കിളികൾക്ക‌് ദാഹമകറ്റാൻ കുടിവെള്ള സംവിധാനമൊരുക്കി പരിസ്ഥിതി പ്രവർത്തകൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 6, 2019

കിളികൾക്ക‌് ദാഹമകറ്റാൻ കുടിവെള്ള സംവിധാനമൊരുക്കി പരിസ്ഥിതി പ്രവർത്തകൻ

വാഴൂർ> പക്ഷികൾക്ക‌് വീട്ടുവളപ്പിൽ ദാഹജലമൊരുക്കി പരിസ്ഥിതി പ്രവർത്തകൻ. വാഴൂർ എൻഎസ‌്എസ‌് കോളേജിനടുത്തുള്ള  വനംവന്യജീവി ബോർഡ് അംഗം കെ ബിനുവിന്റെ വീട്ടിലാണ‌് കിളികൾക്ക‌് വെള്ളം കുടിക്കാനുള്ള സംവിധാനമൊരുക്കിയിരിക്കുന്നത‌്. പ്രത്യേകം തയ്യാറാക്കിയ സ്റ്റാൻഡിൽ ആറടി ഉയരത്തിൽ കിളികൾക്ക് ഇരുന്ന് പാത്രത്തിൽനിന്ന് വെള്ളം കുടിക്കാനുള്ള സൗകര്യവും ഉണ്ട്.

പാത്രം തെരഞ്ഞെടുക്കുമ്പോൾ അധികം കുഴിവുള്ളത് ഉപയോഗിക്കാതെ പരന്ന പാത്രമാണ് ഉചിതമെന്ന് ഇദ്ദേഹം പറയുന്നു. മതിലിന്റെ മുകളിലോ മരച്ചില്ലകളിലൊക്കെയും പക്ഷിപാത്രങ്ങൾ സജ്ജീകരിക്കാവുന്നതാണ്. മുതിർന്നവർക്കൊപ്പം കുട്ടികൾക്ക് ഇതിനായി ചുമതല നൽകിയാൽ വരുംതലമുറക്ക് ഇതിലൂടെ പക്ഷി നിരീക്ഷണസ്വഭാവം കൈവരുമെന്നും സ്കൂളുകളിൽ ഇത്തരം പാത്രങ്ങൾ ക്രമീകരിക്കാവുന്നതാണെന്നും കെ ബിനു പറഞ്ഞു.

അന്തരീക്ഷത്തിൽ ചൂട‌് കൂടിയത‌് പക്ഷികളെയാണ‌് സാരമായി ബാധിച്ചത‌്. പ്രളയകാലത്തെ കാലാവസ്ഥയും അതിന് ശേഷം ഉണ്ടായ ആഗോളതാപനവും പക്ഷികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. കേരളത്തിലെ ശരാശരി താപനില ഫെബ്രുവരി മുതൽ 36 ഡിഗ്രിക്ക‌് മുകളിലാണ‌്.  ജലലഭ്യത കുറഞ്ഞതോടെ പക്ഷികൾ വെള്ളമുള്ള സ്ഥലങ്ങൾ തേടിപ്പോകുകയാണ‌്.
 
നിലവിൽ നമ്മുടെ തൊടികളിൽ ഉപയോഗശൂന്യമായ പാത്രങ്ങളിലോ ചെറുചട്ടികളിലോ വെള്ളം നിറച്ച് ഒരുസ്ഥലത്ത് തന്നെ വച്ചാൽ അവിടേക്ക് കിളികൾ താനേ എത്തിക്കൊള്ളും. ഇഴജന്തുക്കളിൽനിന്നും പൂച്ചകളിൽനിന്നും സംരക്ഷണം ആവശ്യമായി വരുമ്പോൾ ഒരാൾ പൊക്കത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റാൻഡിൽ പാത്രത്തിൽ വെള്ളം നൽകാം. മൂന്ന് ദിവസം കൂടുമ്പോൾ എങ്കിലും പാത്രത്തിലെ വെള്ളം മാറുകയും പാത്രം വൃത്തിയാക്കുകയും ചെയ്യണം. 


from Kerala || Deshabhimani ​Online ​News https://ift.tt/2TDB4m1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages