ഇടുക്കി
എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജോയ്സ് ജോർജ് ഇടുക്കി പാർലമെന്റ‌് മണ്ഡലത്തിലെ ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കി. അരലക്ഷം വോട്ടിന് കഴിഞ്ഞതവണയുണ്ടായ വിജയത്തേക്കാൾ മികച്ച വിജയം നേടുമെന്ന നിശ്ചയദാർഢ്യത്തോടെയാണ് മുന്നേറ്റം. താഴെത്തട്ടിലെ കൺവൻഷനുകൾ മാത്രം ചേരാനിരിക്കെ ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളും സന്ദർശിച്ച് വോട്ടർമാരെ നേരിൽകണ്ടാണ് എൽഡിഎഫ് സ്ഥാനാർഥി ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കുന്നത്. ഉടുമ്പൻചോലയിൽ നിന്നാരംഭിച്ച് തൊടുപുഴ, കോതമംഗലം, മൂവാറ്റുപുഴ, ഇടുക്കി, ദേവികുളം, പീരുമേട് മണ്ഡലങ്ങളിലാണ് സന്ദർശനം നടത്തിയത്. ഇതിനിടെ കട്ടപ്പനയിൽ പാർലമെന്റ‌് മണ്ഡലം കൺവൻഷനിലും ഭൂരിപക്ഷം അസംബ്ലി മണ്ഡലം കൺവെൻഷനുകളിലും പങ്കെടുത്തു.
നാല് മണ്ഡലങ്ങളിൽ നടന്ന വനിതാ പാർലമെന്റിലും സ്ഥാനാർഥി എത്തി. കടകമ്പോളങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സ്കൂൾ- കോളേജുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, ഓട്ടോ- ടാക‌്സി തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ എന്നിവരെയാണ് ഒന്നാംഘട്ടത്തിൽ നേരിൽകണ്ടത്. 4750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും പാർലമെന്റിൽ നടത്തിയ മികച്ച പ്രകടനവും സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളും മണ്ഡലത്തിലെ സാന്നിധ്യവും ജനങ്ങളുമായി ചർച്ച ചെയ്താണ് സ്ഥാനാർഥി മുന്നോട്ടുനീങ്ങുന്നത്. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതിലൂടെ പൊതുജീവിതത്തിൽ കൂടുതൽ പിന്തുണയാർജിക്കാനാവുന്നു എന്ന ആത്മവിശ്വാസമാണ് സ്ഥാനാർഥിക്കും പ്രവർത്തകർക്കും ഉള്ളത്.

രാജ്യത്ത് ഇടതുപക്ഷം ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയും മതേതര രാജ്യം നിലനിൽക്കുന്നതിനുവേണ്ടി വിധ്വംസക ശക്തികളെ എതിർക്കാൻ കഴിയുന്നത് ഇടതുപക്ഷത്തിന് മാത്രമാണെന്നും വോട്ടർമാരുമായി ചർച്ച ചെയ്താണ് പ്രയാണം തുടരുന്നത്. എൽഡിഎഫ് പ്രവർത്തകരിൽ മണ്ഡലത്തിൽ ഉടനീളം നിലനിൽക്കുന്ന അതിരുകളില്ലാത്ത ആവേശം ഭൂരിപക്ഷം ഉയർത്തുന്നതിന് സഹായകരമാകുമെന്ന വിശ്വാസത്തിലാണ് ജോയ്സ് ജോർജ്. ഞായറാഴ്ച രാവിലെ മൂന്നാറിൽ സിപിഐയുടെ മുതിർന്ന നേതാവ് സി എ കുര്യനെ സന്ദർശിച്ചതിന് ശേഷമാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. രാവിലെ ബൈസൺവാലി, വെള്ളത്തൂവൽ പഞ്ചായത്തുകളിൽ പര്യടനം നടത്തിയശേഷം അടിമാലിയിൽനടന്ന വനിതാ പാർലമെൻറിലും അസംബ്ലി മണ്ഡലം കൺവൻഷനിലും പങ്കെടുത്തു. വൈകിട്ട് അഞ്ചിന് കുമളിയിൽ പീരുമേട് അസംബ്ലി മണ്ഡലം കൺവൻഷനിലും പങ്കെടുത്തശേഷം കുമളി ടൗണിൽ വോട്ട് അഭ്യർഥിച്ചു.
from Kerala || Deshabhimani Online News https://ift.tt/2HBroln
via IFTTT
No comments:
Post a Comment