ഒറ്റപ്പാലം /കൊച്ചി
ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ചർച്ചയാകില്ലെന്ന ശ്രീധരൻ പിള്ളയുടെ പ്രസ‌്താവനയെ തള്ളി വീണ്ടും കെ സുരേന്ദ്രൻ. പത്തനംതിട്ടയിൽ മാത്രമല്ല മുഴുവൻ മണ്ഡലങ്ങളിലും ശബരിമല തന്നെയാകും ബിജെപിയുടെ പ്രധാന ചർച്ചാവിഷയമെന്ന് പത്തനംതിട്ടയിലെ സ്ഥാനാർഥി കൂടിയായ കെ സുരേന്ദ്രൻ ഒറ്റപ്പാലത്തു പറഞ്ഞു. പത്തനംതിട്ട പ്രസ‌്ക്ലബിൽ ബുധനാഴ‌്ച നടത്തിയ വാർത്താസമ്മേളനത്തിലും സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞിരുന്നു.
അതേസമയം, ശബരിമലയാകില്ല തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയമെന്ന‌് പി എസ് ശ്രീധരൻ പിള്ള കൊച്ചിയിൽ പറഞ്ഞു. താനാണ‌് ബിജെപി പ്രസിഡന്റ് എന്നുപറഞ്ഞാണ് പിള്ള പാർടി നയം വ്യക്തമാക്കിയത‌്. മോഡി സർക്കാരിന്റെ സാമ്പത്തിക നേട്ടങ്ങളും സുരക്ഷാ നേട്ടങ്ങളും ബഹിരാകാശ ഉപഗ്രഹ വേധ മിസൈലും പ്രചാരണ വിഷയമാക്കും.
from Kerala || Deshabhimani Online News https://ift.tt/2TJ0FpD
via IFTTT
No comments:
Post a Comment