കൊച്ചി
ക്രൂഡ‌് ഓയിൽ വില ഗണ്യമായി കുറഞ്ഞിട്ടും പെട്രോളിന്റെയും ഡീസലിന്റെയും മറ്റ‌് ഇന്ധനങ്ങളുടെയും വില മുകളിലേക്ക‌്. 15 ദിവസം കൊണ്ട‌് കേരളത്തിൽ ഡീസലിന‌് 1.51 രൂപയും പെട്രോളിന‌് 1.25 രൂപയുമാണ‌് വർധിച്ചത‌്. ഇതേ കാലയളവിൽ ക്രൂഡ‌് ഓയിലിന്റെ വില ബാരലിന‌് (60 ലിറ്റർ) 113 രൂപ കുറഞ്ഞപ്പോഴാണ‌് എണ്ണക്കമ്പനികളുടെ കൊള്ളയടി.
ക്രൂഡ‌് ഓയിലിന്റെ വില അടിക്കടി ഉയർന്നശേഷം ഫെബ്രുവരി 21 മുതലാണ‌് കുറഞ്ഞുതുടങ്ങിയത‌്. 15 ദിവസംകൊണ്ട‌് 113 രൂപ കുറഞ്ഞു. എന്നാൽ, ഈ ദിവസങ്ങളിൽ പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടി കൂട്ടുകയായിരുന്നു. ഫെബ്രുവരി 20ന‌് കൊച്ചിയിൽ ലിറ്ററിന‌് 72.99 രൂപയായിരുന്ന പെട്രോളിന്റെ വില ചൊവ്വാഴ‌്ച 74.24 രൂപയായി. ഡീസലിന്റെ വില 69.81 രൂപയിൽനിന്ന‌് 71.33 രൂപയുമായി. കഴിഞ്ഞയാഴ‌്ച പാചകവാതകത്തിന്റെ വിലയും സിലിൻഡറിന‌് 43 രൂപവീതം കൂട്ടിയിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2TgZyBX
via IFTTT
No comments:
Post a Comment