ഉറക്കത്തിൽ അമ്മിക്കുഴകൊണ്ട്‌ തലക്കടിച്ചു; ശോഭനയെ കൊലപാതകി പരിചയപ്പെടുന്നത്‌ മൂന്നുമാസം മുമ്പ്‌ ബസ്‌സ്‌റ്റോപ്പിൽ വച്ച്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 6, 2019

ഉറക്കത്തിൽ അമ്മിക്കുഴകൊണ്ട്‌ തലക്കടിച്ചു; ശോഭനയെ കൊലപാതകി പരിചയപ്പെടുന്നത്‌ മൂന്നുമാസം മുമ്പ്‌ ബസ്‌സ്‌റ്റോപ്പിൽ വച്ച്‌

പാഞ്ഞാൾ (തൃശ്ശൂർ) > ചേലക്കരയിൽ റിട്ട. അധ്യാപിക വെള്ളറോട്ടിൽ ശോഭനയെ കൊലപ്പെടുത്തിയത്‌ ഉറക്കത്തിൽ അമ്മിക്കുഴകൊണ്ട്‌ (അമ്മിക്കുഴവി) തലക്കടിച്ചെന്ന്‌ പ്രതി ബാലൻ മൊഴിനൽകി. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് ചെറുതുരുത്തി എസ്‌ഐ വി പി സിബീഷിന്റെ നേതൃത്വത്തിലാണ്‌ ബാലനെ പാഞ്ഞാളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

മോഷണത്തിനുമുന്നോടിയാണ് കൊല നടത്തിയതെന്ന് പ്രതി സമ്മതിച്ചു. ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് 2.30യോടെ കൊലനടത്തിയ ശേഷം ബസ് സ്റ്റോപ്പിലെത്തി അവിടെ നിന്നും ഓട്ടോയിൽ മണലാടിയിലെത്തുകയും ബസ് കയറി നേരെ തൃശൂർക്ക് പോകുകയുമായിരുന്നു. അതിനുശേഷം ട്രെയിനിൽ കൊച്ചിയിലെത്തി കാക്കനാടുള്ള മകനെ സന്ദർശിച്ചു. പിന്നീടാണ് തെലങ്കാനയിലേക്ക് പോയത്. ഫെബ്രുവരി 24 ന് ഉച്ചയോടെ ശോഭന തന്നെ വിളിച്ചുവരുത്തിയതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഫെബ്രുവരി 28നാണ് ശോഭനയുടെ അഴുകിത്തുടങ്ങിയ മൃതദേഹം വീട്ടിനുള്ളിൽനിന്ന്‌ കണ്ടെത്തുന്നത്‌.

പണം ചോദിച്ചതുമായി ബന്ധപ്പെട്ടാണ് അധ്യാപികയുമായി തർക്കമുണ്ടായിരിക്കുന്നത്. കിടക്കയിൽ അർദ്ധ മയക്കത്തിലായിരുന്ന ശോഭനയുടെ പുറകിലൂടെ വന്ന് തലയിൽ അമ്മിക്കുഴകൊണ്ട് (അമ്മിക്കുഴവി) മൂന്നുതവണ ഇടിച്ചു. തുടർന്ന് അമ്മിക്കുഴയിലെ രക്തക്കറ കിടക്കവിരിയിലും കാവിമുണ്ടിലും തുടച്ചു. ശോഭനയുടെ ശരീരത്തിലും അലമാരയിലുമുണ്ടായിരുന്ന മാലകൾ എടുത്തു സ്ഥലം വിടുകയായിരുന്നു. മൂന്ന് മാസങ്ങൾക്കുമുമ്പ് വടക്കാഞ്ചേരിയിലെ ബസ് സ്റ്റോപ്പിൽവെച്ചാണ്‌ ശോഭന ബാലനെ പരിചയപ്പെടുന്നത്‌. രണ്ടുതവണ ഇയാൾ ശോഭനയുടെ വീട്ടിൽ വരുന്നത്‌ നാട്ടുകാർ കണ്ടിട്ടുണ്ട്‌. മൂന്നാംതവണ വീട്ടിലെത്തിയപ്പോൾ കൊലപാതകിയുമായി. വലിയ ശബ്‌ദത്തോടെ ടിവി വെച്ചിരുന്നതിനാൽ വീട്ടിലുണ്ടായ സംഭവവികാസങ്ങൾ പുറമെ ഒരു മനുഷ്യനും അറിഞ്ഞില്ല. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു.

ആത്മഹത്യാ കുറിപ്പിൽ ഭാര്യയെ തലക്കടിച്ച്‌ കൊല്ലുമെന്നും സൂചന

ബാലന്റെ ബാഗിൽനിന്ന്‌ സ്വന്തം കൈപ്പടയിലെഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ്‌ കണ്ടെത്തി. അതിൽ ഭാര്യയുമായുള്ള പ്രശ്‌നങ്ങളാണ് കൂടുതലും സൂചിപ്പിച്ചിരുന്നത്. ഫെബ്രുവരി 18നകം ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തുന്ന കാര്യം എഴുതിയിട്ടുണ്ട്. അങ്ങനെയുണ്ടായാൽ സ്വയം ജീവനൊടുക്കുന്ന കാര്യവും ബാലൻ സൂചിപ്പിട്ടുണ്ട്. ചിലപ്പോൾ കൊലപാതക തീയതി മാറാനും സാധ്യത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മൂന്ന് പേജുവരുന്നതാണ് ആത്മഹത്യാ കുറിപ്പ്. ബാലന് രണ്ട് ഭാര്യമാരുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. രണ്ടുപേരുമായും തെറ്റിപ്പിരിഞ്ഞിരിക്കുകയാണെന്നാണ് വിവരം.

സ്വർണ്ണം വിൽക്കാനും ശ്രമം

ഫെബ്രുവരി 25ന് കൊലപാതകത്തെ തുടർന്ന് രാത്രിയോടെ കൊച്ചിയിലെത്തിയത് മകനെ കാണുന്നതിനുവേണ്ടിയാണ്. മകനോട് കയ്യിലുള്ള സ്വർണ്ണം വിറ്റുനൽകണമെന്ന് ബാലൻ ആവശ്യപ്പെട്ടു. ഈ സ്വർണ്ണം ആരുടേതാണെന്ന് ചേദിച്ചപ്പോൾ ബാലൻ ഒഴിഞ്ഞുമാറുകയും അവിടെ നിൽക്കാതെ നേരെ തെലങ്കാനയിലേക്ക് ട്രെയിൻ കയറുകയുമാണുണ്ടായത്. യാത്രയ്ക്കിടെ ശോഭനയുടെ മൊബൈലിലെ സിം കാർഡ് വലിച്ചെറിഞ്ഞു. തെലങ്കാനയിലെ ലോഡ്‌ജിൽ 3 ദിവസം തങ്ങി മടങ്ങിവരുന്നതിനിടയിലാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് മാർച്ച് 3ന് രാത്രി 10മണിയോടെ പൊലീസ് പിടിയിലാകുന്നത്. സ്ഥിരമായി ഒരു സ്ഥലത്തും നിൽക്കാത്ത പ്രതി, നിത്യ ജീവിതത്തിനാവശ്യമായ  സാധനങ്ങളെപ്പോഴും കരുതാറുമുണ്ട്.

വൈരക്കല്ല് തട്ടിപ്പ്

വൈരക്കല്ല് വ്യാപാരികളുടെ മീഡിയേറ്ററെന്ന് വ്യാജേന നിരവധി പേരെ തട്ടിപ്പിനിരയാക്കിയതായി പൊലീസ് സംശയിക്കുന്നു. ഇക്കാര്യം മകൻ തന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്ര ബന്ധങ്ങളുപയോഗിച്ചാണ് ബാലൻ ഇതിനിറങ്ങിയത്. തട്ടിപ്പിനിരയായവർ പരാതികളൊന്നും നൽകാത്തതിനാൽ പൊലീസ് കേസുകളുണ്ടായിട്ടില്ല. മിലിറ്ററിയിലും മഹാരാഷ്ട്ര ഫോറസ്റ്റ് വകുപ്പിലും പ്രതി ജോലി നോക്കിയിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2C502Au
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages