ബസുകൾക്കെതിരായ പരിശോധന കർശനമായി തുടരുന്നു. മോട്ടോർ വാഹനവകുപ്പിന്റെ ഓപ്പറേഷൻ നൈറ്റ‌് റൈഡേഴ‌്സ‌് പരിശോധനയിൽ വെള്ളിയാഴ‌്ച 255 ബസുകൾക്കെതിരെ കേസെടുത്തു.

7.45 ലക്ഷം രൂപ ബസുടമകളിൽനിന്ന‌് പിഴയായി ഈടാക്കി. ലൈസൻസില്ലാത്ത 107 ബുക്കിങ് ഏജൻുമാർക്കെതിരെ മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകി. നിയമലംഘനം ആവർത്തിക്കുകയാണെങ്കിൽ ബസിന്റെ പെർമിറ്റ‌് റദ്ദാക്കുന്ന നടപടികളിലേക്ക‌് കടക്കുമെന്ന‌്  മോട്ടോർവാഹനവകുപ്പ‌് അധികൃതർ പറഞ്ഞു.    ചരക്കുകടത്തുകയും ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോകുകയുംചെയ‌്ത ടൂറിസ്റ്റ‌് ബസുകൾക്കെതിരെയാണ‌് പ്രധാനമായും നടപടിയെടുത്ത‌ത‌്.

തിരുവനന്തപുരത്ത് മാത്രം  34 ബസുകൾക്കെതിരെ കേസെടുത്തു. ഈ ബസുകളിൽനിന്ന‌് 54000 രൂപ പിഴയും ഈടാക്കി. വാളയാർ ചെക്ക് പോസ്റ്റിൽ 97 ബസുകൾക്കെതിരെ നടപടിയെടുത്തു. ലൈസൻസില്ലാത്ത 107 ബുക്കിങ് ഏജന്റുമാരോട് ലൈസൻസ് എടുക്കാനോ ഏജൻസി അടച്ചുപൂട്ടാനോ നിർദേശം നൽകി. 

ബസുകളിൽ ചരക്ക് കൊണ്ടുവരുന്നത് കുറഞ്ഞെങ്കിലും മറ്റു നിയമലംഘനങ്ങൾ തുടരുകയാണ‌്.   നിശ്ചിത  ആളുകളെ ഒരുസ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാനുള്ള പെർമിറ്റിൽ ടിക്കറ്റ് നൽകി, വഴിയിൽനിന്ന‌് ആളുകളെ കയറ്റിയാണ‌് ടൂറിസ്റ്റ് ബസുകളുടെ യാത്ര. ഇത് നിയമവിരുദ്ധമാണെങ്കിലും  യാത്രക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പിഴ ഈടാക്കി യാത്ര അനുവദിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. നിയമലംഘനം തുടർന്നാൽ പെർമിറ്റ് റദ്ദാക്കുന്ന നടപടികളിലേക്ക് നീങ്ങാനാണ് മോട്ടോർ വാഹനവകുപ്പ് ഉദ്ദേശിക്കുന്നത്. വരുംദിവസങ്ങളിലും കർശന പരിശോധന തുടരും.

ചരക്ക‌് കടത്ത‌് തടയാൻ സംയുക്ത സ‌്ക്വാഡ‌്
സ്വകാര്യ അന്തർസംസ്ഥാന ബസുകളിലെ ചരക്ക‌് കടത്ത‌് തടയാനായി സംയുക്ത സ‌്ക്വാഡ‌ിന‌് രൂപം നൽകും. മോട്ടോർ വാഹനവകുപ്പും ജിഎസ‌്ടി വകുപ്പും സംയുക്തമായാണ‌് പരിശോധന നടത്തുക. നിലവിൽ അതിർത്തി ചെക‌്പോസ‌്റ്റുകളിൽ പരിശോധനകൾ നടക്കുന്നുണ്ടെങ്കിലും അനധികൃത ചരക്ക‌് കടത്ത‌് പൂർണമായും തടയാൻ ലക്ഷ്യമിട്ടാണ‌്  സംയുക്ത സ‌്ക്വാഡ‌് രൂപീകരിച്ച‌് പരിശോധന ഊർജിതമാക്കുന്നത‌്‌.സ്വകാര്യ ദീർഘദൂര ബസുകളിൽ അയൽസംസ്ഥാനങ്ങളിൽനിന്ന‌് ഇലക‌്ട്രോണിക‌് സാധനങ്ങൾ, തുണിത്തരങ്ങൾ, പൂക്കൾ തുടങ്ങി ഇരുചക്രവാഹനങ്ങൾ വരെ അനധികൃതമായി കൊണ്ടുവരുന്നുണ്ട‌്.
പാഴ‌്സൽ കയറ്റാനായി പല സ്ഥലങ്ങളിലും ബസ‌് നിർത്തിയിടുന്നത‌് യാത്രക്കാരുടെ സമയം അപഹരിക്കുന്നുമുണ്ട‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2PwCR7K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages