വിളനാശം: സഹായം ഇരട്ടിയാക്കി ; പ്രളയത്തിൽ നഷ്ടം സംഭവിച്ചവർക്കും സഹായം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 6, 2019

വിളനാശം: സഹായം ഇരട്ടിയാക്കി ; പ്രളയത്തിൽ നഷ്ടം സംഭവിച്ചവർക്കും സഹായം


തിരുവനന്തപുരം
വിളനശിച്ചവർക്ക‌് നൽകുന്ന ധനസഹായത്തോത് ഇരട്ടിയാക്കാൻ മന്ത്രിസഭായോഗം  തീരുമാനിച്ചു. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്കും ഈ സഹായം കിട്ടും.

കാലവർഷക്കെടുതിയും കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ചയും നോട്ട‌് നിരോധനംപോലുള്ള നടപടികളും കാർഷികമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന‌് മുഖ്യമന്ത്രി പറഞ്ഞു. ഇത‌് ഉൾക്കൊണ്ട‌് ഇടപെടുന്ന സമീപനം ദേശീയാടിസ്ഥാനത്തിൽ സ്വീകരിക്കാത്തതുകൊണ്ട‌് രാജ്യവ്യാപകമായിത്തന്നെ വലിയ പ്രതിഷേധം ഉയരുകയാണ‌്.

ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ പരിമിതികൾക്കകത്തുനിന്നുകൊണ്ട‌് പ്രശ‌്നം പരിഹരിക്കുന്നതിനുള്ള നടപടികളാണ‌് സ്വീകരിക്കുന്നത‌്. നേരത്തെതന്നെ കർഷകരുടെ കടങ്ങൾക്ക‌് പലിശ ഇളവ‌് ഉൾപ്പെടെയുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നു.  കർഷകരുടെ പ്രയാസം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ‌് ഇടുക്കി വയനാട‌് ജില്ലകൾക്കും കുട്ടനാടിനുംവേണ്ടി പ്രത്യേക പാക്കേജ‌് പ്രഖ്യാപിച്ചതെന്ന‌ും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.



from Kerala || Deshabhimani ​Online ​News https://ift.tt/2SKyaqX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages